"അൽഗോങ്കിയൻ വർഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== ഭാഷാ വിഭാഗങ്ങൾ ==
 
അൽഗോങ്കിയൻ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ആധുനിക പ്രതിനിധികൾ ഭാഷാപരമായി മൂന്നു വിഭാഗത്തിൽപ്പെടുന്നു:-
#ഉത്തര അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള ബ്ലാക്ക്ഫീറ്റുകൾ
#മധ്യപശ്ചിമഭാഗത്തുള്ള ക്രീ-ഒജിബ്വകൾ
വരി 12:
ഇവരിൽ വബനാകികൾ ആണ് മുഖ്യവിഭാഗം.
 
പുരാതനകാലത്ത് അൽഗോങ്കിയൻഭാഷ സംസാരിച്ചിരുന്ന ജനവർഗക്കാർ മറ്റു [[ഭാഷ|ഭാഷക്കാരെ]] അപേക്ഷിച്ചു വളരെക്കൂടുതലായിരുന്നു. അധിവാസസ്ഥലത്തിന്റെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടുനിന്നത്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] കോളനികളുടെ ചരിത്രത്തിൽ അൽഗോങ്കിയൻവർഗക്കാർഅൽഗോങ്കിയൻ ഇന്ത്യൻ വർഗക്കാർ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. അമേരിന്ത്യരും വെള്ളക്കാരും തമ്മിലുള്ള ബന്ധത്തിൽ അവർ നിർണായകശക്തികളായി വർത്തിച്ചിരുന്നു. ആദ്യകാലത്തെ കുടിയേറ്റക്കാരിൽ അൽഗോങ്കിയൻഭാഷയും സംസ്കാരവും ചെലുത്തിയ സ്വാധീനം കുറവല്ല.
 
== വാസസ്ഥലം ==
[[പ്രമാണം:Village of Secotan.jpg|thumb|300px|right|അൽഗോങ്കിയൻ ഗ്രാമം]]
ഹഡ്സൺ ഉൾക്കടലിനു തെക്കും കിഴക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ ക്രീ-ഒജീബ്വ ഇന്ത്യൻ വിഭാഗക്കാർ നിവസിക്കുന്നുണ്ട്. 18-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] അന്യംനിന്നുപോയ ബിയോതുക് ഇന്ത്യൻ വർഗക്കാർ (ന്യൂഫൗണ്ടലൻഡ്) സംസാരിച്ചിരുന്നതും ഒരു അൽഗോങ്കിയൻ ഭാഷയാണ്. [[ഇംഗ്ലണ്ട്|ന്യൂ ഇംഗ്ലണ്ടിലെ]] തീരദേശജില്ലകളിൽ പാർത്തിരുന്ന ആദിവാസികളുടെഅമേരിക്കൻ ഇന്ത്യൻ തദ്ദേശീയവാസികളുടെ ഭാഷയും അൽഗോങ്കിയൻ ആയിരുന്നു. കത്തോലിക്കർ അൽഗോങ്കിയരെ മതപരിവർത്തനത്തിനു പ്രേരിപ്പിക്കുകയും അവരോട് ഏറ്റുമുട്ടുകയും ചെയ്തു. അമേരിക്കൻ കോളനികളിൽ [[ബൈബിൾ]] ആദ്യമായി അച്ചടിക്കപ്പെട്ടത് (1663) അൽഗോങ്കിയൻ ഭാഷയിലായിരുന്നു.
 
== തൊഴിൽ ==
 
[[കാനഡ|കാനഡയിലെ]] [[വനം|വനാന്തരങ്ങളിലും]] ലാബ്രഡോർ ഉപദ്വീപിലും പാർത്തിരുന്ന അൽഗോങ്കിയർ നായാട്ടുകാരായിരുന്നു. ഇക്കൂട്ടരാണ് ഹഡ്സൺ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലെത്തിയ വെള്ളക്കാരുമായി ആദ്യം സമ്പർക്കം പുലർത്തിയത്. തദ്ദേശീയ ഇന്ത്യൻ വംശജർ, അവർ വെള്ളക്കാരുമായി രോമവ്യാപാരത്തിൽ ഏർപ്പെട്ടു. ബർച്ചു മരപ്പട്ടകൊണ്ട് [[വള്ളം|വള്ളമുണ്ടാക്കാൻ]] വെള്ളക്കാരായ പരിഷ്കൃതർ ആദ്യമായി അഭ്യസിച്ചത് അവരിൽനിന്നാണ്. ഉത്തരസമതലങ്ങളിൽ പാർത്തിരുന്ന അൽഗോങ്കിയർ [[കാട്ടുപോത്ത്|കാട്ടുപോത്തുകളെ]] വേട്ടിയാടിയിരുന്നു. വൻതടാകങ്ങളുടെ തെക്കൻഭാഗങ്ങളിൽ പാർത്തുവന്നവർ [[മൃഗം|മൃഗവേട്ടയും]] [[മീൻ|മീൻപിടിത്തവും]] നടത്തിവന്നു. [[കൃഷി|കൃഷിയിലും]] അവർ തത്പരരായിരുന്നു; [[ചോളം|ചോളമായിരുന്നു]] [[ആഹാരം|മുഖ്യാഹാരം]]. ആദ്യകാലകുടിയേറ്റക്കാരെ ധാന്യകൃഷി അഭ്യസിപ്പിച്ചത് ഇവരായിരുന്നു. അൽഗോങ്കിയൻ ഭാഷയുടെ സ്വാധീനത അമേരിക്കയിലെ ഇംഗ്ലീഷിൽ തെളിഞ്ഞുകാണാം. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[ഇംഗ്ലീഷ്]] പ്രാദേശിക ഭാഷകളിൽനിന്നും കടംകൊണ്ടിട്ടുള്ള വാക്കുകളിൽ ഏറിയകൂറും അൽഗോങ്കിയൻ ആണ്. 130-ൽ അധികം വരുന്ന അവയിൽ പലതും പതിനേഴാം നൂറ്റാണ്ടിനു മുൻപുതന്നെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അൽഗോങ്കിയർ ഭൂരിപക്ഷവും [[കത്തോലിക്ക സഭ|കത്തോലിക്കാമത]] വിശ്വാസികളാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അൽഗോങ്കിയൻ_വർഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്