"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
==ഇഥക്കയിൽ ==
{{പ്രധാനലേഖനം|ഇഥക്കാ}}
സ്വന്തം വീട്ടിലേക്ക് സ്വാതന്ത്ര്യപൂർവം കടന്നു ചെല്ലാനാവാത്തവിധം സങ്കിർണമാണ് സ്ഥിതിഗതികൾ എന്ന് അഥീന ഒഡീസ്സസിനെ ബോധിപ്പിച്ചു. ഇരുപതു വർഷങ്ങളായി ഒഡീസ്സസിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതുമൂലം അയാൾ മരിച്ചെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മാത്രമല്ല,ഒഡീസ്സസിന്റെ സുന്ദരിയായ ഭാര്യ പെനിലോപ്പിനെ സ്വന്തമാക്കാനായി നാട്ടിലെ പ്രഭുക്കൾ വിവാഹാഭ്യർഥനയുമായി വീട്ടിൽ തമ്പടിച്ചിരിക്കയാണ്. പെനിലോപ്പും പുത്രൻ ടെലിമാച്ചസും വൃദ്ധപിതാവും നിസ്സഹായരാണ്. ഈ സന്ദർഭത്തിൽ പൊടുന്നനെ വീട്ടിലെത്തിയാൽ വിവാഹാർഥികൾ സംഘം ചേർന്ന് ഒഡീസ്സസിനെ വധിക്കാനും മതി. അഥീന ടെലിമാച്ചസിനെ കടൽത്തീരത്തേക്കു വരുത്തി, ഒഡീസ്സസുമായുള്ള അഭിമുഖത്തിന് വഴിയൊരുക്കി.{{sfn|Homer|p=252-237}} അച്ഛനും മകനും അഥീനയുടെ പൂർണസഹായത്തോടെ പദ്ധതി തയ്യാറാക്കി. നിസ്സഹായനും നിരാലംബനുമായ വൃദ്ധന്റെ വേഷത്തിൽ ഒഡീസ്സസ് വീട്ടിലെത്തണം. ഇതിനകം ടെലിമാച്ചസ് വിവാഹാർഥികളുടേതടക്കം ആയുധശേഖരം മുഴുവനും തന്ത്രപൂർവം മറ്റൊരിടത്തേക്കു മാറ്റിയിരിക്കണം. {{sfn|Homer|p=192-6, 237-253}}, {{sfn|Hamilton|p=216-219}}
 
വിവാഹാർഥികളെ അകറ്റിനിർത്താനായി പെനിലോപ്പും പലേ തന്ത്രങ്ങളും പ്രയോഗിച്ചു. അതിലൊന്നായിരുന്നു, ഭർതൃപിതാവിനായി ഒരു പുതപ്പ് നെയ്യേണ്ടതുണ്ടെന്നത്. അതു പൂത്തിയായതും താൻ വിവാഹത്തിനു തയ്യാറാവുെന്ന് പെനിലോപ് പ്രസ്താവിച്ചു. എന്നാൽ പുതപ്പ്നെയ്തു തീരുന്ന ലക്ഷണമേ കണ്ടില്ല. സംശയാലുക്കളായ വിവാഹാർഥികൾ ചാരപ്പണി നടത്തി. പകൽനേരത്തു നെയ്തു തീർക്കുന്നതു മുഴുവനും പെനിലോപ്പ് രാത്രിയിൽ അഴിക്കുകയാണെന്ന് അവർ കണ്ടെത്തി.
 
പ്രച്ഛന്നവേഷത്തിൽ സ്വന്തം വീട്ടിലെത്തിയ ഒഡീസ്സസിനെ അയാളുടെ പഴയ നായ അർഗോസും, ആയയും തിരിച്ചറിഞ്ഞു. അന്ന് പെനിലോപ്പ് മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഒഡീസ്സസിന്റെ ഭീമമായ അമ്പും വില്ലും വിവാഹാർഥികളുടെ മുന്നിൽ വെച്ച്, അതിൽ ഞാൺ കെട്ടി അമ്പു തൊടുത്ത് പന്ത്രണ്ടു വളയങ്ങളിലൂടെ പായിക്കുന്ന വില്ലാളിവീരനെ താൻ സ്വീകരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. ഒഡീസ്സസ് ഒഴികെ മറ്റാർക്കും ഇതു സാധ്യമല്ലെന്ന് പെനിലോപ്പിന് അറിയാമായിരുന്നു. വിവാഹാർഥികൾ ഓരോന്നായി പരാജയപ്പെട്ടപ്പോൾ പ്രച്ഛന്ന വേഷധാരി മുന്നോട്ടു വന്നു. നിഷ്പ്രയാസം മത്സരം ജയിച്ച് , സ്വയം പരിചയപ്പെടുത്തി. വിവാഹാർഥികൾ പ്രകോപിതരായി ചെറുത്തു നില്ക്കാൻ ശ്രമിച്ചെങ്കിലും ഒഡീസ്സസും ടെലിമാച്ചസും അവരെയൊക്കെ വകവരുത്തി.{{sfn|Homer|p=293-303}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്