"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 16:
| Roman_equivalent =
}}
ഒഡീസ്സസ് ഹോമറുടെ ഇതിഹാസ കാവ്യമായ [[ഒഡീസ്സി |ഒഡീസിയിലെ]] കേന്ദ്രകഥാപാത്രമാണ്. [[ഇലിയഡ്| ഇലിയഡിലും]] ഈ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഒഡീസസ്സ്. ഒഡീസ്യസ്, ഒഡീസസ്സ്, യൂളിസിസ്സ് ({{IPAc-en|oʊ|ˈ|d|ɪ|s|i|ə|s|,_|oʊ|ˈ|d|ɪ|s|juː|s}}; {{lang-grc-gre|Ὀδυσσεύς}} {{IPA-el|odysˈsews|}}), '''Ulysses''' ({{IPAc-en|US|juː|ˈ|l|ɪ|s|iː|z}}, {{IPAc-en|UK|ˈ|juː|l|ɪ|s|iː|z}}; {{lang-lat|Ulyssēs'', ''Ulixēs}}).എന്നിങ്ങനെ പേരിന് ഉച്ചാരണഭേദങ്ങളുണ്ട്. ലർറ്റേസിന്റെയും ആന്റിക്ലിന്റെയും മകനും ഇത്തക്ക എന്ന നാട്ടുരാജ്യത്തിന്റെ രാജാവും പെനിലോപ്പിന്റെ ഭർത്താവും ടെലെമാച്ചസിന്റെ പിതാവുമാണ്. പത്തുവർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിനു ശേഷം അഥീനയുടേയും പൊസൈഡോണിന്റേയും ശാപത്തിനു വിധേയനായി സ്വദേശത്തെത്താൻ ആകാതെ വീണ്ടും പത്തു വർഷക്കാലം കടലിലും കരയിലുമായി അലഞ്ഞു തിരിയേണ്ടി വന്ന ഒഡീസ്സസിന്റെ വീരകഥകളാണ് ഒഡീസ്സിയിലെ ഇതിവൃത്തം. ബുദ്ധിയും കൗശലവും കൊണ്ട് പ്രതിബന്ധങ്ങൾ മറികടക്കുന്നതിൽ സമർഥനായിട്ടാണ് കഥകളിൽ ഒഡീസ്സസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്."<ref>{{cite book|last=Stanford|first=William Bedell|title=The Ulysses theme|year=1968|page=8}}</ref>
==ഹോമറുടെ ഒഡീസ്സസ്==
ലർറ്റേസിന്റെയും ആന്റിക്ലിന്റെയും മകനും ഇഥക്ക എന്ന നാട്ടുരാജ്യത്തിന്റെ രാജാവും പെനിലോപ്പിന്റെ ഭർത്താവും ടെലെമാച്ചസിന്റെ പിതാവുമായാണ് ഹോമർ കഥാപുരുഷനെ പരിചയപ്പെടുത്തുന്നത്. ബുദ്ധിയും കൗശലവും കൊണ്ട് പ്രതിബന്ധങ്ങൾ മറികടക്കുന്നതിൽ സമർഥനായിട്ടാണ് കഥകളിൽ ഒഡീസ്സസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്."<ref>{{cite book|last=Stanford|first=William Bedell|title=The Ulysses theme|year=1968|page=8}}</ref>. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലവും യുദ്ധവും യുദ്ധത്തിന്റെ പരിസമാപ്തിയുമാണ് ഇലിയഡിലെ പ്രമേയം. പത്തുവർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിനു ശേഷം അഥീനയുടേയും പൊസൈഡോണിന്റേയും ശാപത്തിനു വിധേയനായി സ്വദേശത്തെത്താൻ ആകാതെ വീണ്ടും പത്തു വർഷക്കാലം കടലിലും കരയിലുമായി അലഞ്ഞു തിരിയേണ്ടി വന്ന ഒഡീസ്സസിന്റെ വീരകഥകളാണ് ഒഡീസ്സിയിലെ ഇതിവൃത്തം.
