"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| Roman_equivalent =
}}
ഒഡീസ്സസ് ഹോമറുടെ ഇതിഹാസ കാവ്യമായ [[ഒഡീസ്സി(ഇതിഹാസം) |ഒഡീസിയിലെ]] കേന്ദ്രകഥാപാത്രമാണ്. [[ഇലിയഡ്| ഇലിയഡിലും]] വലിയ പ്രാധാന്യമുണ്ട്. ഒഡീസസ്സ്. ഒഡീസ്യസ്, ഒഡീസസ്സ്, യൂളിസിസ്സ് ({{IPAc-en|oʊ|ˈ|d|ɪ|s|i|ə|s|,_|oʊ|ˈ|d|ɪ|s|juː|s}}; {{lang-grc-gre|Ὀδυσσεύς}} {{IPA-el|odysˈsews|}}), '''Ulysses''' ({{IPAc-en|US|juː|ˈ|l|ɪ|s|iː|z}}, {{IPAc-en|UK|ˈ|juː|l|ɪ|s|iː|z}}; {{lang-lat|Ulyssēs'', ''Ulixēs}}).എന്നിങ്ങനെ പേരിന് ഉച്ചാരണഭേദങ്ങളുണ്ട്. ലർറ്റേസിന്റെയും ആന്റിക്ലിന്റെയും മകനും ഇത്തക്ക എന്ന നാട്ടുരാജ്യത്തിന്റെ രാജാവും പെനിലോപ്പിന്റെ ഭർത്താവും ടെലെമാച്ചസിന്റെ പിതാവുമാണ്. പത്തുവർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിനു ശേഷം അഥീനയുടേയും പൊസൈഡോണിന്റേയും ശാപത്തിനു വിധേയനായി സ്വദേശത്തെത്താൻ ആകാതെ വീണ്ടും പത്തു വർഷക്കാലം കടലിലും കരയിലുമായി അലഞ്ഞു തിരിയേണ്ടി വന്ന ഒഡീസ്സസിന്റെ വീരകഥകളാണ് ഒഡീസ്സിയിലെ ഇതിവൃത്തം. ബുദ്ധിയും കൗശലവും കൊണ്ട് പ്രതിബന്ധങ്ങൾ മറികടക്കുന്നതിൽ സമർഥനായിട്ടാണ് കഥകളിൽ ഒഡീസ്സസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്."<ref>{{cite book|last=Stanford|first=William Bedell|title=The Ulysses theme|year=1968|page=8}}</ref>
== ഇലിയഡിലെ കഥകൾ ==
ഒഡീസ്സിസിന് ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ ഒട്ടും താത്പര്യമില്ലായിരുന്നു. അതിനാൽ ഭ്രാന്തനാണെന്നു അഭിനയിച്ചു ഫലിപ്പിക്കാ ശ്രമിച്ചു. സേനയി അംഗമാകാനുള്ള ദൌത്യവുമായെത്തിയ ദൂത കണ്ടെത്ത് കൃഷിയിടങ്ങളി ഉപ്പു വിതച്ച് ഉഴുതുമറിക്കുന്ന ഒഡീസ്സസിനേയാണ്. ദൂതനും കൌശലക്കാരനായിരുന്നു. കലപ്പക്കുമുന്നി ഒഡീസ്സസിന്റെ ഇളം കുഞ്ഞിനെ ഇരുത്തിച്ചു. തത്ക്ഷണം ഒഡീസസ്സ് കലപ്പ മാറ്റി, തനിക്കു ബുദ്ധിഭ്രമം ഇല്ലെന്നു തെളിയിച്ചു.
