"ടെലിമെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആധുനിക വാർത്താവിനിമയ/വിവരസാങ്കേതിക വിദ്യകൾ വൈദ്യ ചികിൽസ/ആരോഗ്യ രംഗങ്ങളിൽ ഉപയോഗിക്കുന്നതിനെയാണ് ടെലിമെഡിസിൻ (telemedicine) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇഹെൽത്,(e-health) ഇമെഡിസിൻ (e-medicine) telehealthcare എന്നീ സംജ്ഞകളും പ്രചാരത്തിലുണ്ട്.വിദുര വൈദ്യം എന്ന സങ്കൽപ്പമാണ് ടെലിമെഡിസിൻ യാഥാർഥ്യമാക്കുന്നത്.<br />
ചികിൽസകരും (ആശുപത്രി, ഡോക്ടർമാർ, വിദഗദ്ധർ) അവരുടെ സേവന ഉപഭോക്താക്കളും (രോഗികകളും)തമ്മില്ലുള്ള ദൂരം ഇല്ലാതാവുന്നു എന്നുള്ളതാണ് ടെലിമെഡിസിന്റെ ആദ്യ മേന്മ, വിദൂര ഗ്രാമങ്ങളിൽ പോലും അതിവിദഗ്ദ്ധരുടെ സേവനം വിദേശരാജ്യങ്ങളിൽ നിന്നു പോലും ടെലികമ്മ്യൂണിക്കേഷൻ സങ്കേതങ്ങൾ ഉപയോഗിച്ച് ലഭ്യമാവുന്നു. <br />അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാനടപടികൾ തന്നെ ലഭ്യമായേക്കാം. <br />
എക്സെറേകൾ, ലാബറട്ടറി പരിശോധന ഫലങ്ങൾ, തുടങ്ങിയവ അകലെയുള്ള വിദഗ്ദ്ധകർക്ക് കൈമാറുക, വേണ്ടിവന്നാൽ രോഗിയുമായി വീഡീയോ അഭിമുഖം നടത്തുക, മറ്റൊരു ഡോകടർ നടത്തുന്ന ശാരീരിക പരിശോധനകൾ വീഡീയോവിലൂടെ കണ്ട് മനസ്സിലാക്കുക, എന്നിട്ട് ചികിൽസ നിർണ്ണയിച്ച് ഉപദേശം നൽകുക എന്നതെല്ലാം വിവരവിനിമയ വിദ്യയിലൂടെ മാത്രം നടത്തപ്പെടാവുന്നതാണ്. ശസ്ത്രക്രിയകൾ തന്നെയും വിദൂര നിയന്ത്രിത യന്ത്രങ്ങൾ മുഖാന്തരം നടത്തപ്പെടുന്നതും (robotic surgery, telesurgery) ടെലിമെഡിസിന്റെ നൂതനകളിൽപ്പെടുന്നു.
"https://ml.wikipedia.org/wiki/ടെലിമെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്