== ഇലിയഡിലെ കഥകൾ ==
ഒഡീസ്സിസിന് ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ ഒട്ടും താത്പര്യമില്ലായിരുന്നു. അതിനാൽ ഭ്രാന്തനാണെന്നു അഭിനയിച്ചു ഫലിപ്പിക്കാ ശ്രമിച്ചു. സേനയി അംഗമാകാനുള്ള ദൌത്യവുമായെത്തിയ ദൂത കണ്ടെത്ത് കൃഷിയിടങ്ങളി ഉപ്പു വിതച്ച് ഉഴുതുമറിക്കുന്ന ഒഡീസ്സസിനേയാണ്. ദൂതനും കൌശലക്കാരനായിരുന്നു. കലപ്പക്കുമുന്നികലപ്പക്കുമുന്നിൽ ഒഡീസ്സസിന്റെ ഇളം കുഞ്ഞിനെകൈക്കുഞ്ഞിനെ ഇരുത്തിച്ചുകിടത്തി. തത്ക്ഷണം ഒഡീസസ്സ് കലപ്പ മാറ്റി, തനിക്കു ബുദ്ധിഭ്രമം ഇല്ലെന്നു തെളിയിച്ചു.
===ഇഫിജിനിയയുടെ ബലി===
===അക്കിലസിനെ തേടി===
Line 27 ⟶ 29:
വിജയോന്മാദത്തിൽ ഗ്രീക്കുസൈന്യം അനേകം പാതകങ്ങൾ ചെയുകൂട്ടുകയും ദൈവങ്ങളെ തീർത്തും വിസ്മരിക്കുകയും ചെയ്തു. കുപിതരായ അഥീനയും പൊസൈഡോണും പകവീട്ടാൻ നിശ്ചയിച്ചു. അവരിരുവരും ചേർന്ന് ഗ്രീക്കു സൈന്യത്തിന്റെ സ്ദേശത്തേക്കുള്ള മടക്കയാത്ര ദുഷ്കരമാക്കി. [[ മെനിലോസും]] [[ഹെലൻ |ഹെലനും]] വലിയ ക്ഷതമൊന്നും കൂടാതെ മൈസിനേയിൽ തിരിച്ചത്തി. ഒട്ടനേകം വീരന്മാർ അകാലമൃത്യുവിനും അപമൃത്യുവിനും ഇരയായി. [[അഗമെമ്നൺ|അഗമെമ്നൺ]] [[കസ്സാൻഡ്ര| കസ്സാൻഡ്രയോടൊപ്പം]] ഗ്രീസിൽ തിരിച്ചത്തിയെങ്കിലും രാജകൊട്ടാരത്തിനകത്ത് മരണം അയാളെ കാത്തു നിന്നു. ഒഡീസ്സസിന് വീണ്ടും പത്തു വർഷത്തേക്ക് വീടണയാനായില്ല. ആ പത്തു വർഷക്കാലം ഒഡീസ്സസിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളുടേയും അവയൊക്കെ ബുദ്ധിയും തൌശലവുമുപയോഗിച്ച് എങ്ങനെ തരണം ചെയ്തു എന്നതിന്റേയും വിവരണമാണ് ഹോമർ ഒഡീസിയിൽ നല്കുന്നത്.
