"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അക്കിലിസിനെ തേടി |
|||
വരി 24:
===അക്കിലിസിനെ തേടി===
{{പ്രധാനലേഖനം|അക്കിലിസ്}}
ട്രോജൻ യുദ്ധത്തിൽ തന്റെ പുത്രൻ [[അക്കിലിസ് |അക്കിലസിനു]] ദുരന്തമായിരിക്കും ഫലം എന്നു മുൻകൂട്ടിക്കണ്ട [[തെറ്റിസ്]] അവനെ സ്ത്രീവേഷത്തിൽ മറ്റൊരിടത്ത് ഒളിവിൽ പാർപ്പിച്ചു. വീരനായ അക്കിലസില്ലാതെ ഗ്രീക്കു പടക്ക് ജയം അസാധ്യമായിരുന്നു. അക്കിലസിനെ തെരഞ്ഞു കണ്ടു പിടിക്കാൻ ഒഡീസ്സസ് നിയുക്തനായി. ലൈക്കോമീഡസ് രാജാവിന്റെ അന്തപുരത്തിലാണ് അക്കിലസിന്റെ വാസം എന്നു മണത്തെടുത്ത ഒഡീസ്സസ്, ഒരു നാടോടി വാണിഭക്കാരന്റെ വേഷത്തിൽ പട്ടും ആഭരണങ്ങളുമായി അവിടെയെത്തി. ഒരു ഭാണ്ഡത്തിൽ അതിവിശിഷ്ടമായ ആയുധക്കോപ്പുകളും ഉണ്ടായിരുന്നു. സ്ത്രീവേഷധാരിയായിരുന്ന അക്കിലസിന്റെ കൗതുകം ആയുധങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഒഡീസ്സസ് അനായാസേന അക്കിലസിനെ തിരിച്ചറിയുകയും കൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.{{sfn|Hamilton|p=182}}.
പിന്നീട് അക്കിലിസിന്റെ മരണശേഷം, അയാളുടെ പടക്കാപ്പുകൾ ലഭിച്ചത് ഒഡീസ്സസിനായിരുന്നു.{{sfn|Apollodorus|p=E.5.5}}
== യുദ്ധരംഗത്ത്==
യുദ്ധരംഗത്ത് പലഘട്ടങ്ങളിലും ഒഡീസ്സസ് ഗ്രീക്കു പടക്ക് പ്രായോഗികമായ ഉപദേശങ്ങൾ നല്കിയതായി ഇലിയഡിൽ പലയിടത്തും പറയുന്നു. ട്രോജൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ചതും{{sfn|Iliad|p=250-270}} യുദ്ധത്തളത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഹെക്റ്ററെ ഒറ്റക്കും കൂട്ടായും നേരിട്ടതും ഒഡീസ്സസ് ആയിരുന്നു{{sfn|Iliad|p=80,182}}അഗമെംനണോടു പിണങ്ങി അക്കിലിസ് യുദ്ധത്തിൽ നിന്നു പിന്മാറിയപ്പോൾ അനുരഞ്ജനത്തിനു ശ്രമിച്ചവരിൽ ഒഡീസ്സസും ഉണ്ടായിരുന്നു{{sfn|Iliad|p=230-250}}.യുദ്ധം അവസാനിക്കാനുള്ള ലക്ഷണമില്ലെന്നു കണ്ട അഗമെമനൺ പിൻവാങ്ങാൻ തയ്യാറായപ്പോൾ തടുത്തു നിറുത്തിയത് ഒഡീസ്സസായിരുന്നു.
|