===ഇഫിജിനിയയുടെ ബലി===
===അക്കിലസിനെ തേടി===
ട്രോജൻ യുദ്ധത്തിൽ തന്റെ പുത്രൻ അക്കിലസ് |അക്കിലസിനു ദുരന്തമായിരിക്കും ഫലം എന്നു മുൻകൂട്ടിക്കണ്ട തെറ്റിസ് അവനെ സ്ത്രീവേഷത്തിൽ മറ്റൊരിടത്ത് ഒളിവിൽ പാർപ്പിച്ചു. വീരനായ അക്കിലസില്ലാതെ ഗ്രീക്കു പടക്ക് ജയം അസാധ്യമായിരുന്നു. അക്കിലസിനെ തെരഞ്ഞു കണ്ടു പിടിക്കാൻ ഒഡീസ്സസ് നിയുക്തനായി. രാജാവിന്റെ അന്തപുരത്തിലാണ് അക്കിലസിന്റെ വാസം എന്നു മണത്തെടുത്ത ഒഡീസ്സസ്, ഒരു നാടോടി വാണിഭക്കാരന്റെ വേഷത്തിൽ പട്ടും ആഭരണങ്ങളുമായി അവിടെയെത്തി. ഒരു ഭാണ്ഡത്തിൽ അതിവിശിഷ്ടമായ ആയുധക്കോപ്പുകളും ഉണ്ടായിരുന്നു. സ്ത്രീവേഷധാരിയായിരുന്ന അക്കിലസിന്റെ കൗതുകം ആയുധങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഒഡീസ്സസ് അനായാസേന അക്കിലസിനെ തിരിച്ചറിയുകയും കൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
===ട്രോജൻ കുതിര===
പത്തു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന മട്ടില്ലെന്നു കണ്ടപ്പോൾ അതിനൊരു പരിഹാരം നിർദ്ദേശിച്ചതും ഒഡീസ്സസാണ്. ഭീമാകാരമായ മരക്കുതിര പണി ചെയ്യിപ്പിച്ച് അതിനകത്ത് താനടക്കം സകല ഗ്രീക്കു സൈനികരേയും ഒളിപ്പിച്ചിരുത്താനും, ട്രോജന്മാരെ വിശ്വാസയോഗ്യമായ കള്ളക്കഥ പറഞ്ഞു ധരിപ്പിക്കാനായി ഒറ്റയൊരു ഗ്രീക്കു ഭടനെ പുറത്തു നിറുത്താനുമുള്ള സൂക്ഷ്മവും സങ്കീർണവുമായ പദ്ധതി ഒഡീസ്സസ് ആസൂത്രണം ചെയ്തു. അതു സഫലമായി, ഗ്രീക്കുകാർ വിജയിക്കുകയും ചെയ്തു.
==യുദ്ധാനന്തരം: ഒഡീസി ==
വിജയോന്മാദത്തിൽ ഗ്രീക്കുസൈന്യം അനേകം പാതകങ്ങൾ ചെയുകൂട്ടുകയും ദൈവങ്ങളെ തീർത്തും വിസ്മരിക്കുകയും ചെയ്തു. കുപിതരായ അഥീനയും പൊസൈഡോണും പകവീട്ടാൻ നിശ്ചയിച്ചു. അവരിരുവരും ചേർന്ന് ഗ്രീക്കു സൈന്യത്തിന്റെ സ്ദേശത്തേക്കുള്ള മടക്കയാത്ര ദുഷ്കരമാക്കി. [[ മെനിലോസും]] [[ഹെലൻ |ഹെലനും]] വലിയ ക്ഷതമൊന്നും കൂടാതെ മൈസിനേയിൽ തിരിച്ചത്തി. ഒട്ടനേകം വീരന്മാർ അകാലമൃത്യുവിനും അപമൃത്യുവിനും ഇരയായി. [[അഗമെമ്നൺ|അഗമെമ്നൺ]] [[കസ്സാൻഡ്ര| കസ്സാൻഡ്രയോടൊപ്പം]] ഗ്രീസിൽ തിരിച്ചത്തിയെങ്കിലും രാജകൊട്ടാരത്തിനകത്ത് മരണം അയാളെ കാത്തു നിന്നു. ഒഡീസ്സസിന് വീണ്ടും പത്തു വർഷത്തേക്ക് വീടണയാനായില്ല. ആ പത്തു വർഷക്കാലം ഒഡീസ്സസിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളുടേയും അവയൊക്കെ ബുദ്ധിയും തൌശലവുമുപയോഗിച്ച് എങ്ങനെ തരണം ചെയ്തു എന്നതിന്റേയും വിവരണമാണ് ഹോമർ ഒഡീസിയിൽ നല്കുന്നത്.
===താമരദ്വീപിൽ===
ട്രോയിൽ നിന്നു പുറപ്പെട്ട ഒഡീസ്സസും സംഘവും കയറിയ കപ്പൽ ഒമ്പതു ദിവസം ദിക്കറിയാതെ പുറംകടലിൽ പെട്ടുഴറി. ഒടുവിൽ കപ്പൽ ഒരു ദ്വീപിൽ ചെന്നടിഞ്ഞു. മധു നിറഞ്ഞ പുക്കൾ മാത്രം ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ജനതയായിരുന്നു അവിടെ നിവസിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് വിവശരായ യാത്രികരിൽ ചിലർ തദ്ദേശികളുടെ ആതിഥ്യം സ്വികരിച്ച് പുഷ്പഭക്ഷണം ആഹരിച്ചു. അതോടെ അവർ മോഹവലയത്തിൽ അകപ്പെട്ടു. താമരദ്വീപിൽ നിന്ന് യാത്ര തുടരേണമെന്ന ചിന്തയേ ഇല്ലാതായി. വളരെ ബുദ്ധിമുട്ടിയാണ് ഒഡീസ്സസ് അവരേയും കപ്പലിലേറ്റി യാത്ര തുടർന്നത്.
