"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
പത്തു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന മട്ടില്ലെന്നു കണ്ടപ്പോൾ അതിനൊരു പരിഹാരം നിർദ്ദേശിച്ചതും ഒഡീസ്സസാണ്. ഭീമാകാരമായ മരക്കുതിര പണി ചെയ്യിപ്പിച്ച് അതിനകത്ത് താനടക്കം സകല ഗ്രീക്കു സൈനികരേയും ഒളിപ്പിച്ചിരുത്താനും, ട്രോജന്മാരെ വിശ്വാസയോഗ്യമായ കള്ളക്കഥ പറഞ്ഞു ധരിപ്പിക്കാനായി ഒറ്റയൊരു ഗ്രീക്കു ഭടനെ പുറത്തു നിറുത്താനുമുള്ള സൂക്ഷ്മവും സങ്കീർണവുമായ പദ്ധതി ഒഡീസ്സസ് ആസൂത്രണം ചെയ്തു. അതു സഫലമായി, ഗ്രീക്കുകാർ വിജയിക്കുകയും ചെയ്തു.
==യുദ്ധാനന്തരം: ഒഡീസി ==
വിജയോന്മാദത്തിൽ ഗ്രീക്കുസൈന്യം അനേകം പാതകങ്ങൾ ചെയുകൂട്ടുകയും ദൈവങ്ങളെ തീർത്തും വിസ്മരിക്കുകയും ചെയ്തു. കുപിതരായ അഥീനയും പൊസൈഡോണും പകവീട്ടാൻ നിശ്ചയിച്ചു. അവരിരുവരും ചേർന്ന് ഗ്രീക്കു സൈന്യത്തിന്റെ സ്ദേശത്തേക്കുള്ളസ്വദേശത്തേക്കുള്ള മടക്കയാത്ര ദുഷ്കരമാക്കി. [[ മെനിലോസ് |മെനിലോസും]] [[ഹെലൻ |ഹെലനും]] വലിയ ക്ഷതമൊന്നും കൂടാതെ മൈസിനേയിൽ തിരിച്ചത്തി. ഒട്ടനേകം വീരന്മാർ അകാലമൃത്യുവിനും അപമൃത്യുവിനും ഇരയായി. [[അഗമെമ്നൺ|അഗമെമ്നൺ]] [[കസ്സാൻഡ്ര| കസ്സാൻഡ്രയോടൊപ്പം]] ഗ്രീസിൽ തിരിച്ചത്തിയെങ്കിലും രാജകൊട്ടാരത്തിനകത്ത് മരണം അയാളെ കാത്തു നിന്നു. ഒഡീസ്സസിന് വീണ്ടും പത്തു വർഷത്തേക്ക് വീടണയാനായില്ല. ആ പത്തു വർഷക്കാലം ഒഡീസ്സസിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളുടേയും അവയൊക്കെ ബുദ്ധിയും കൗശലവുമുപയോഗിച്ച് എങ്ങനെ തരണം ചെയ്തു എന്നതിന്റേയും വിവരണമാണ് ഹോമർ ഒഡീസിയിൽ നല്കുന്നത്.{{sfn|Hamilton|p=202-204}}.
