"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55:
 
===സ്കില്ല-ചാരിബ്ഡിസ് കടലിടുക്കിലൂടെ ===
മെസ്സീന കടലിടുക്കിന്റെ ഇരുവശത്തുമായി പാർപ്പുറപ്പിച്ചിരുന്ന ഭീകരരാക്ഷസികളായ [[സ്കില്ല |സ്കില്ലയും]] [[ചാരിബ്ഡിസ് |ചാരിബ്ഡിസും]] കടൽയാത്രികരുടെ പേടിസ്വപ്നമായിരുന്നു. ഒഡീസ്സസിന്റെ കപ്പൽ ഈ അപകടവും തരണം ചെയ്തെങ്കിലും ആൾനാശം സംഭവിച്ചു{{sfn|Homer|p=178-9}}.{{sfn|Ovid|p=375-77}}, {{sfn|Hamilton|p=}}
[[File:Odysseus' Journey.svg|400px|thumb|right|ഒഡീസ്സസിന്റെ സാഹസികയാത്ര]]
 
===സൂര്യദ്വീപിൽ ===
സൂര്യദ്വീപിലെത്തിയപ്പോൾ അവിടത്തെ കാളക്കുട്ടന്മാരെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്ന് ഒഡീസ്സസ് അനുചരർക്ക് പ്രത്യേകം നിർദ്ദേശം നല്കി. ഈ കാളക്കുട്ടന്മാർ സൂര്യദേവന് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ വിശപ്പു മൂത്ത അനുചരർ ഒഡീസ്സസിന്റെ കണ്ണു വെട്ടിച്ച് ഏതാനും കാളക്കുട്ടികളെ കശാപ്പു ചെയ്തു ഭക്ഷിച്ചു. അനുചരരേയും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രുദ്ധനായ സൂര്യദേവൻ വജ്രായുധം കൊണ്ട് കപ്പൽ തകർത്തു. ഒഡീസ്സസൊഴികെ ആരും രക്ഷപ്പെട്ടില്ല. കപ്പലിന്റെ അടിമരം പൊങ്ങു തടിയാക്കി ദിവസങ്ങളോളം ഒഡീസ്സസ് പുറങ്കടലിൽ കഴിച്ചു കൂട്ടി. ഒടുവിൽ അബോധാവസ്ഥയിൽ ഒജൈജിയാ ദ്വീപിൽ ചെന്നടിഞ്ഞു.{{sfn|Homer|p=181}}
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്