===സൈാക്ലോപ്സിന്റെ പിടിയിൽ===
അടുത്തതായി ഒഡീസ്സസും സംഘവും അടുത്തതായി നങ്കുരമിട്ട ദ്വീപ് ഭീകര രൂപിയായ [[സൈക്ലോപ്സ് |സൈക്ലോപ്ലിന്റേതായിരുന്നു]]. പക്ഷെ അതേക്കുറിച്ച് അവർ അജ്ഞരായിരുന്നു. ജനവാസമുണ്ടെന്നു തോന്നിച്ച ഗുഹക്കകത്തേക്ക് ഒഡീസ്സസ് ഏതാനും അനുചരന്മാരോടൊപ്പം പ്രവേശിച്ചു. ഗുഹക്കകത്ത് ആരുമുണ്ടായിരുന്നില്ലെങ്കിയും ഭക്ഷ്യപേയങ്ങൾ സമൃദ്ധമായിരുന്നു. വീട്ടുടമയെ കാത്തിരിക്കാതെ നുഴഞ്ഞുകയറ്റക്കാർ ആവശ്യത്തിനെടുത്ത് വിശപ്പു മാറ്റി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ആട്ടിൻ പറ്റങ്ങളേയും തെളിച്ചുകൊണ്ട് ഗുഹക്കകത്തെത്തിയ സൈക്ലോപ്സ് വിരുന്നുകാരെക്കണ്ട് ക്രുദ്ധനായി.ഭീമാകാരമായ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചു. വിരുന്നുകാർ തടവുകാരായി.അവരിലൊരാളെ ഉടൻതന്നെ സൈക്ലോപ്സ് കൊന്നുതിന്നുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരോയായി കൊന്നു തിന്നാനായിരുന്നു സൈക്ലോപ്സിന്റെ പ്ലാൻ. ഗുഹക്കകത്ത് നിന്ന് നിന്ന് രക്ഷപ്പെടാനായി ഒഡീസ്സസ് പദ്ധതിയിട്ടു. ദിനസങ്ങളോളം മെനക്കെട്ട് ഒരിരുമ്പുകോൽ സൂചിമുനയോളം കൂർപ്പിച്ചെടുത്തു. അടുത്തരാത്രിയിൽ സൈക്ലോപ്സിനെ തന്ത്രപൂർവം അത്യന്തം വീര്യമുള്ള വീഞ്ഞു കുടിപ്പിച്ച് മത്തനാക്കിയശേഷം സൂചി കണ്ണിൽ കുത്തിക്കയറ്റി. വേദനകൊണ്ടു പുളഞ്ഞ സൈക്ലോപ്സ് ഗുഹാമുഖം തുറന്നെങ്കിലും ആട്ടിൻ പറ്റങ്ങളേയല്ലാതെ മനുഷ്യരെ ആരേയും പുറത്തു കടക്കാനനുവദിക്കാതെ ഗുഹാമുഖത്തു തന്നെ ഇരിപ്പായി. ഒഡീസ്സസും കൂട്ടരും മുട്ടനാടുകളുടെ വയറ്റു പൊത്തിപ്പിടിച്ചു തൂങ്ങിക്കിടന്ന് ഗുഹയിൽ നിന്നു രക്ഷപ്പെട്ടെന്നു കഥ.
 
 
Line 27 ⟶ 40:
*{{cite book | first= Robert | last= Bittlestone | authorlink= |author2=James Diggle |author3=John Underhill | year= 2005 | title= Odysseus Unbound: The Search for Homer’s Ithaca | edition= | publisher= [[Cambridge University Press]] | location= Cambridge, UK | isbn=0-521-85357-5 }} [http://www.odysseus-unbound.org/ Odysseus Unbound website]
*[[Ernle Bradford]], ''Ulysses Found'', Hodder and Stoughton, 1963
*{{cite book|title= Mythology: Timeless Tales of Gods and Heroes|author= Hamilton, Edith|year=1969|publisher=New American :ibrary}}
 
*{{Cite book|title=Metamorphoses|author=Ovid|publisher=Signet Classics|year=2009|ISBN=9780451531452}}
*{{cite book|title= Odyssey of Homer|author=Pope, Alexander|year=1880|publisher=John Wurtele Lovell}} [https://archive.org/details/odysseyofhomer00homeiala Odyssey of Homer]
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്