"ധനുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 69:
==ക്ഷത്രിയരുടെ വേദം==
 
[[ക്ഷത്രിയൻ|ക്ഷത്രിയരുടെ]] വേദമായി അറിയപ്പെടുന്ന ധനുർവേദത്തിന്റെ ആചാര്യന്മാർ [[ബ്രാഹ്മണൻ|ബ്രാഹ്മണരായിരുന്നു]]. ബ്രാഹ്മണരും ക്ഷത്രിയരും ധനുർവേദം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചുവന്നു. ആപദ്ഘട്ടത്തിൽ മറ്റു ജനവിഭാഗത്തിനും ഈ വിദ്യ അഭ്യസിക്കാമെന്നു പ്രസ്താവമുണ്ട്. എല്ലാവിഭാഗം ആൾക്കാരും, വേണ്ടിവന്നാൽ, ആപദ്ഘട്ടത്തിൽ രാജാവിന് സഹായികളായി യുദ്ധത്തിൽ പങ്കുചേരണമെന്നായിരുന്നു വിധി. സൂതപുത്രനായ കർണൻ തന്നെപ്പറ്റി വാസ്തവം മറച്ചുവച്ച് ബ്രാഹ്മണകുമാരനാണെന്നു പ്രസ്താവിച്ച് [[പരശുരാമൻ|പരശുരാമനിൽനിന്ന്]] അസ്ത്രാഭ്യാസം നേടിയതും [[ദ്രോണാചാര്യർ|ദ്രോണാചാര്യരെ]] ഗുരുവായി സങ്കല്പിച്ച് ഏകലവ്യൻ ധനുർവിദ്യ സ്വയം ശീലിച്ചതും പ്രാചീനകാലത്ത് ഈ വിദ്യ എല്ലാ വിഭാഗം ആൾക്കാരും പരിശീലിച്ചിരുന്നതിനു ദൃഷ്ടാന്തമാണ്. യാദവനായ [[ശ്രീകൃഷ്ണൻ]] [[അർജുനൻ|അർജുനനെക്കാൾ]] സമർഥനായ വില്ലാളിയായിരുന്നതായാണ് ഭാഗവതപുരാണത്തിൽ പരാമർശിക്കുന്നത്. ഉപനയനത്തിനുശേഷം വിദ്യാഭ്യാസത്തിന് ആശ്രമത്തിൽ ഋഷിമാരോടൊപ്പം താമസിച്ചിരുന്ന രാജകുമാരന്മാരും മറ്റുള്ളവരും വേദം, വേദാംഗം തുടങ്ങിയവയോടൊപ്പം ധനുർവേദവും അഭ്യസിച്ചുവന്നിരുന്നു. വേദാചാര്യരായിരുന്ന മഹർഷിമാർ ധനുർവേദാചാര്യർകൂടിയായിരുന്നതായാണ് പറയപ്പെടുന്നത്. കൃപാചാര്യരെ ശരദ്വാൻ എന്ന മുനിയായിരുന്നു അസ്ത്രവിദ്യ അഭ്യസിപ്പിച്ചത്. അഗസ്ത്യമുനി, [[ശുക്രാചാര്യർ]]‍, അഗ്നിവേശമുനി, [[വിശ്വാമിത്രൻ]]‍, [[വസിഷ്ഠൻ]] തുടങ്ങിയവർ ധനുർവേദാചാര്യന്മാർകൂടി ആയിരുന്നതായി പ്രസ്താവമുണ്ട്. വിശ്വാമിത്രശിഷ്യന്മാരായ [[ശ്രീരാമൻ|ശ്രീരാമനും]] ലക്ഷ്മണനും ദ്രോണാചാര്യശിഷ്യനായ അർജുനനും പരശുരാമശിഷ്യരായ ഭീഷ്മർകർണ്ണൻ, ദ്രോണർ തുടങ്ങിയവരും ഏറ്റവും പ്രഗൽഭരായ ധനുർധരന്മാരായി പുരാണങ്ങളിൽ പ്രകീർത്തിതരാണ്.
 
==സേനാവിന്യാസങ്ങൾ==
"https://ml.wikipedia.org/wiki/ധനുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്