 
===താമരദ്വീപിൽ===
ഒഡീസ്സസും സംഘവും കയറിയ കപ്പൽ ട്രോയിൽ നിന്നു പുറപ്പെട്ട് ഒമ്പതു ദിവസം ദിക്കറിയാതെ പുറംകടലിൽ പെട്ടുഴറി. ഒടുവിൽ കപ്പൽ ഒരു ദ്വീപിൽ ചെന്നടിഞ്ഞു. മധു നിറഞ്ഞ പുക്കൾ മാത്രം ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ജനതയായിരുന്നു അവിടെ നിവസിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് വിവശരായ യാത്രികരിൽ ചിലർ തദ്ദേശികളുടെ ആതിഥ്യം സ്വികരിച്ച് പുഷ്പഭക്ഷണം ആഹരിച്ചു. അതോടെ അവർ മോഹവലയത്തിൽ അകപ്പെട്ടു. താമരദ്വീപിൽ നിന്ന് യാത്ര തുടരേണമെന്ന ചിന്തയേ ഇല്ലാതായി. വളരെ ബുദ്ധിമുട്ടിയാണ് ഒഡീസ്സസ് അവരേയും കപ്പലിലേറ്റി യാത്ര തുടർന്നത്.{{sfn|Homer|p=124}}
===സൈാക്ലോപ്സിന്റെ പിടിയിൽ===
അടുത്തതായി ഒഡീസ്സസും സംഘവും അടുത്തതായി നങ്കുരമിട്ട ദ്വീപ് ഭീകര രൂപിയായഭീകരരൂപിയായ [[സൈക്ലോപ്സ് |സൈക്ലോപ്ലിന്റേതായിരുന്നു]]. പക്ഷെ അതേക്കുറിച്ച് അവർ അജ്ഞരായിരുന്നു. ജനവാസമുണ്ടെന്നു തോന്നിച്ച ഗുഹക്കകത്തേക്ക് ഒഡീസ്സസ് ഏതാനും അനുചരന്മാരോടൊപ്പം പ്രവേശിച്ചു. ഗുഹക്കകത്ത് ആരുമുണ്ടായിരുന്നില്ലെങ്കിയുംആരുമുണ്ടായിരുന്നില്ലെങ്കിലും ഭക്ഷ്യപേയങ്ങൾ സമൃദ്ധമായിരുന്നു. വീട്ടുടമയെഗൃഹനാഥനെ കാത്തിരിക്കാതെ നുഴഞ്ഞുകയറ്റക്കാർ ആവശ്യത്തിനെടുത്ത് വിശപ്പു മാറ്റി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ആട്ടിൻ പറ്റങ്ങളേയും തെളിച്ചുകൊണ്ട് ഗുഹക്കകത്തെത്തിയ സൈക്ലോപ്സ് വിരുന്നുകാരെക്കണ്ട് ക്രുദ്ധനായി.ഭീമാകാരമായ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചു. വിരുന്നുകാർ തടവുകാരായി.അവരിലൊരാളെ ഉടൻതന്നെ സൈക്ലോപ്സ് കൊന്നുതിന്നുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരോയായി കൊന്നു തിന്നാനായിരുന്നു സൈക്ലോപ്സിന്റെ പ്ലാൻ. ഗുഹക്കകത്ത് നിന്ന് നിന്ന് രക്ഷപ്പെടാനായി ഒഡീസ്സസ് പദ്ധതിയിട്ടു. ദിനസങ്ങളോളം മെനക്കെട്ട് പായ്മരത്തോളം വലുപ്പമുള്ള ഒരു വലിയ മുളന്തടിയുടെ ഒരറ്റം
സൂചിമുനയോളം കൂർപ്പിച്ചെടുത്തു. ഒരു രാത്രിയിൽ സൈക്ലോപ്സിനെ തന്ത്രപൂർവം അത്യന്തം വീര്യമുള്ള വീഞ്ഞു കുടിപ്പിച്ച് മത്തനാക്കിയശേഷം സൂചി കണ്ണിൽ കുത്തിക്കയറ്റി. വേദനകൊണ്ടു പുളഞ്ഞ സൈക്ലോപ്സ് ഗുഹാമുഖം തുറന്നെങ്കിലും ആട്ടിൻ പറ്റങ്ങളേയല്ലാതെ മനുഷ്യരെ ആരേയും പുറത്തു കടക്കാനനുവദിക്കാതെ ഗുഹാമുഖത്തു തന്നെ ഇരിപ്പായി. ഒഡീസ്സസും കൂട്ടരും മുട്ടനാടുകളുടെ വയറ്റു പൊത്തിപ്പിടിച്ചു തൂങ്ങിക്കിടന്ന് ഗുഹയിൽ നിന്നു രക്ഷപ്പെട്ടെന്നു കഥ.{{sfn|Homer|p=124-134}}
 
