"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 35:
===താമരദ്വീപിൽ===
ഒഡീസ്സസും സംഘവും കയറിയ കപ്പൽ ട്രോയിൽ നിന്നു പുറപ്പെട്ട് ഒമ്പതു ദിവസം ദിക്കറിയാതെ പുറംകടലിൽ പെട്ടുഴറി. ഒടുവിൽ കപ്പൽ ഒരു ദ്വീപിൽ ചെന്നടിഞ്ഞു. മധു നിറഞ്ഞ പുക്കൾ മാത്രം ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ജനതയായിരുന്നു അവിടെ നിവസിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് വിവശരായ യാത്രികരിൽ ചിലർ തദ്ദേശികളുടെ ആതിഥ്യം സ്വികരിച്ച് പുഷ്പഭക്ഷണം ആഹരിച്ചു. അതോടെ അവർ മോഹവലയത്തിൽ അകപ്പെട്ടു. താമരദ്വീപിൽ നിന്ന് യാത്ര തുടരേണമെന്ന ചിന്തയേ ഇല്ലാതായി. വളരെ ബുദ്ധിമുട്ടിയാണ് ഒഡീസ്സസ് അവരേയും കപ്പലിലേറ്റി യാത്ര തുടർന്നത്.{{sfn|Homer|p=124}}
===സൈാക്ലോപ്സിന്റെ പിടിയിൽഗുഹയിൽ===
{{പ്രധാനലേഖനം|സൈക്ലോപ്‌സ്}}
ഒഡീസ്സസും സംഘവും അടുത്തതായി നങ്കുരമിട്ട ദ്വീപ് ഭീകരരൂപിയായ [[ സൈക്ലോപ്‌സ്|സൈക്ലോപ്സിന്റേതായിരുന്നു]]. പക്ഷെ അതേക്കുറിച്ച് അവർ അജ്ഞരായിരുന്നു. ജനവാസമുണ്ടെന്നു തോന്നിച്ച ഗുഹക്കകത്തേക്ക് ഒഡീസ്സസ് ഏതാനും അനുചരന്മാരോടൊപ്പം പ്രവേശിച്ചു. ഗുഹക്കകത്ത് ആരുമുണ്ടായിരുന്നില്ലെങ്കിലും ഭക്ഷ്യപേയങ്ങൾ സമൃദ്ധമായിരുന്നു. ഗൃഹനാഥനെ കാത്തിരിക്കാതെ നുഴഞ്ഞുകയറ്റക്കാർ ആവശ്യത്തിനെടുത്ത് വിശപ്പു മാറ്റി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ആട്ടിൻ പറ്റങ്ങളേയും തെളിച്ചുകൊണ്ട് ഗുഹക്കകത്തെത്തിയ സൈക്ലോപ്സ് വിരുന്നുകാരെക്കണ്ട് ക്രുദ്ധനായി.ഭീമാകാരമായ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചു. വിരുന്നുകാർ തടവുകാരായി.അവരിലൊരാളെ ഉടൻതന്നെ സൈക്ലോപ്സ് കൊന്നുതിന്നുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരോയായി കൊന്നു തിന്നാനായിരുന്നു സൈക്ലോപ്സിന്റെ പ്ലാൻ. ഗുഹക്കകത്ത് നിന്ന് നിന്ന് രക്ഷപ്പെടാനായി ഒഡീസ്സസ് പദ്ധതിയിട്ടു. ദിനസങ്ങളോളം മെനക്കെട്ട് പായ്മരത്തോളം വലുപ്പമുള്ള ഒരു വലിയ മുളന്തടിയുടെ ഒരറ്റം
സൂചിമുനയോളം കൂർപ്പിച്ചെടുത്തു. ഒരു രാത്രിയിൽ സൈക്ലോപ്സിനെ തന്ത്രപൂർവം അത്യന്തം വീര്യമുള്ള വീഞ്ഞു കുടിപ്പിച്ച് മത്തനാക്കിയശേഷം സൂചി കണ്ണിൽ കുത്തിക്കയറ്റി. വേദനകൊണ്ടു പുളഞ്ഞ സൈക്ലോപ്സ് ഗുഹാമുഖം തുറന്നെങ്കിലും ആട്ടിൻ പറ്റങ്ങളേയല്ലാതെ മനുഷ്യരെ ആരേയും പുറത്തു കടക്കാനനുവദിക്കാതെ ഗുഹാമുഖത്തു തന്നെ ഇരിപ്പായി. ഒഡീസ്സസും കൂട്ടരും മുട്ടനാടുകളുടെ വയറ്റു പൊത്തിപ്പിടിച്ചു തൂങ്ങിക്കിടന്ന് ഗുഹയിൽ നിന്നു രക്ഷപ്പെട്ടെന്നു കഥ.{{sfn|Homer|p=124-134}}
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്