"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം [[ലുംബിനി]] ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു <ref> http://www.indology.info/papers/cousins/node6.shtml </ref>
=== ആദ്യകാലം ===
<!--ക്ഷത്രിയവർഗ്ഗക്കാരായ ശാക്യസംഘക്കാരുടെ പ്രധാനികൾ കപിലവസ്തുവിൽ താമസിച്ചിരുന്നു.-->ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് ഏഴു ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.
 
=== തപസ്സ് ===
 
== അഷ്ടമാർഗ്ഗങ്ങൾ ==
ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.<ref name="kosambi-1">പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്, ISBN 81-264-0666-6) ഡി.ഡി. കൊസാംബി</ref>
 
* സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2455464" എന്ന താളിൽനിന്ന് ശേഖരിച്ചത്