ഗുഹയിൽനിന്നു രക്ഷപ്പെടാനായെങ്കിലും, ദുർവിധിയിൽനിന്നു രക്ഷകിട്ടിയില്ല. സൈക്ലോപ്സിന്റെ പിതാവായിരുന്ന പൊസൈഡോൺപൊസൈഡൺ പകരം വീട്ടി. തടൽകടൽ പ്രക്ഷുബ്ധമായി. ഒഡീസ്സസും സംഘവും വീണ്ടും ദുരിതത്തിലായി.{{sfn|Homer|p=135}}
===എയോലോസിന്റെ ദ്വീപിൽ===
കപ്പൽ പിന്നീടു ചെന്നടിഞ്ഞത് എയോലോസിന്റെ ദ്വീപിലായിരുന്നു. ഭൂലോകത്തിലാകമാനം വീശിയടിക്കുന്ന കാറ്റുകളുടെ ചുമതല എയോലോസിനേയാണ് [[സ്യൂസ്]] ഏല്പിച്ചിരുന്നത്. കാറ്റുകളെ ഇഷ്ടാനുസാരം ചലിപ്പിക്കാനുള്ള ശക്തി എയോലോസിനുണ്ടായിരുന്നു. എയോലോസ് ഒഡീസ്സസിനേയും അനുചരരേയും സന്തോഷപൂർവം സ്വീകരിച്ചു. വിടപറയാൻ നേരത്ത് ഭദ്രമായി കെട്ടിയുറപ്പിച്ച ഒരു തോൽകിഴി ഒഡീസ്സസിനു നല്കി- ഇതൊരിക്കലും അഴിക്കരുതെന്ന നിർദ്ദേശത്തോടെ. ഒഡീസ്സസിന്റെ തുടർന്നുള്ള സമുദ്രയാത്രക്ക് വിനാശകരമായേക്കാവുന്ന സകലമാന കൊടുങ്കാറ്റുകളേയും പുറത്തു കടക്കാനാവാത്ത വിധം അതിനകത്ത് തളച്ചിട്ടിരുന്നു. അതിനകത്ത് സ്വർണനാണയങ്ങളായിരിക്കുമെന്നു കരുതി, അനുചരിൽ ചിലർചേർന്ന് കെട്ടഴിച്ചു. തുടർന്നുണ്ടായ കൊടുങ്കാറ്റും ചുഴലിയും അവരെ മരണത്തോളമെത്തിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന കൊടുങ്കാറ്റ് ഒട്ടൊന്നു ശമിച്ചപ്പോൾ അവർ എത്തിപ്പെട്ടത് ലെസ്റ്റ്രിഗോണുകളുടെ നാട്ടിലായിരുന്നു.{{sfn|Homer|p=136-7}}
===ലെസ്റ്റ്രിഗോണുകളുടെ ദ്വീപിൽ===
ലെസ്റ്റ്രിഗോമുകൾലെസ്റ്റ്രിഗോണുകൾ നരഭോജികളും അതികായന്മാരുമായിരുന്നു. തീരത്തണഞ്ഞ കപ്പലുകളൊന്നൊന്നായി തല്ലിത്തകർത്ത് യാത്രക്കാരെ ഭക്ഷിക്കാൻ തുടങ്ങിയ അവരിൽ നിന്നും ഒഡീസ്സസിന്റെ കപ്പലിനു മാത്രമേ രക്ഷപ്പെടാനായുള്ളു. കാറ്റും ഒഴഉക്കുംഒഴുക്കും അവരെ ചെന്നെത്തിച്ചത് അയിയ(ഈയീ, എയീ എന്നും പറയാറുണ്ട്.)ദ്വീപിലേക്കായിരുന്നു. {{sfn|Homer|p=137-141}}
===സെർസിയുടെ പിടിയിൽ ===
അയിയ ദ്വീപിന്റെ ഉടമ അതി സുന്ദരിയും മഹേന്ദ്രജാലക്കാരിയുമായ [[സിർസി]] (/ˈsɜːrsiː/; Greek Κίρκη Kírkē pronounced[kírkɛ͜ɛ]) ആയിരുന്നു. ഇക്കാര്യം ഒഡീസ്സസിനും അനുചരർക്കും അറിയില്ലായിരുന്നു.ഒഡീസ്സസിനേയും കൂട്ടരേയും അവൾസിർസി വീട്ടിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുംമുമ്പ് വിവരങ്ങളൊക്കെ വിശദമായി അറിഞ്ഞു വരാനായി ഒഡീസ്സസ് സംഘത്തിലെ ചെലരെ അയച്ചു. തന്നെ സമീപിച്ച പുരുഷന്മാരേയെല്ലാം മൃഗങ്ങളാക്കി മാറ്റുക അവളുടെ ക്രൂരവിനോദമാണെന്നറിഞ്ഞ ഒഡീസ്സസ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആരാഞ്ഞു.