"തൃക്കൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
59.88.246.146 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2446167 നീക്കം ചെയ്യുന്നു
വരി 61:
ക്ഷേത്രത്തിലെ തന്ത്രാധികാരം പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് മനയ്ക്കാണ്. നാട്ടുകാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
 
== ക്ഷേത്രത്തിലെ ആഘോഷങ്ങൾ ==
[[മകരം|മകരമാസത്തിലെ]] [[ഉത്രട്ടാതി]]നാളിൽ കൊടികയറി [[തിരുവാതിര]]നാളിൽ ആറാട്ടോടുകൂടി അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത് (ആറാട്ടുദിവസത്തെ നക്ഷത്രത്തിനാണ് കൂടുതൽ പ്രാധാന്യം. ആറാട്ടുദിവസം തിരുവാതിര തന്നെ വേണമെന്ന് നിർബന്ധം. കൊടിയേറ്റം നാൾ നോക്കിയല്ല. ആ വിധത്തിലാണ് ഉത്സവം. എങ്കിലും മിക്കവാറും കൊടിയേറ്റം ഉത്രട്ടാതിനാളിലായിരിയ്ക്കും). മുളയിടലും ദ്രവ്യകലശവും കഴിഞ്ഞാണ് കൊടിയേറ്റം നടത്തുന്നത്. [[ഉത്സവബലി]]യാണ് ഈ ദിവസങ്ങളിലെ പ്രധാന വഴിപാട്. [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരിലെ]] ഉദയാസ്തമനപൂജ, [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല]]യിലെ പടിപൂജ, [[കാടാമ്പുഴ ഭഗവതിക്ഷേത്രം|കാടാമ്പുഴ]]യിലെ പൂമൂടൽ, [[ചോറ്റാനിക്കര ക്ഷേത്രം|ചോറ്റാനിക്കര]]യിലെ ഗുരുതി തുടങ്ങിയവപോലെ ഇതും ഒരുപാട് വർഷം മുമ്പേ ബുക്ക് ചെയ്യണം. അതിനാൽ വഴിപാട് ബുക്ക് ചെയ്ത വ്യക്തി വഴിപാട് നടക്കുമ്പോൾ ജീവിച്ചിരിപ്പില്ലാത്ത സ്ഥിതി വന്നിട്ടുണ്ട്. ഒരുപാട് താന്ത്രികാചാരങ്ങൾ ഉത്സവസമയത്ത് നടത്തുന്നു. കേരളത്തിലെ ഏതൊരു ഉത്സവത്തെയും പോലെ [[ചെണ്ടമേളം]] ഇവിടെയും ഒരു ആകർഷണമാണ്. പള്ളിവേട്ടയ്ക്കും ആറാട്ടിനും [[പഞ്ചവാദ്യം]] ഉപയോഗിയ്ക്കുന്നു. എട്ടുദിവസവും ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളുണ്ടാകും. ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന മണലിപ്പുഴയിലാണ് ആറാട്ട് നടത്തുന്നത്.
 
[[തുലാം|തുലാമാസത്തിൽ]] 12 ദിവസം തൃക്കൂരപ്പന് [[പഞ്ചഗവ്യം|പഞ്ചഗവ്യാഭിഷേകം]] നടത്തുന്നു. [[തിരുവോണം]]നാളിൽ തുടങ്ങി തിരുവാതിരനാളിൽ അവസാനിയ്ക്കും വിധത്തിലാണ് പഞ്ചഗവ്യാഭിഷേകം. ഉച്ചപൂജയ്ക്കാണ് പഞ്ചഗവ്യം അഭിഷേകം ചെയ്യുക. ക്ഷേത്രചൈതന്യം ശക്തിപ്പെടുത്തുകയാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം. ഭക്തരുടെ വഴിപാടായാണ് അഭിഷേകം നടത്തുന്നത്. അവസാനദിവസം [[കളഭം|കളഭാഭിഷേകവുമുണ്ടാകും]].
 