===താമരദ്വീപിൽ===
ട്രോയിൽ നിന്നു പുറപ്പെട്ട ഒഡീസ്സസും സംഘവും കയറിയ കപ്പൽ ഒമ്പതു ദിവസം ദിക്കറിയാതെ പുറംകടലിൽ പെട്ടുഴറി. ഒടുവിൽ കപ്പൽ ഒരു ദ്വീപിൽ ചെന്നടിഞ്ഞു. മധു നിറഞ്ഞ പുക്കൾ മാത്രം ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ജനതയായിരുന്നു അവിടെ നിവസിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് വിവശരായ യാത്രികരിൽ ചിലർ തദ്ദേശികളുടെ ആതിഥ്യം സ്വികരിച്ച് പുഷ്പഭക്ഷണം ആഹരിച്ചു. അതോടെ അവർ മോഹവലയത്തിൽ അകപ്പെട്ടു. താമരദ്വീപിൽ നിന്ന് യാത്ര തുടരേണമെന്ന ചിന്തയേ ഇല്ലാതായി. വളരെ ബുദ്ധിമുട്ടിയാണ് ഒഡീസ്സസ് അവരേയും കപ്പലിലേറ്റി യാത്ര തുടർന്നത്.{{sfn|Homer|p=124}}
===സൈാക്ലോപ്സിന്റെ പിടിയിൽ===
അടുത്തതായി ഒഡീസ്സസും സംഘവും അടുത്തതായി നങ്കുരമിട്ട ദ്വീപ് ഭീകര രൂപിയായ [[സൈക്ലോപ്സ് |സൈക്ലോപ്ലിന്റേതായിരുന്നു]]. പക്ഷെ അതേക്കുറിച്ച് അവർ അജ്ഞരായിരുന്നു. ജനവാസമുണ്ടെന്നു തോന്നിച്ച ഗുഹക്കകത്തേക്ക് ഒഡീസ്സസ് ഏതാനും അനുചരന്മാരോടൊപ്പം പ്രവേശിച്ചു. ഗുഹക്കകത്ത് ആരുമുണ്ടായിരുന്നില്ലെങ്കിയും ഭക്ഷ്യപേയങ്ങൾ സമൃദ്ധമായിരുന്നു. വീട്ടുടമയെ കാത്തിരിക്കാതെ നുഴഞ്ഞുകയറ്റക്കാർ ആവശ്യത്തിനെടുത്ത് വിശപ്പു മാറ്റി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ആട്ടിൻ പറ്റങ്ങളേയും തെളിച്ചുകൊണ്ട് ഗുഹക്കകത്തെത്തിയ സൈക്ലോപ്സ് വിരുന്നുകാരെക്കണ്ട് ക്രുദ്ധനായി.ഭീമാകാരമായ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചു. വിരുന്നുകാർ തടവുകാരായി.അവരിലൊരാളെ ഉടൻതന്നെ സൈക്ലോപ്സ് കൊന്നുതിന്നുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരോയായി കൊന്നു തിന്നാനായിരുന്നു സൈക്ലോപ്സിന്റെ പ്ലാൻ. ഗുഹക്കകത്ത് നിന്ന് നിന്ന് രക്ഷപ്പെടാനായി ഒഡീസ്സസ് പദ്ധതിയിട്ടു. ദിനസങ്ങളോളം മെനക്കെട്ട് ഒരിരുമ്പുകോൽ പായ്മരത്തോളം വലുപ്പമുള്ള ഒരു വലിയ മുളന്തടിയുടെ ഒരറ്റം
സൂചിമുനയോളം കൂർപ്പിച്ചെടുത്തു. അടുത്തരാത്രിയിൽഒരു രാത്രിയിൽ സൈക്ലോപ്സിനെ തന്ത്രപൂർവം അത്യന്തം വീര്യമുള്ള വീഞ്ഞു കുടിപ്പിച്ച് മത്തനാക്കിയശേഷം സൂചി കണ്ണിൽ കുത്തിക്കയറ്റി. വേദനകൊണ്ടു പുളഞ്ഞ സൈക്ലോപ്സ് ഗുഹാമുഖം തുറന്നെങ്കിലും ആട്ടിൻ പറ്റങ്ങളേയല്ലാതെ മനുഷ്യരെ ആരേയും പുറത്തു കടക്കാനനുവദിക്കാതെ ഗുഹാമുഖത്തു തന്നെ ഇരിപ്പായി. ഒഡീസ്സസും കൂട്ടരും മുട്ടനാടുകളുടെ വയറ്റു പൊത്തിപ്പിടിച്ചു തൂങ്ങിക്കിടന്ന് ഗുഹയിൽ നിന്നു രക്ഷപ്പെട്ടെന്നു കഥ. {{sfn|Homer|p=124-134}}
 
ഗുഹയിൽനിന്നു രക്ഷപ്പെടാനായെങ്കിലും, ദുർവിധിയിൽനിന്നു രക്ഷകിട്ടിയില്ല. സൈക്ലോപ്സിന്റെ പിതാവായിരുന്ന പൊസൈഡോൺ പകരം വീട്ടി. തടൽ പ്രക്ഷുബ്ധമായി. ഒഡീസ്സസും സംഘവും വീണ്ടും ദുരിതത്തിലായി.{{sfn|Homer|p=135}}