{{sfn|Homer|p=141}},{{sfn|Ovid|p=375-77}} [[ഹെർമിസ്|ഹെർമിസ് ദേവൻ]] ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിൽ വന്ന് ഒഡീസ്സസിന് പച്ചിലമരുന്നുകളെപ്പറ്റിയുള്ള അറിവു നല്കി. ആ പച്ചിലക്കൂട്ടിന് സിർസിയുടെ മന്ത്രവാദത്തെ ചെറുത്തു നില്കാകനുള്ള ശക്തിയുണ്ടെന്ന് യുവാവ് പറഞ്ഞു.{{sfn|Homer|p=144}} മരുന്നു സേവിച്ചശേഷം സിർസിയുടെ വീട്ടിലെത്തിയ ഒഡീസ്സസിനെ രൂപാന്തരപ്പെടുത്താൻ സിർസിക്കു കഴിഞ്ഞില്ല. സിർസി ഒഡീസ്സസിന്റെ ആരാധകയായി, അയാൾക്കു വേണ്ടി എന്തും ചെയ്യാൻ സന്നധയായിസന്നദ്ധയായി. ഒഡീസ്സസും കൂട്ടരും ഏതാണ്ട് ഒരു വർഷത്തോളം അവിടെ അതിഥികളായി താമസിച്ചു. വിട പറയാൻ നേരമായപ്പോൾ തന്റെവഴിമധ്യേ മാന്ത്രികനേരിടേണ്ടി ശക്തികൊണ്ട്വന്നേക്കാവുന്ന ഭവിഷ്യത്തുക്കൾഅപകടങ്ങളെക്കുറിച്ചു സൂചിപ്പിച്ചു, കണ്ടറിഞ്ഞ് അവ മറികടക്കാനുള്ള ഉപായങ്ങളും നിർദ്ദേശിച്ചു.{{sfn|Hamilton|p=212}} അതിനായികൂടുതൽ അറിയാനായി ഒഡീസ്സസ് പാതാളലോകത്തു ചെന്ന് ടൈരെസിയ്സിന്റെ പ്രേതാത്മാവുമായി കൂടിക്കാഴ്ച നടത്തണംനടത്തണമെന്നും ഉപദേശിച്ചു. പരേതനായ ടൈറെസിയസ് ഥീബസിലെ പുരോഹിതനായിരുന്നു. അയാൾക്ക് ഭാവിപ്രവചിക്കാനുള്ളഭാവി പ്രവചിക്കാനുള്ള സിദ്ധി ഉണ്ടായിരുന്നു.{{sfn|Homer|p=145-151}}.
=== പ്രേതാത്മാവിനെത്തേടി===
പ്രേതാത്മക്കളെ ക്ഷണിച്ചു വരുത്താൻ അവരുടെ രക്തദാഹം ശമിപ്പിക്കേണ്ടിയിരുന്നു. ഇതിനായി ആടുകളെ കൊന്ന് ഒഡീസ്സസ് ചോരക്കുളം തീർത്തു. കൊതിമൂത്ത് ഒടിയടുത്ത മറ്റു പരേതാത്മാക്കളെ തടുത്തു നിർത്തി, ആദ്യത്തെ ഊഴം ടൈറെസിയസിനു നല്കണമെന്നും സിർസി പറഞ്ഞിരുന്നു. ടൈറെസിയസിന്റെ പ്രേതം പ്രത്യക്ഷപ്പെട്ടു, രക്തപാനം ചെയ്തു. ഒഡീസ്സസിന്റെ ചോദ്യങ്ങൾക്കു മറുപടിയും നല്കി. ഇഥക്കയിലെത്താൻ ഒഡീസ്സസിന് സാധിക്കുമെന്നും പക്ഷെ അനുചരർക്ക് അതിനു വിഘ്നം കാണുന്നുണ്ടെന്നും ടൈറെസിയസ് പ്രവചിച്ചു. സൂര്യദ്വീപിലെ കാളക്കുട്ടന്മാരെ ഉപദ്രവിക്കാതിരുന്നാൽ എല്ലാം ശരിയായ പടി നടക്കും. ടൈറെസിയസിനു ശേഷം രക്തപാനത്തിനായെത്തിയ അനേകം ഗ്രീക്കു യോദ്ധാക്കളെ ഒഡീസ്സസ് കണ്ടു. ഇവരിൽ അക്കിലസിനും അജാക്സിനുമൊപ്പം അഗമെംനണും ഉണ്ടായിരുന്നു.{{sfn|Homer|p=152- 171}}
===സിറേനുകളുടെ ദ്വീപിൽ ===
