"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങൾ: പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നു
വരി 91:
* 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.<ref>http://www.mathrubhumi.com/story.php?id=544947</ref>
==മരണം==
2016 ഡിസംബർ 5 തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആസ്പത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജെ. ജയലളിത 68 ആം വയസ്സിൽ ആണ് അന്തരിച്ചത് . 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല.2016 ഡിസംബർ 6 ചൊവ്വാഴ്ച വൈകിട്ട് 46.3000 ന്  മറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തോട് ചേർന്ന് പൂർണ്ണ സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
 
ദിവസങ്ങളായി ജയലളിത യുടെ മരണത്തെപ്പറ്റി അഭ്യൂഹ ങ്ങൾ പരന്നിരുന്നു. 2016 ഡിസംബർ 4 ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്‌തമായി. തുടർന്നു ഹൃദയപ്രവർത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തിൽ ജീവൻ നിലനിർത്തുകയായിരുന്നു. ലണ്ടനിൽനിന്നു ഡോ. റിച്ചാർഡ് ബെയ്ലിയും ഡൽഹിയിൽനിന്ന് എഐഐഎംഎസിലെ വിദഗ്ധരും ആശുപത്രിയിലെത്തിയിരുന്നു . പിൻഗാമിയായി ധനമന്ത്രി ഒ. പനീർശെൽവം അർധരാത്രിയിൽ തന്നെ ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തു സ്‌ഥാനമേറ്റു.
"https://ml.wikipedia.org/wiki/ജെ._ജയലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്