"കൊറിയൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
{{Campaignbox Korean War}}
 
[[ദക്ഷിണകൊറിയ|ദക്ഷിണ കൊറിയയും]] [[ഉത്തരകൊറിയ|ഉത്തര കൊറിയയും]] തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ '''കൊറിയൻ യുദ്ധം''' (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയൻ യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കിം ഇൽ സുങ് ഉത്തര കൊറിയയുടെ രാഷ്ട്ര തലവനായി. രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടല്ല. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാൻ കിം ഇൽ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. [[ഐക്യരാഷ്ട്രസഭ]] ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ [[ചൈന]] ഉത്തര കൊറിയയെ പിന്തുണച്ചു. [[സോവിയറ്റ് യൂണിയൻ]] ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു.
 
ഒരു രാജ്യത്തിന്റെ സൈന്യത്തെയും വില കുറച്ചു കാണരുതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ നേതൃത്വത്തിലുള്ള യു.എൻ. സൈന്യവും പാഠം പഠിച്ച യുദ്ധമായിരുന്നു ഇത്. ഉത്തര കൊറിയയെ ഒരു പാഠം പഠിപ്പിക്കാനായി മുൻധാരണകൾ ലംഘിച്ച് ഉത്തര കൊറിയയിലേക്ക് മുന്നേറിയ ദക്ഷിണ കൊറിയൻ - അമേരിക്കൻ സൈനികർ ചൈനീസ്‌ അതിർത്തി വരെ ചെന്നെത്തി. അതുവരെ ഉത്തര കൊറിയയെ പിന്നിൽ നിന്ന് പിന്തുണയ്ക്കുക എന്ന തന്ത്രം മാത്രം പ്രയോഗിച്ച ചൈന, ശത്രു സൈന്യം തങ്ങളുടെ അതിർത്തിവരെ എത്തിയെന്ന് അറിഞ്ഞതോടെ, ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 1,80,000 പേരുള്ള ചൈനീസ്‌ പട്ടാളത്തിന്റെ ആക്രമണത്തിൽ യു.എസ്. - ദക്ഷിണ കൊറിയൻ സേനകൾക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. ഉത്തര കൊറിയൻ പ്രദേശം മുഴുവനായി കൈവിട്ട് പിന്തിരിഞ്ഞോടേണ്ടി വന്ന സംയുക്ത സേനക്ക് ദക്ഷിണ കൊറിയയുടെ കുറേ ഭാഗം കൂടി നഷ്ടപ്പെട്ട ശേഷമാണ് ചുവടുറപ്പിക്കാൻ കഴിഞ്ഞത്.
"https://ml.wikipedia.org/wiki/കൊറിയൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്