വശ്യമധുരമായ ഗാനമുതിർത്ത് കടൽാത്രികരെകടൽയാത്രികരെ അപകടപ്പെടുത്തിക്കൊല്ലുന്ന സിറേനുകളെ[[സിറേൻ പ്പറ്റി|സിറേനുകളെപ്പറ്റി]] സിർസി ഒഡീസ്സസിന് മുന്നറിയിപ്പു നല്കിയരുന്നു. അനുചരരുടെ ചെവിയി മെഴുക് ഉരുക്കിയൊഴിച്ചും, സ്വയം ബന്ധനസ്ഥനായ നിലയിലും ഒഡീസ്സസ് ഈ അപകടം തരണം ചെയ്തു.{{sfn|Homer|p=172-7}}
===സ്കില്ല-ചാരിബ്ഡിസ് കടലിടുക്കിലൂടെ ===
മെസ്സീന കടലിടുക്കിന്റെ ഇരുവശത്തുമായി പാർപ്പുറപ്പിച്ചിരുന്ന ഭീകരരാക്ഷസികളായ [[സ്കില്ല |സ്കില്ലയും]] [[ചാരിബ്ഡിസ് |ചാരിബ്ഡിസും]] കടൽയാത്രികരുടെ പേടിസ്വപ്നമായിരുന്നു. ഒഡീസ്സസിന്റെ കപ്പൽ ഈ അപകടവും തരണം ചെയ്തെങ്കിലും ആൾനാശം സംഭവിച്ചു{{sfn|Homer|p=178-9}}.{{sfn|Ovid|p=375-77}}, {{sfn|Hamilton|p=}}
===സൂര്യദ്വീപിൽ ===
സൂര്യദ്വീപിലെത്തിയപ്പോൾ അവിടത്തെ കാളക്കുട്ടന്മാരെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്ന് ഒഡീസ്സസ് അനുചരർക്ക് പ്രത്യേകം നിർദ്ദേശം നല്കി. ഈ കാളക്കുട്ടന്മാർ സൂര്യദേവന് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ വിശപ്പു മൂത്ത അനുചരർ ഒഡീസ്സസിന്റെ കണ്ണു വെട്ടിച്ച് ഏതാനും കാളക്കുട്ടികളെ കശാപ്പു ചെയ്തു ഭക്ഷിച്ചു. അനുചരരേയും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രുദ്ധനായ സൂര്യദേവൻ വജ്രായുധം കൊണ്ട് കപ്പൽ തകർത്തു. ഒഡീസ്സസൊഴികെ ആരും രക്ഷപ്പെട്ടില്ല. കപ്പലിന്റെ അടിമരം പൊങ്ങു തടിയാക്കി ദിവസങ്ങളോളം ഒഡീസ്സസ് പുറങ്കടലിൽ കഴിച്ചു കൂട്ടി. ഒടുവിൽ അബോധാവസ്ഥയിൽ കാലിപ്സോ ദ്വീപിൽ ചെന്നടിഞ്ഞു.{{sfn|Homer|p=181}}
=== കാലിപ്സോ ദ്വീപിൽ===
ജലദേവതയായിരുന്ന [[കാലിപ്സോ]] ഒഡീസ്സസിനെ പരിചരിച്ച് ആരോഗ്യവാനാക്കി. ഒഡീസ്സസിനോടുള്ള അഭിനിവേശം എല്ലാവിധ സുഖസൗകര്യങ്ങളും ചെയ്തുകൊടുത്തെങ്കിലും ദ്വീപിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. വർഷങ്ങളോളം ഒഡീസ്സസ് ഈ അവസ്ഥയിൽ കഴിച്ചു കൂട്ടി.
പത്തുവർഷക്കാലത്തെ അലച്ചിൽ ഒഡീസ്സസിനു മതിയായ ശിക്ഷയായെന്നും ഇനി എത്രയും വേഗം അയാളെ ഇഥക്കയിലേക്കെത്തിക്കണമെന്നും അഥീന ദേവന്മാരെ അറിയിച്ചു. സ്യൂസ് സ്വയം ഹെർമിസ് ദേവൻ വഴി കാലിപ്സോയുടെ മനസ്സു മാറ്റിയെടുക്കുകയും ചെയ്തു.{{sfn|Hamilton|p=208}} ഇഥക്കയിലേക്കു യാത്രതിരിക്കാനായി പുതിയൊരു കപ്പൽ നിർമിക്കാനുള്ള സകലവിധ സഹായങ്ങളും കാലിപ്സോ ചെയ്തു കൊടുത്തു. പതിനേഴു ദിവസത്തെ യാത്രക്കു ശേഷം ഒഡീസ്സസ് അങ്ങു ദൂരെ കരകണ്ടു. അത് ഇഥക്കയാവുമെന്ന് ഒഡീസ്സസിന് ഉറപ്പുണ്ടായിരുന്നു.
