"ചീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: അല്പം ചിത്രം കൂടി
No edit summary
വരി 126:
}}
 
== രോഗങ്ങൾ / കീടങ്ങൾ ==
ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ്‌ ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന്‌ ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന്‌ ഉപകരിക്കും. ഡൈത്തേൺ എം-45 എന്ന രാസകീടനാശിനി വെള്ളത്തിൽ കലക്കി ചെടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും; [[പാൽകായം]] സോഡാപ്പൊടി, [[മഞ്ഞൾ|മഞ്ഞൾപ്പൊടി]] എന്നിവ വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയുമാവാം. <ref>കർഷകശ്രീ മാസിക. സെപ്റ്റംബർ 2009. പുറം 30</ref>
==കീടങ്ങൾ നിയന്ത്രണങ്ങൾ ==
=ഇലചുരുട്ടിപ്പുഴുക്കൾ=
സാറ ബസാലിസ്, ഹൈമെനിയ റിക്കർവാലിസ്.
 
'''ലക്ഷണങ്ങൾ'''
*പുഴുക്കൾ ഇലകൾ ഒരുമിച്ചു ചേർത്ത് കൂടുണ്ടാക്കി അതിനുള്ളിൽ ഇരുന്ന് കാർന്നു തിന്നുന്നു.
*ഇല ചുരുണ്ട് വളർച്ച മുരടിക്കുന്നു.
*മഴക്കാറുള്ളപ്പോൾ അക്രമണം രൂക്ഷമാകുന്നു.
 
'''നിയന്ത്രണം'''
*ഇലക്കൂടുകൾ തുടർച്ചയായി മുറിച്ചുമാറ്റി പുഴുക്കളെ നശിപ്പിക്കുക.
*വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (2%) അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ 4-5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ രണ്ടാഴ്ച്ചയിലൊരിക്കൽ വിളവെടുപ്പിന് ശേഷം തളിച്ചു കൊടുക്കുക.
 
=തണ്ടുതുരപ്പൻ=
ഹൈപ്പോലിക്സസ് ട്രങ്കേറ്റുലസ്.
 
'''ലക്ഷണങ്ങൾ'''
*ചെറിയ പുഴുക്കൾ ഇളംതണ്ടുകൾ തുരന്ന് തിന്നുന്നു.
*തണ്ടുകൾ നെടുകെ പിളരുന്നു.ചെടി ഉണങ്ങി നശിക്കുന്നു.
*വണ്ടുകൾ , തണ്ട് ,ഇല എന്നിവ വൃത്താകൃതിയിൽ തിന്നു തീർക്കുന്നു.
 
'''നിയന്ത്രണം'''
 
*കളകൾ നിയന്ത്രിക്കുക.
*കീടബാധയേറ്റ ചെടികൾ വണ്ടുകളോടും പുഴുക്കളോടും കൂടി പറിച്ച് നശിപ്പിക്കുക.
*മാലത്തിയോൺ 1 മില്ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക ( 15-20 ദിവസത്തിനു ശേഷം മാത്രം വിളവെടുപ്പ് നടത്തുക.
== ഉപയോഗങ്ങൾ ==
* ഇലക്കറി
"https://ml.wikipedia.org/wiki/ചീര" എന്ന താളിൽനിന്ന് ശേഖരിച്ചത്