"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ലെസ്റ്റ്രിഗോണുകൾ നരഭോജികളും അതികായന്മാരുമായിരുന്നു. തീരത്തണഞ്ഞ കപ്പലുകളൊന്നൊന്നായി തല്ലിത്തകർത്ത് യാത്രക്കാരെ ഭക്ഷിക്കാൻ തുടങ്ങിയ അവരിൽ നിന്നും ഒഡീസ്സസിന്റെ കപ്പലിനു മാത്രമേ രക്ഷപ്പെടാനായുള്ളു. കാറ്റും ഒഴുക്കും അവരെ ചെന്നെത്തിച്ചത് അയിയ(ഈയീ, എയീ എന്നും പറയാറുണ്ട്.)ദ്വീപിലേക്കായിരുന്നു. {{sfn|Homer|p=137-141}}
===സെർസിയുടെ പിടിയിൽ ===
{{പ്രധാനലേഖനം|സെർസി}}
അയിയ ദ്വീപിന്റെ ഉടമ അതി സുന്ദരിയും മഹേന്ദ്രജാലക്കാരിയുമായ [[സിർസിസെർസി]] (/ˈsɜːrsiː/; Greek Κίρκη Kírkē pronounced[kírkɛ͜ɛ]) ആയിരുന്നു. ഇക്കാര്യം ഒഡീസ്സസിനും അനുചരർക്കും അറിയില്ലായിരുന്നു.ഒഡീസ്സസിനേയും കൂട്ടരേയും സിർസി വീട്ടിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുംമുമ്പ് വിവരങ്ങളൊക്കെ വിശദമായി അറിഞ്ഞു വരാനായി ഒഡീസ്സസ് സംഘത്തിലെ ചെലരെ അയച്ചു. തന്നെ സമീപിച്ച പുരുഷന്മാരേയെല്ലാം മൃഗങ്ങളാക്കി മാറ്റുക അവളുടെ ക്രൂരവിനോദമാണെന്നറിഞ്ഞ ഒഡീസ്സസ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആരാഞ്ഞു.{{sfn|Homer|p=141}},{{sfn|Ovid|p=375-77}} [[ഹെർമീസ്|ഹെർമിസ് ദേവൻ]] ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിൽ വന്ന് ഒഡീസ്സസിന് പച്ചിലമരുന്നുകളെപ്പറ്റിയുള്ള അറിവു നല്കി. ആ പച്ചിലക്കൂട്ടിന് സിർസിയുടെ മന്ത്രവാദത്തെ ചെറുത്തു നില്കാകനുള്ള ശക്തിയുണ്ടെന്ന് യുവാവ് പറഞ്ഞു.{{sfn|Homer|p=144}} മരുന്നു സേവിച്ചശേഷം സിർസിയുടെ വീട്ടിലെത്തിയ ഒഡീസ്സസിനെ രൂപാന്തരപ്പെടുത്താൻ സിർസിക്കു കഴിഞ്ഞില്ല. സിർസി ഒഡീസ്സസിന്റെ ആരാധകയായി, അയാൾക്കു വേണ്ടി എന്തും ചെയ്യാൻ സന്നദ്ധയായി. ഒഡീസ്സസും കൂട്ടരും ഏതാണ്ട് ഒരു വർഷത്തോളം അവിടെ അതിഥികളായി താമസിച്ചു. വിട പറയാൻ നേരമായപ്പോൾ വഴിമധ്യേ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചു സൂചിപ്പിച്ചു, അവ മറികടക്കാനുള്ള ഉപായങ്ങളും നിർദ്ദേശിച്ചു.{{sfn|Hamilton|p=212}} കൂടുതൽ അറിയാനായി ഒഡീസ്സസ് പാതാളലോകത്തു ചെന്ന് ടൈരെസിയ്സിന്റെ പ്രേതാത്മാവുമായി കൂടിക്കാഴ്ച നടത്തണമെന്നും ഉപദേശിച്ചു. പരേതനായ ടൈറെസിയസ് ഥീബസിലെ പുരോഹിതനായിരുന്നു. അയാൾക്ക് ഭാവി പ്രവചിക്കാനുള്ള സിദ്ധി ഉണ്ടായിരുന്നു.{{sfn|Homer|p=145-151}}.
 
=== പ്രേതാത്മാവിനെത്തേടി===
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്