"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉള്ളടക്കം ചേ൪ത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
 
സമുദ്രജലജീവി പ്രദർശനശാലകളിലും [[അക്വേറിയം|അക്വേറിയങ്ങളിലും]] ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദർശിക്കപ്പെടുന്നത് നീണ്ട മോന്ത(bottle-nosed)യുള്ള ഡോൾഫിനുകളെയാണ്. കാലിഫോർണിയയിലെ സമുദ്രജല അക്വേറിയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരിനമാണ് ലജിനോറിങ്കസ് ഒബ്ലിക്വിഡെൻസ് (Lagenorhycchus obliquidens) എന്ന പസിഫിക് ഡോൾഫിനുകൾ. ഇവ 1.75-3.6 മീ. വരെ നീളമുള്ളവയാണ്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ സ്ലേറ്റിന്റെ നിറമോ ആയിരിക്കും; കീഴ്ഭാഗത്തിന് മങ്ങിയനിറവും. എന്നാൽ തുഴകൾക്ക് പൊതുവേ കറുപ്പുനിറമായിരിക്കും. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേർന്നിരിക്കുന്നതിനാൽ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദർശനങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകൽസമയങ്ങളിൽ വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഡോൾഫിനുകൾ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിലെത്തേണ്ടതിനാൽ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവായിരിക്കും. പെൺ ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആൺ ഡോൾഫിനുകൾ അപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ.ഒരു കണ്ണ് മാത്രം അടച്ച് ഇവ ഉറങ്ങുന്നു.
 
ഡോൾഫിനുകൾ ജീവിക്കുന്ന ചുറ്റുപാടുകൾ ഇവയുടെ ഹൃദയമിടിപ്പിനെ ഏറെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലോപരിതലത്തിൽ ഇവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിട്ടിൽ 108 പ്രാവശ്യവും ജലാന്തർഭാഗത്ത് 50 പ്രാവശ്യവും ആയിരിക്കുമെന്നാണ് പരീക്ഷണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിനടിയിലായിരിക്കുമ്പോൾ പ്രാണവായുവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഡോൾഫിനുകളുടെ ശരീരചർമത്തിനടിയിലുള്ള കൊഴുപ്പുപാളി (blubber) ശരീരോഷ്മാവ് (36.6-37.2 °C) ക്രമീകരിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായിക്കുന്നു. ചർമത്തിലെ രക്തധമനികളുടെ കുറവ് ശരീരോഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ സഹായകമാകുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന വർദ്ധിച്ച ചൂട് പുറത്തേക്കുവിടാനായി ചിറകു(ളശി)കളിലെ രക്തചംക്രമണ വേഗത വർദ്ധിപ്പിക്കുകയാണ് ഇവയുടെ പതിവ്. ഇതും ശരീരോഷ്മാവ് നിയന്ത്രിക്കുവാൻ സഹായകമാണ്. വിശ്രമിക്കുമ്പോഴും മെല്ലെ സഞ്ചരിക്കുമ്പോഴും രക്തചംക്രമണ വേഗത കുറയുമെങ്കിലും ശരീര താപനില നിലനിറുത്താൻ ഇവയ്ക്കു സാധിക്കും. ഘ്രാണേന്ദ്രിയങ്ങൾ ശോഷിച്ചു പോയതിനാൽ ഡോൾഫിനുകളെ അനോസ്മാറ്റിക് (anosmatic) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
വരി 47:
ഡോൾഫിനുകൾക്ക് മനുഷ്യനുമായുള്ള സൗഹൃദ സമ്പർക്കത്തെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂചനകൾ പുരാതന ഗ്രീക്ക്, റോമൻ സാഹിത്യത്തിൽ കാണാം. ഇത്തരം പരാമർശങ്ങൾ അതിശയോക്തിപരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഇപ്പോൾ ശാസ്ത്രഗവേഷകർ ഇവയുടെ ശാസ്ത്രീയാടിസ്ഥാനം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡോൾഫിനുകളുടെ ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവും ശ്രദ്ധേയമാണ്. ആശയവിനിമയത്തിനായി ജലാന്തർഭാഗത്തുവച്ച് ഇവ പുറപ്പെ ടുവിക്കുന്ന വിവിധതരം ശബ്ദങ്ങളും ഇണചേരുന്ന സമയത്തു പുറപ്പെടുവിക്കുന്ന സീൽക്കാരങ്ങളും അപായസൂചനകളും പഠന വിധേയമായിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ദിശാനിർണയത്തിന് (echolocation) വളരെ സഹായകമാകുന്നുണ്ട്. നാവികരും സമുദ്രസ്നാനം നടത്തുന്നവരും അപകടത്തിൽപ്പെട്ട വേളകളിൽ ഡോൾഫിനുകൾ രക്ഷപ്പെടുത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡോൾഫിനുകളുടെ ഈ സവിശേഷ സ്വഭാവം ബുദ്ധിശക്തിയിലുപരി സഹജാവബോധം (instinct) മൂലം ഉണ്ടാകുന്നതാകാമെന്നാണ് കരുതപ്പെടുന്നത്. അപകടത്തിൽപ്പെട്ടു മുറിവേല്ക്കുന്ന ഡോൾഫിനുകളേയും മറ്റു ഡോൾഫിനുകൾ രക്ഷപ്പെടുത്താറുണ്ട്. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്.
 
ജീവശാസ്ത്രത്തെ അതിശയിപ്പിക്കുന്നതാണ് ഡോൾഫിനുകളുടെ അതിജീവനക്ഷമത. ഇവയ്ക്ക് 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലനസഹായത്താലാണ് ഇത്രയും വേഗത്തിൽ നീന്താൻ ഇവയ്ക്കു കഴിയുന്നത്. ഡോൾഫിനുകളുടെ ശരീരത്തിന്റെ മൃദുലത ജലരോധം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഡോൾഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്