എന്നാൽ ഒഡീസ്സസിന്റെ കപ്പൽ പൊടുന്നനെ സമുദ്രദേവന്റെ ദൃഷ്ടിയിൽ പെട്ടു. തന്റെ മകനായ സൈക്ലോപസിനോട് ഒഡീസ്സസ് ചെയ്ത ദ്രോഹം പൊസൈഡോൺ മറന്നിരുന്നില്ല. സമദ്രം വീണ്ടും ക്ഷോഭിച്ചു. കപ്പൽ തകർന്നു. ഒഡീസ്സസ് അശരണനായി ഫേഷ്യൻ ദ്വീപിലടിഞ്ഞു. {{sfn|Homer|p=182-5}}
=== ഫേഷ്യൻ ദ്വീപിൽ===
തണുപ്പിൽ നിന്നു രക്ഷനേടാനായി കരിയിലകൾ വാരിപ്പുതച്ച് ഒരു രാത്രി മുഴുവൻ കഴിച്ചു കൂട്ടിയ ഒഡീസ്സസ് പിറ്റേന്ന് അവിചാരിതമായി രാജകുമാരി നോസിക്കയെ കണ്ടുമുട്ടി. അവളുടെ സഹായത്തോടെ രാജധാനിയിലെത്തി. പത്തു വർഷമായുള്ള തന്റെ സാഹസികയാത്രയെപ്പറ്റി സവിസ്തരം പ്രതിപാദിച്ചു. ഒഡീസ്സസിന് ഇഥക്കയിലെത്താനുള്ള എല്ലാവിധ സഹായങ്ങളും ഫേഷ്യൻ രാജാവ് വാഗ്ദാനം ചെയ്തു. യാത്രക്കുള്ള നൗക തയ്യാറാക്കപ്പെട്ടു.ഒഡീസ്സസ് യാത്രയായി.{{sfn|Homer|p=187-90}},{{sfn|Hamilton|p=209,215-216}}
 
==ഇഥക്കയിൽ ==
സ്വന്തം വീട്ടിലേക്ക് സ്വാതന്ത്ര്യപൂർവം കടന്നു ചെല്ലാനാവാത്തവിധം സങ്കിർണമാണ് സ്ഥിതിഗതികൾ എന്ന് അഥീന ഒഡീസ്സസിനെ ബോധിപ്പിച്ചു. ഇരുപതു വർഷങ്ങളായി ഒഡീസ്സസിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതുമൂലം അയാൾ മരിച്ചെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മാത്രമല്ല,ഒഡീസ്സസിന്റെ സുന്ദരിയായ ഭാര്യ പെനിലോപ്പിനെ സ്വന്തമാക്കാനായി നാട്ടിലെ പ്രഭുക്കൾ വിവാഹാഭ്യർഥനയുമായി വീട്ടിൽ തമ്പടിച്ചിരിക്കയാണ്. പെനിലോപ്പും പുത്രൻ ടെലിമാച്ചസും വൃദ്ധപിതാവും നിസ്സഹായരാണ്. ഈ സന്ദർഭത്തിൽ പൊടുന്നനെ വീട്ടിലെത്തിയാൽ വിവാഹാർഥികൾ സംഘം ചേർന്ന് ഒഡീസ്സസിനെ വധിക്കാനും മതി. അഥീന ടെലിമാച്ചസിനെ കടൽത്തീരത്തേക്കു വരുത്തി, ഒഡീസ്സസുമായുള്ള അഭിമുഖത്തിന് വഴിയൊരുക്കി.{{sfn|Homer|p=252-237}} അച്ഛനും മകനും അഥീനയുടെ പൂർണസഹായത്തോടെ പദ്ധതി തയ്യാറാക്കി. നിസ്സഹായനും നിരാലംബനുമായ വൃദ്ധന്റെ വേഷത്തിൽ ഒഡീസ്സസ് വീട്ടിലെത്തണം. ഇതിനകം ടെലിമാച്ചസ് വിവാഹാർഥികളുടേതടക്കം ആയുധശേഖരം മുഴുവനും തന്ത്രപൂർവം മറ്റൊരിടത്തേക്കു മാറ്റിയിരിക്കണം. {{sfn|Homer|p=192-6, 237-253}}, {{sfn|Hamilton|p=216-219}}
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്