"ചോറ്റാനിക്കര ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു.
 
ചോറ്റാനിക്കര കീഴ്ക്കാവിൽ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. [[നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ|നൂറ്റെട്ട് ദുർഗാക്ഷേത്രങ്ങളിൽ]] പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ക്ഷേത്രത്തിൽ [[കുംഭം|കുംഭമാസത്തിൽ]] [[മകം (നക്ഷത്രം)|മകം നാളിൽ]] നടക്കുന്ന മകം തൊഴൽ വളരെ വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നു.
 
==ഐതിഹ്യം==
 
=== സ്ഥലനാമം ===
വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒറ്റ ക്ഷേത്രം പോലുമില്ലാത്തതിൽ വിഷമിച്ച [[അദ്വൈത സിദ്ധാന്തം|അദ്വൈത വേദാന്തിയായിരുന്ന]] [[ശങ്കരാചാര്യർ|ആദിശങ്കരാചാര്യർ]] ഇതിന് പരിഹാരം കണ്ടെത്താനായി [[കുടജാദ്രി|കുടജാദ്രിയിൽ]] പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായ സരസ്വതീദേവിയോട് അദ്ദേഹം തന്റെ ആഗ്രഹം ഉണർത്തിച്ചു. തന്റെ വാസസ്ഥാനമായ [[കൊല്ലൂർ മൂകാംബികാക്ഷേത്രം]] വിട്ടുപോകാൻ ദേവി ആദ്യം വിസമ്മതിച്ചെങ്കിലും ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹത്തിൽ ഒടുവിൽ ദേവി പ്രസാദിച്ചു. പക്ഷേ, ചില നിർദ്ദേശങ്ങളും ദേവി ശങ്കരാചാര്യർക്കുമുന്നിൽ വച്ചു: 'ശങ്കരാ, ഞാൻ എന്നും നിന്റെ പിന്നാലെത്തന്നെയുണ്ടാകും. എന്നാൽ, ഒരു കാരണവശാലും തിരിഞ്ഞുനോക്കരുത്. അപ്പോൾ ഞാൻ അപ്രത്യക്ഷയാകും.' ഈ നിബന്ധനയനുസരിച്ച് ദേവി ശങ്കരാചാര്യരെ അനുഗമിച്ചു. യാത്രാവേളയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ദേവിയുടെ കാലൊച്ച കേൾക്കാതായി. നിബന്ധന മറന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി വിഗ്രഹമായതായിക്കണ്ടു. ഏറെ വിഷമിച്ച ശങ്കരാചാര്യർ വീണ്ടും പ്രാർത്ഥന തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു: 'നീ നിബന്ധന തെറ്റിച്ചു. അതിനാൽ നിന്റെ കൂടെ വരാൻ എനിയ്ക്കാകില്ല. എങ്കിലും, നീയാഗ്രഹിയ്ക്കുന്ന സ്ഥലത്ത് ഞാൻ കുടികൊണ്ടുകൊള്ളാം.' ശങ്കരാചാര്യർ പറഞ്ഞു: 'എന്റെ നാട്ടിലെ സുപ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ എന്നും രാവിലെ അവിടുന്ന് കുടികൊള്ളണം. അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞുമാത്രമേ കൊല്ലൂരിലെത്താൻ പാടൂ.' ഈ ഐതിഹ്യത്തിന് ഉപോദ്ബലകമായി ഇന്നും കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് ഇത് നടക്കുന്നത്. അങ്ങനെ ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ 'ജ്യോതിയാനയിച്ചകര' എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്ന് പറയപ്പെടുന്നു.
 
=== ക്ഷേത്രസ്ഥാപനം ===
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്.
 
Line 13 ⟶ 18:
 
കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.
 
=== ചോറ്റാനിക്കര യക്ഷിയും, രണ്ടാം അഭിഷേകവും ===
ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു [[കഥകളി|കഥകളിഭ്രാന്തൻ]] കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. അന്ന് [[പൗർണ്ണമി|പൗർണ്ണമിയായിരുന്നു]].
 
