"പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,311 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
==രൂപീകരണം==
1964-ൽ [[കൈറോ|കൈറോയിൽ]] വെച്ച് നടന്ന അറബ് ഉച്ച്കോടിയിൽ നടന്ന ചർച്ചകളുടെ ഫലമായി അതേവർഷം ജൂൺ രണ്ടിന് പി.എൽ.ഒ രൂപീകൃതമായി.അഹമ്മദ് ഖുറൈഷിയായിരുന്നു നേതാവ്. 1969 ഫെബ്രുവരി രണ്ടിന് ചെയർമാനായി ചുമതലയേറ്റ യാസർ അറഫാത്താണ് പി എൽ ഒ യെ ശക്തമായ സംഘടനയാക്കിക്കിയതും. പലസ്തീൻ പ്രശ്നം ലോക ശ്രദ്ധയിൽ കൊണ്ടുവന്നതും. 2004 നമ്മും ബർ 11 ന് മരിക്കുന്നതു വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. വർഷങ്ങൾ നീണ്ട സായുധ പോരാട്ടമാണ് പി എൽ ഒ ഇസ്രയേലുമായി നടത്തിയത്.ചില ഘട്ടങ്ങളിൽ ജോർദ്ദാനും ലെബനന്നും ടുണീഷ്യയും കേന്ദ്രീകരിച്ചാണ് പി എൽ ഒ പ്രവർത്തിച്ചത്.1974ൽ പി എൽ ഒക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബി യിൽ നിരീക്ഷണ പദവി ലഭിച്ചു.1976- മുതൽ സുരക്ഷാസമിതിയിലെ ചർച്ചകളിൽ വോട്ടവകാശമില്ലാതെ പങ്കെടുക്കാനും അവകാശം ലഭിച്ചു. നോർവെയുടെ തലസ്താനുമായ ഓസ്‌ലോയിൽ 1993 ഓഗസ്റ്റ് 23 ന് ഇസയേലും പി എൽ ഒയും തമ്മിൽ ഒപ്പുവച്ച ഓസ്‌ലോ കരാർ സമാധാനത്തിന് വഴിവച്ചു.സെപ്റ്റബർ 13 ന് വാഷിങ്ടണിൽ യു. എസ് പ്രസിഡന്റ് ബിൽ ക്ലിന്റെ സാന്നിദ്ധ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യിഷ് താക്ക് റബീന്നും യാസർ അറഫാത്തും പൊതു ചടങ്ങിൽ വച്ച് പരസ്യപ്പെടുത്തി.ഇതനുസരിച്ച് പലസ്തീൻ അതോറിറ്റി രൂപീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സ്വയം ഭരണ സർക്കാരുകളുണ്ടാക്കാൻ പലസ്തീൻകാർക്ക് അനുമതി കിട്ടി.അൽ അഖ്സാ ഇന്റിഫാദാ എന്നറിയപ്പെടുന്ന പ്രക്ഷോപത്തിന് വഴിവച്ചത് ഇസ്രയേലിലെ വലതുപക്ഷ കക്ഷിയായ ലിക്കുഡ് പാർട്ടി നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ ഏരിയൽ ഷാരോൺ ജറുസലേമിലെ ഡോം ഓഫ് ദ റോക്ക് ദേവാലയത്തിലേക്ക് നടത്തിയ സന്ദർശനമാണ്. ഇതേ തുടർന്ന് പലസ്തീൻ ചാവേർസംഘങ്ങൾ ഇസ്രയേലിൽ ഒട്ടനവധി കൂട്ടകൊലകൾ നടത്തി ഇസ്രയേൽ സേന പലസ്തീതീൻകാരെയും കൊന്നൊടുക്കി.2002-ൽ ഇസയേൽ വെസ്റ്റ് ബാങ്കിൽ മതിൽ കെട്ടാൽ തുടങ്ങി ഇതേ വർഷം യു.എസ് ,യുറോപ്യൻ യൂണിയൻ, റഷ്യ, യു.എൻ ,എന്നിവ ചേർന്ന് പലസ് തീൻ- ഇസ്രയേൽ സമാധാനത്തിനുള്ള ശ്രമം തുടങ്ങി 2004-ൽ ഗാസാ മുനമ്പിലെ സൈനികരെയും ജൂത കുടിയേറ്റക്കാരെയും ഇസ്രയേൽ പിൻവലിച്ചു.2005 സെപ്റ്റബറിൽ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരെയും പിൻവലിച്ചു.ഇതോടെ പലസ്തീൻ ഗ്രൂപ്പുകളും ഇസ്രയേലുമായി സമാധാനത്തിന്റെ പാത സ്വീകരിച്ചു. . 'സായുധമാർഗ്ഗത്തിലൂടെ പലസ്തീന്റെ മോചനം എന്നതായിരുന്നു മുദ്രാവാക്യം<ref name=masri>[http://muftah.org/the-plo-and-the-crisis-of-representation-by-mazen-masri/#.Vef84LNnor4 ''The PLO and the crisis of representation'']. Mazen Masri, Muftah, 15 October 2010</ref>
<ref name=1964_charter>[https://web.archive.org/web/20101130144018/http://www.un.int/wcm/content/site/palestine/pid/12363 Palestinian National Charter (1964)] published by the Permanent Observer Mission of Palestine to the United Nations</ref>.
 
1,469

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2447117" എന്ന താളിൽനിന്ന് ശേഖരിച്ചത്