ഏതൊരു ശിവക്ഷേത്രത്തിലേതും പോലെ തൃക്കൂർ ക്ഷേത്രത്തിലും [[മഹാശിവരാത്രി]] വിശേഷമാണ്. [[കുംഭം|കുംഭമാസത്തിൽ]] കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസമാണ് മഹാശിവരാത്രി. അന്ന് ഭക്തർ ഊണും ഉറക്കവുമുപേക്ഷിച്ച് ശിവമന്ത്രങ്ങൾ ജപിച്ച് ദിവസം കഴിച്ചുകൂട്ടുന്നു. അന്ന് സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം [[ശയനപ്രദക്ഷിണം]] നടത്തുന്നു. നമസ്കാരമണ്ഡപത്തിലിരുന്ന് ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കുന്നുണ്ടാകും. അന്ന് രാത്രി നടയടയ്ക്കില്ല. മാത്രവുമല്ല, രാത്രിയിലെ നാലുയാമങ്ങളിലും ഓരോ പൂജയും മഹാരുദ്രാഭിഷേകവുമുണ്ടാകും.
 
[[ധനു]]മാസത്തിലെ തിരുവാതിര ഭഗവാന്റെ പിറന്നാളായി ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ ആർദ്രാദർശനം നടത്തുന്നു. ഭക്തരായ സ്ത്രീകൾ പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി അരിയാഹാരം ഉപേക്ഷിച്ച് വ്രതമനുഷ്ഠിയ്ക്കുന്നു. അന്ന് [[തിരുവാതിരക്കളി]]യുമുണ്ടാകും.
 
കൂടാതെ എല്ലാ മാസവും വരുന്ന [[പ്രദോഷവ്രതം]], [[തിങ്കളാഴ്ച]]കൾ, തിരുവാതിര നക്ഷത്രം എന്നിവയും വിശേഷമാണ്. ഉപദേവനായ ഗണപതിയ്ക്ക് [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[വിനായകചതുർത്ഥി]]ദിവസം വിശേഷാൽ പൂജകളും അഷ്ടദ്രവ്യഹോമവും ആനയൂട്ടും നടത്തുന്നു. [[കർക്കടകം|കർക്കടകമാസം]] രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാമായണപാരായണമുണ്ടാകും. [[വൃശ്ചികം|വൃശ്ചികമാസം]] മുഴുവനും [[ധനു]]മാസത്തിൽ ആദ്യത്തെ 11 ദിവസവുമടങ്ങുന്ന [[മണ്ഡലകാലം|മണ്ഡലകാലവും]] ക്ഷേത്രത്തിൽ പ്രധാനമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും വിശ്രമിയ്ക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന് അന്ന് വിശേഷാൽ പൂജകളുമുണ്ടാകും. [[കന്നി]]മാസത്തിലെ [[അമാവാസി]] കഴിഞ്ഞുള്ള ഒമ്പതുദിവസത്തെ [[നവരാത്രി]] ആഘോഷവും വിശേഷപ്പെട്ടതാണ്. ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠകൾക്ക് പ്രത്യേകപൂജകളും കളഭച്ചാർത്തുമുണ്ടാകും. [[ദുർഗ്ഗാഷ്ടമി]]ദിവസം സന്ധ്യയ്ക്ക് ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള സരസ്വതീമണ്ഡപത്തിൽ പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്കുവയ്ക്കുന്നു. [[മഹാനവമി]]ദിവസം അടച്ചുപൂജയാണ്. [[വിജയദശമി]]ദിവസം രാവിലെ പൂജകഴിഞ്ഞ് എല്ലാം തിരിച്ചെടുക്കുന്നു. അന്ന് ക്ഷേത്രത്തിൽ ആയിരങ്ങൾ വിദ്യാരംഭം കുറിയ്ക്കുന്നു. വിശേഷാൽ കലാപരിപാടികളും ഈ ദിവസങ്ങളിലുണ്ടാകും. സുബ്രഹ്മണ്യന് എല്ലാമാസവും വെളുത്ത [[ഷഷ്ഠി]]യ്ക്ക് വിശേഷാൽ പൂജകളും അഭിഷേകങ്ങളും സ്കന്ദഷഷ്ഠിയ്ക്ക് [[കാവടിയാട്ടം|കാവടിയാട്ടവുമുണ്ടാകും]]. മകരമാസത്തിലെ [[പൂയം]] നക്ഷത്രവും ([[തൈപ്പൂയം]]) ശിവപുത്രന് വിശേഷം. നാഗദൈവങ്ങൾക്ക് എല്ലാമാസവും [[ആയില്യം]] നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് [[സർപ്പബലി]]യുമുണ്ടാകും. ബ്രഹ്മരക്ഷസ്സിന് രണ്ട് സന്ധ്യയ്ക്കും വിളക്കുവെപ്പല്ലാതെ പൂജകളോ നിവേദ്യമോ ഇല്ല.
 
== പ്രധാന വഴിപാട് ==
"https://ml.wikipedia.org/wiki/തൃക്കൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്