==ക്ഷേത്രനിർമ്മിതി==
Line 40 ⟶ 48:
 
=== ശ്രീ ചോറ്റാനിക്കരയമ്മ (മേൽക്കാവ്) ===
മേൽക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ ദേവിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ കൈകൾ വരദാഭയമുദ്രാങ്കിതമാണ്. ഈ രൂപത്തിലാണ് ദേവിയുടെമേൽക്കാവിലമ്മയുടെ ചിത്രങ്ങൾ കാണാറുള്ളത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകീട്ട് ദുർഗ്ഗാദേവിയായുമാണ് ചോറ്റാനിക്കരയമ്മ ആരാധിയ്ക്കപ്പെടുന്നത്. തന്മൂലം രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്കും വൈകീട്ടും ദർശിച്ചാൽ ശത്രുനാശവും ഫലമുള്ളതായി വിശ്വസിച്ചുവരുന്നു. കൂടാതെ, ശ്രീകോവിലിൽ വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ [[ലക്ഷ്മി|ലക്ഷ്മിയായും]] ശിവസാന്നിദ്ധ്യമുള്ളതിനാൽ [[പാർവ്വതി|പാർവ്വതിയായും]] വേറെയും രണ്ട് ഭാവങ്ങളുണ്ട്. ഈ മൂന്ന്അഞ്ച് ഭാവങ്ങളും ഒത്തിണങ്ങിയതുകൊണ്ടാണ് ചോറ്റാനിക്കരയമ്മയ്ക്ക് രാജരാജേശ്വരീസങ്കല്പം. മണ്ഡപത്തിൽ പാട്ട്, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് മേൽക്കാവിലമ്മയ്ക്ക് പ്രധാന വഴിപാടുകൾ.
 
=== ശ്രീ ചോറ്റാനിക്കരയമ്മ (കീഴ്ക്കാവ്) ===
Line 51 ⟶ 59:
 
=== ശിവൻ ===
നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് കപാലീശ്വരമൂർത്തിയായ ശിവന്റെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവി ശിവന്റെ വാമാംഗത്തിലിരിയ്ക്കുന്നതായി സങ്കല്പമുള്ളതിനാൽ പാർവ്വതീഭാവവും ദേവിയിൽ വന്നുചേരുന്നു. മുഖപ്പോടുകൂടിയ ശിവന്റെ ശ്രീകോവിലിനുമുന്നിൽ ചില ബാധോപദ്രവക്കാർ ഉറഞ്ഞുതുള്ളാറുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ധാര വളരെ പ്രധാനമാണ്. നിത്യേന രണ്ടുതവണ ശിവന് ധാര പതിവുണ്ട് - രാവിലെ അഞ്ചുമണിയ്ക്കും പതിനൊന്നുമണിയ്ക്കും. രണ്ടവസരങ്ങളിലും ഭക്തർ ഇവിടെ തടിച്ചുകൂടാറുണ്ട്. രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് ശിവന് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ശിവപ്രതിഷ്ഠയുണ്ട്.
 
=== ഗണപതി ===
ശിവനോടൊപ്പം തന്നെയാണ് പുത്രനായ ഗണപതിയുടെയും പ്രതിഷ്ഠ. അരയടി ഉയരം മാത്രമുള്ള കൊച്ചുവിഗ്രഹമാണിവിടെ. കിഴക്കോട്ടാണ് ദർശനം. ഗണപതിഭഗവാൻ ശിവസാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ 'ഒക്കത്ത് ഗണപതി'യായും സങ്കല്പിയ്ക്കപ്പെടുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ കൈകളുടെ ഭാവവും സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെത്തന്നെയാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ഗണപതിപ്രതിഷ്ഠയുണ്ട്.
 
=== ശാസ്താവ് ===
ക്ഷേത്രനടപ്പന്തലിന്റെ തെക്കുഭാഗത്ത് പ്രത്യേകം മതിലകത്താണ് പൂർണാപുഷ്കലാസമേതനായ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്. കിഴക്കോട്ട് ദർശനമായി ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് പൂർണാപുഷ്കലാസമേതനായ ശാസ്താവിനെ പ്രതിനിധീകരിയ്ക്കുന്നത്. മേപ്പാഴൂർ മനയിലെ നമ്പൂതിരിയോടൊപ്പം ഇവിടെയെത്തിയ ശാസ്താവ് ഒടുവിൽ ഇവിടെത്തന്നെ കുടികൊണ്ടുവെന്നാണ് വിശ്വാസം. ദേവിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ഹരിഹരപുത്രന്. കുംഭമാസത്തിൽ ഉത്സവസമയത്ത് ദേവി പറയെഴുന്നള്ളിപ്പിന് പോകുമ്പോൾ ശാസ്താവും കൂടെപ്പോകുന്നു. [[ശബരിമല]] തീർത്ഥാടനകാലത്ത് നിരവധി ഭക്തർ ഈ നടയിൽ വന്ന് മാലയിടുകയും കെട്ടുനിറയ്ക്കുകയും ചെയ്തുപോരുന്നുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് ശാസ്താവിന് പ്രധാന വഴിപാട്.
 
