"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 146:
===സ്വാതന്ത്യത്തിലേക്ക്===
 
1946 ജൂലൈ 4 ന് [[ഫിലിപ്പീൻസ്]] സ്വതന്ത്യരാഷ്ട്രമായി.ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിനേതാവായ [[മാനുവൽ എൽ. റോക്സാസ്|മാനുവൽ എൽ. റോക്സാസായിരുന്നു]] ആദ്യ പ്രസിഡന്റ്. വിവാദമായ [[ഫിലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ട്|ഫിലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ടിലൂടെ]] റോക്സാസ് അമേരിക്കയുമായി ബന്ധം ശക്തമാക്കി. 99 വർഷത്തേക്ക് ഫിലിപ്പീൻസിലെ 23 സൈനികകേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വാടകയ്ക്കു നൽക്കാനും രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തുല്യ പങ്കാളിത്തം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ട്രേഡ് ആക്ട്. പിൻക്കാലത്ത് [[കൊറിയ]], [[വിയറ്റ്നാം]], [[ചൈന]], [[ഇൻഡൊനീഷ്യ]] എന്നീ രാജ്യങ്ങളിൽ [[അമേരിക്ക]] സൈനികമുന്നേറ്റങ്ങൾ നടത്തിയത് ഫിലിപ്പീൻസിലെ സൈനികകേന്ദ്രങ്ങളിൽ നിന്നായിരുന്നു. യുദ്ധകാലത്ത് ജപ്പാനുമായി സഹകരിച്ചവർക്ക് റോക്സാസ് പൊതുമാപ്പ് നൽകി എന്നാൽ യുദ്ധത്തിൽ ജപ്പാനെതിരെ പൊരുതിയ ജനകീയസേനയായ ഹുക്ബലഹാപിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1948 ഏപ്രിൽ 15 ന് റോക്സാസ് അന്തരിച്ചപ്പോൾ വൈസ് പ്രസിഡന്റ് [[എൽ പിഡിയോ കിറിനോ]] പ്രസിഡന്റായി. ഹുക്ബലാഹാപ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ അമേരിക്കൻ ചാരസംഘടനയായ [[സി.ഐ.എ.|സി.ഐ.എ.]] ഫിലിപ്പീൻസിൽ വൻതോതിൽ ശ്രമമാരംഭിച്ചു. സി.ഐ.എ യുടെ പിന്തുണയോടെ 1953 ൽ [[റമോൺ മഗ്സാസെ]] പ്രസിഡന്റായതോടെ അമേരിക്കൻ വിരുദ്ധരെയും രാഷ്ട്രീയശത്രുക്കളെയും സി.ഐ.എ വകവരുത്തി.
 
===മർക്കോസിന്റെ സർവാധിപത്യം===
 
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്