"ലീപ് സെക്കൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഭൂമിയുടെ കറക്കവുമായി ഒത്തുപോകത്തക്ക വിധം സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:35, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ കറക്കവുമായി ഒത്തുപോകത്തക്ക വിധം സമയമാപിനികൾ ക്രമീകരിക്കാനായി ഒരു സെക്കൻഡ് വർധിപിച്ച് സമയമാപിനികൾ ക്രമീകരികുന്നതിനാണു ലീപ് സെക്കന്റ് എന്നു പറയുന്നത്

ഭൂമിയുടെ സ്വയംഭ്രമണം വളരെ നേരിയ തോതിൽ കുറഞ്ഞ് വരികയാണ്. അതിനാൽ ഭൗമദിനത്തിന്റെ ദൈർഘ്യത്തിൽ നേരിയ വർധനവുണ്ടാകും. ആ മാറ്റം ഭൂമിയിലെ ക്ലോക്കുകളിൽ പ്രതിഫലിപ്പിക്കാനായാണ് 'ലീപ് സെക്കൻഡ്' ചേർക്കുന്നത്. ഇടയ്ക്കിടെ ഇത്തരത്തിൽ ലീപ് സെക്കൻഡുകൾ ചേർക്കപ്പെടാറുണ്ട്. സാധാരണഗതിയിൽ ജൂൺ 30 അർധരാത്രിയോ, ഡിസംബർ 31 അർധരാത്രിയോ ആണ് അധിക സെക്കൻഡ് ക്രമീകരണം ക്ലോക്കുകളിൽ വരുത്തുക.

ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള 'അസ്‌ട്രോണമിക്കൽ ടൈമും' (astronomical time), അതിലോലമായ ആറ്റോമിക് ക്ലോക്കുകൾ അടിസ്ഥാനമാക്കിയുള്ള 'കോഓർഡിനേറ്റഡ് യൂണിവേഴ്‌സൽ ടൈമും' (UTC ) ഒത്തുപോകാനായാണ് ഇടയ്ക്കിടെ ലീപ് സെക്കൻഡ് ചേർക്കപ്പെടുന്നത്-ഈ പ്രക്രിയയ്ക്ക്ആഗോളതലത്തിൽ മേൽനോട്ടം വഹിക്കുന്ന ഫ്രാൻസിലെ പാരിസ് ഒബ്‌സർവേറ്ററി അറിയിക്കുന്നു. 1967 മുതൽ ഭൂമിയിലെ ക്ലോക്കുകൾ പിന്തുടരുന്നത് യുടിസി ആണ്.

ലീപ് സെക്കന്റ് ക്രമീകരിക്കപെട്ട ദിവസങൾ

  • 2016 ഡിസംബർ 31
  • 2015 ജൂൺ 30 [1]
  • 2012 ജൂൺ 30

അവലംബം

"https://ml.wikipedia.org/w/index.php?title=ലീപ്_സെക്കൻഡ്&oldid=2456203" എന്ന താളിൽനിന്ന് ശേഖരിച്ചത്