=== നാഗദൈവങ്ങൾ ===
ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്. [[അനന്തൻ]], [[വാസുകി]], [[തക്ഷകൻ]] തുടങ്ങിയ നവനാഗരാജാക്കന്മാർക്കൊപ്പം നാഗയക്ഷിമാരും നാഗകന്യകമാരും നാഗചാമുണ്ഡിമാരും ചിത്രകൂടങ്ങളുമെല്ലാം ഇവിടെയുണ്ട്. എല്ലാ മാസവും [[ആയില്യം (നക്ഷത്രം)]] നാളിൽ വിശേഷാൽ പൂജകളും [[കന്നി|കന്നിമാസത്തിൽ]] ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.
 
=== രക്ഷസ്സുകൾ ===
വടക്കുപടിഞ്ഞാറേ മൂലയിലെ ഒരു തറയിലാണ് രക്ഷസ്സുകളുടെ സാന്നിദ്ധ്യം. പണ്ടുകാലത്ത് അപമൃത്യുവിനിരയായ ഭക്തരെയാണ് രക്ഷസ്സുകളായി പ്രതിഷ്ഠിച്ചിട്ടുണ്ടാകുക. [[ബ്രഹ്മരക്ഷസ്സ്]], ക്ഷത്രരക്ഷസ്സ്, അറുകൊലപ്രേതം തുടങ്ങിയവരാണ് പ്രധാന രക്ഷസ്സുകൾ. ശിവലിംഗരൂപത്തിലും കണ്ണാടിരൂപത്തിലുമാണ് ഇവരുടെ വിഗ്രഹങ്ങളുള്ളത്. കിഴക്കോട്ടാണ് ദർശനം. പാൽപ്പായസം മാത്രമേ രക്ഷസ്സുകൾക്ക് വഴിപാടായുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.
 
=== യക്ഷിയമ്മ ===
ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. ചോറ്റാനിക്കരയമ്മയുടെ ഭക്തനായിരുന്ന കണ്ടാരപ്പള്ളി ഇല്ലത്ത് ഗുപ്തൻ നമ്പൂതിരിപ്പാടിനെ ആക്രമിച്ച യക്ഷിയാണിതെന്ന് പറയപ്പെടുന്നു. ദേവിയുടെ കൈ കൊണ്ട് മോക്ഷം കിട്ടിയ യക്ഷി സ്വയം ദേവീഭാവമായി മാറി. ശീവേലിയുടെ ഉച്ചിഷ്ടമാണ് യക്ഷിയമ്മയ്ക്ക് പ്രധാന നിവേദ്യം. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.
 
==നിത്യപൂജകൾ==
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രംശ്രീഭഗവതിക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. ഇവിടെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും ഒരു അഭിഷേകമുണ്ട്. ഇതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: യക്ഷിയുടെ കഥകഴിച്ചശേഷം ഭഗവതിയുടെ ഉടയാട മുഴുവൻ രക്തനിമഗ്നമായി. ഇതുകണ്ട മേൽശാന്തി അയിനിക്കാട്ട് നരസിംഹൻ നമ്പൂതിരി അതുമാറ്റി വീണ്ടും അഭിഷേകം നടത്തി. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ അഞ്ചുമണിയ്ക്ക് ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് എതിരേറ്റുശീവേലിഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും നടത്തുന്നു. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.
 
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതാത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുതിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുതിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിതർപ്പണം തുടങ്ങുന്നു. ഇത് കാണാൻ ആയിരങ്ങളുണ്ടാകും. ഇവയെല്ലാം കഴിഞ്ഞാൽ ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
 
ക്ഷേത്രത്തിന്റെ തന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. കൊച്ചിൻ ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക. മേൽക്കാവിലും കീഴ്ക്കാവിലും പ്രത്യേകം ശാന്തിക്കാരുണ്ട്. ഇവർ ഓരോ മാസവും മാറിമാറി പ്രവർത്തിയ്ക്കുന്നു.
 
==വഴിപാടുകൾ==
Line 81 ⟶ 95:
 