===എയോലോസിന്റെ ദ്വീപിൽ===
കപ്പൽ പിന്നീടു ചെന്നടിഞ്ഞത് എയോലോസിന്റെ ദ്വീപിലായിരുന്നു. ഭൂലോകത്തിലാകമാനം വീശിയടിക്കുന്ന കാറ്റുകളുടെ ചുമതല എയോലോസിനേയാണ് സ്യൂസ് ഏല്പിച്ചിരുന്നത്. കാറ്റുകളെ ഇഷ്ടാനുസാരം ചലിപ്പിക്കാനുള്ള ശക്തി എയോലോസിനുണ്ടായിരുന്നു. എയോലോസ് ഒഡീസ്സസിനേയും അനുചരരേയും സന്തോഷപൂർവം സ്വീകരിച്ചു. വിടപറയാൻ നേരത്ത് ഭദ്രമായി കെട്ടിയുറപ്പിച്ച ഒരു തോൽകിഴി ഒഡീസ്സസിനു നല്കി- ഇതൊരിക്കലും അഴിക്കരുതെന്ന നിർദ്ദേശത്തോടെ. ഒഡീസ്സസിന്റെ തുടർന്നുള്ള സമുദ്രയാത്രക്ക് വിനാശകരമായേക്കാവുന്ന സകലമാന കൊടുങ്കാറ്റുകളേയും പുറത്തു കടക്കാനാവാത്ത വിധം അതിനകത്ത് തളച്ചിട്ടിരുന്നു. അതിനകത്ത് സ്വർണനാണയങ്ങളായിരിക്കുമെന്നു കരുതി, അനുചരിൽ ചിലർചേർന്ന് കെട്ടഴിച്ചു. തുടർന്നുണ്ടായ കൊടുങ്കാറ്റും ചുഴലിയും അവരെ മരണത്തോളമെത്തിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന കൊടുങ്കാറ്റ് ഒട്ടൊന്നു ശമിച്ചപ്പോൾ അവർ എത്തിപ്പെട്ടത് ലെസ്റ്റ്രിഗോണുകളുടെ നാട്ടിലായിരുന്നു.{{sfn|Homer|p=136-7}}
===ലെസ്റ്റ്രിഗോണുകളുടെ ദ്വീപിൽ===
ലെസ്റ്റ്രിഗോമുകൾ നരഭോജികളും അതികായന്മാരുമായിരുന്നു.
{{sfn|Homer|p=137-141}}
===സെർസിയുടെ പിടിയിൽ ===
=== പ്രേതാത്മാവിനെത്തേടി===
===സിറേനുകളുടെ ദ്വീപിൽ ===
===സ്കില്ല-ചാരിബ്ഡിസ് കടലിടുക്കിലൂടെ ===
===സൂര്യദ്വീപിൽ ===
=== കാലിപ്സോ ദ്വീപിൽ===
=== ഫേഷ്യൻ ദ്വീപിൽ===
==ഇഥക്കയിലേക്ക് ==
 
 
Line 40 ⟶ 57:
*{{cite book | first= Robert | last= Bittlestone | authorlink= |author2=James Diggle |author3=John Underhill | year= 2005 | title= Odysseus Unbound: The Search for Homer’s Ithaca | edition= | publisher= [[Cambridge University Press]] | location= Cambridge, UK | isbn=0-521-85357-5 }} [http://www.odysseus-unbound.org/ Odysseus Unbound website]
*[[Ernle Bradford]], ''Ulysses Found'', Hodder and Stoughton, 1963
*{{cite book|title= Mythology: Timeless Tales of Gods and Heroes|author= Hamilton, Edith|year=1969|publisher=New American :ibrary||ref=Hamilton}}
*{{Cite book|title=Metamorphoses|author=Ovid|publisher=Signet Classics|year=2009|ISBN=9780451531452}}
*{{cite book|title= Odyssey of Homer|author=Pope, Alexander|year=1880|publisher=John Wurtele Lovell|ref=Homer}} [https://archive.org/details/odysseyofhomer00homeiala Odyssey of Homer]
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്