==വിശേഷദിവസങ്ങൾ==
[[കുംഭം|കുംഭമാസത്തിലെ]] [[രോഹിണി (നക്ഷത്രം)|രോഹിണിനാളിൽ]] കൊടികയറി [[ഉത്രം]] നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത്. ഉത്സവദിവസങ്ങളിൽ ഭഗവതിയും ശാസ്താവും ദേശസഞ്ചാരത്തിലായിരിയ്ക്കും. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കയറി പറയെടുപ്പ് നടത്തുന്നതാണ് ദേശസഞ്ചാരത്തിലെ പ്രധാന ചടങ്ങ്. ഉത്രം നാളിലാണ് പ്രധാന ആറാട്ടെങ്കിലും ഉത്സവദിവസങ്ങളിലെല്ലാം ആറാട്ട് നടക്കാറുണ്ട്. ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. ഇതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: കുംഭമാസത്തിലെ [[മകം]] നക്ഷത്രവും [[പൗർണമി]]യും കൂടിയ ദിവസമാണ് വില്വമംഗലം സ്വാമിയാർ ഇവിടെ വന്നതും തീർത്ഥക്കുളത്തിൽനിന്നുകിട്ടിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചതും. പ്രതിഷ്ഠ കഴിഞ്ഞ് വില്വമംഗലം സ്വാമിയാർ കിഴക്കോട്ട് നോക്കിയപ്പോൾ അതാ നിൽക്കുന്നു സാക്ഷാൽ ലക്ഷ്മീനാരായണന്മാർ! ഭഗവാനെയും ഭഗവതിയെയും ഒന്നിച്ചുകണ്ട സ്വാമിയാർക്ക് അറിയാതെ സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയി. അന്ന് അദ്ദേഹത്തിന് ആ ദർശനം ലഭിച്ചത് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണമിയും കൂടിയ ദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനലഗ്നത്തിലാണ്. ആ സമയം അനുസരിച്ചാണ് മകം തൊഴൽ നടക്കുന്നത്. സ്ത്രീകൾക്ക് അതിവിശേഷമാണ് മകം തൊഴൽ. പിറ്റേദിവസം വരുന്ന പൂരം തൊഴലാണ് പുരുഷന്മാർക്ക് വിശേഷം. മംഗല്യഭാഗ്യത്തിന് ഉത്തമമായി ഈ ദിവസങ്ങൾ കണക്കാക്കപ്പെടുന്നു. 'മകം പിറന്ന മങ്ക', 'പൂരം പിറന്ന പുരുഷൻ' എന്നീ പ്രയോഗങ്ങൾ പോലും ഇതിൽ നിന്നുണ്ടായതാകണം. ഉത്രം നാളിൽ കൊടിയിറങ്ങിക്കഴിഞ്ഞാൽ [[അത്തം]] നാളിൽ കീഴ്ക്കാവിൽ വിശേഷാൽ ഗുരുതിപൂജയുണ്ട്. ഉത്സവദിവസങ്ങളിൽ ഭഗവതിയും ശാസ്താവും ദേശസഞ്ചാരത്തിലാണെന്നതിനാൽ പ്രത്യേകപൂജകൾ ഉണ്ടായിരിയ്ക്കില്ല. എന്നാൽ ശ്രീഭൂതബലി ദിവസവും ഉണ്ടായിരിയ്ക്കൂം. ഭജനമിരിപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകാറില്ല.
 
[[കന്നി]]മാസത്തിലെ [[നവരാത്രി]] ആഘോഷമാണ് മറ്റൊരു പ്രധാന ആഘോഷം. കന്നിമാസത്തിലെ [[അമാവാസി]] കഴിഞ്ഞുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രി. ഈ ഒമ്പത് ദിവസവും ഭഗവതിയ്ക്ക് വിശേഷാൽ പൂജകളുണ്ടായിരിയ്ക്കും. [[ദുർഗ്ഗാഷ്ടമി]] ദിവസം സന്ധ്യയ്ക്ക് പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. [[മഹാനവമി]] ദിവസം അടച്ചുപൂജയാണ്. [[വിജയദശമി]] ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു. അന്ന് ആയിരത്തിലധികം കുരുന്നുകൾ [[വിദ്യാരംഭം]] കുറിയ്ക്കുന്നു. നവരാത്രിയോടനുബന്ധിച്ച് പ്രസിദ്ധരും അപ്രസിദ്ധരുമായ ആയിരങ്ങളുടെ കലാപരിപാടികളുണ്ടാകും. ക്ഷേത്രത്തിലെ നവരാത്രി മണ്ഡപമാണ് കലാപരിപാടികൾ നടക്കുന്ന സ്ഥലം. ആ പേരുപോലും ഇതിന് കാരണമാണ്.
 
[[വൃശ്ചികം|വൃശ്ചികമാസം]] മുഴുവനും [[ധനു]]മാസത്തിലെ ആദ്യത്തെ പതിനൊന്നുദിവസവും ഉൾപ്പെടുന്ന [[മണ്ഡലകാലം]] വളരെ വിശേഷപ്പെട്ടതാണ്. സാധാരണ ദിവസങ്ങളിൽത്തന്നെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഈ നാല്പത്തൊന്നുദിവസം കൂടുതൽ തിരക്ക് അനുഭവപ്പെടുന്നു. ശബരിമലയ്ക്കുപോകുന്ന ഭക്തർ യാത്രയ്ക്കിടയിൽ ഇവിടെയും വന്നുപോകാറുണ്ട്. ശബരിമല ഇടത്താവളമായും ഇത് അറിയപ്പെടുന്നു. ഈ ദിവസങ്ങളിൽ അഖണ്ഡനാമജപവും വിശേഷാൽ അന്നദാനവുമുണ്ട്. ഇതിനിടയിലാണ് [[തൃക്കാർത്തിക]] ആഘോഷിയ്ക്കുന്നതും. വൃശ്ചികമാസത്തിലെ [[കാർത്തിക]] നക്ഷത്രവും പൗർണമിയും കൂടിയ ദിവസമാണ് തൃക്കാർത്തിക. ഈ ദിവസം ദേവിയുടെ ജന്മദിനമായി ആചരിച്ചുവരുന്നു. ചോറ്റാനിക്കരയിൽ [[കാർത്തിക]], രോഹിണി, [[മകയിരം]] എന്നിങ്ങനെ മൂന്നുദിവസമായാണ് ആഘോഷം. ഈ ദിവസങ്ങളിൽ എഴുന്നള്ളിപ്പ്, കാർത്തികവിളക്ക്, വെടിക്കെട്ട്, കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും.
 
[[മേടം|മേടമാസത്തിൽ]] [[വിഷു]]വും വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ക്ഷേത്രനട പതിവിലും നേരത്തെ തുറക്കും. [[കണിക്കൊന്ന]], [[വെള്ളരിക്ക]], [[കണ്ണാടി]] തുടങ്ങിയവയ്ക്കൊപ്പം ദേവീവിഗ്രഹവും കണികണ്ട് ആയിരങ്ങൾ തൃപ്തിയടയുന്നു. വിഷുക്കണി കഴിഞ്ഞ് പ്രദക്ഷിണം വച്ച് ഉപദേവതകളെയും തൊഴുത് കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. അന്ന് അന്നദാനത്തിന് വിഷുസദ്യയായിരിയ്ക്കും നൽകുക.
 
[[ചിങ്ങം|ചിങ്ങമാസത്തിൽ]] [[ഓണം]] ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അത്തം തൊട്ട് [[തിരുവോണം]] വരെയുള്ള പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളമിടുന്നു. [[ഉത്രാടം]], [[തിരുവോണം]] എന്നീ ദിവസങ്ങളിൽ സദ്യയുമുണ്ടാകും. അന്നുവരുന്ന ഭക്തർക്കെല്ലാം ഓണസദ്യ വിതരണം ചെയ്യും. കൂടാതെ [[വിനായകചതുർത്ഥി]], [[അഷ്ടമിരോഹിണി]] (വിഷ്ണുവിന് പ്രധാനം) എന്നിവയും ഈ മാസത്തിൽ തന്നെ വരുന്ന വിശേഷദിവസങ്ങളാകുന്നു. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാൽ ആനയൂട്ടും നടന്നുവരുന്നു.
 
[[കർക്കടകം|കർക്കടകമാസം]] മുഴുവൻ [[രാമായണം|രാമായണമാസമായി]] ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമവും നടന്നുവരുന്നുണ്ട്. രാമായണപാരായണത്തിനായി ഒരു പ്രത്യേകസ്ഥലം തന്നെ നീക്കിവച്ചിരിയ്ക്കുന്നു. കർക്കടകമാസത്തിൽ തന്നെയാണ് [[ഇല്ലംനിറ]]യും [[തൃപ്പുത്തരി]]യുമുള്ളത്.
 
=== കൊടിയേറ്റുത്സവം, മകം തൊഴൽ ===
ഇവകൂടാതെ എല്ലാമാസവും വരുന്ന കാർത്തിക, മകം എന്നീ നക്ഷത്രങ്ങൾ, [[സൂര്യസംക്രമം]], ചൊവ്വാഴ്ച, വെള്ളിയാഴ്ച എന്നിവയ്ക്കും അതീവപ്രാധാന്യമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് കുംഭമാസത്തിൽ [[രോഹിണി (നക്ഷത്രം)|രോഹിണി നാളിൽ]] കൊടിയേറി [[ഉത്രം (നക്ഷത്രം)|ഉത്രം നാളിൽ]] ആറാട്ടോടുകൂടി സമാപിയ്ക്കുന്ന
 
==എത്തിച്ചേരുവാൻ==
"https://ml.wikipedia.org/wiki/ചോറ്റാനിക്കര_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്