"ആരോൺ ഹ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ 2 എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ആരോൺ ഹ്യൂസ്
2
 
2016ൽ നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന പ്രതിരോധ താരമാണ് ആരോൺ ഹ്യൂസ്
 
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിലിനായി 205 മത്സരങ്ങൾ കളിച്ചിട്ടുളള താരം ഫുൾഹാമിനായി 200 മത്സരവും ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. പ്രതിരോധനിരയിൽ വിശ്വസ്തനായ താരം ഉത്തര അയർലൻഡിനായി 100 മത്സരവും കളിച്ചിട്ടുണ്ട്. ക്യൂൻസ് പാർക്ക്, ബ്രിൻട്ടൺ തുടങ്ങിയ ക്ലബുകളിലും ബൂട്ടണിഞ്ഞ ഹ്യൂസ് മെൽബൺ സിറ്റിക്കായാണ് കഴിഞ്ഞ വർഷം കളിച്ചത്.
 
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിശ്വസ്തനാണ് ആരോൺ ഹ്യൂസ്. ഒക്ടോബർ 14 ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ശക്തരായ മുംബൈ 69 ആമത്തെ മിനുട്ടിൽ സന്ദേശ് ജിംഗാനെയും സന്ദീപ് നന്ദിയെയും മറികടന്ന നോർദേ തൊടുത്ത ഷോട്ട് ഗോൾ ലൈൻ ക്ലിയറൻസ് വഴി തടഞ്ഞ പ്രകടനം മാത്രം മതി ഹ്യൂസിന്റെ പ്രതിഭയുടെ ആഴം മനസിലാക്കാൻ.പുണെക്കെതിരായ നിർണായ മത്സരത്തിൽ ഹ്യൂസ് ആരാധക ഹൃദയം കവർന്ന ഒരു ഗോളും നേടി.ഐ.എസ്.എല്ലിലെ ഹ്യൂസിന്റെ ആദ്യ ഗോൾ. 37 വയസ്സിലെത്തിയിട്ടും പ്രതിഭക്കൊട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച ഹ്യൂസ് പിന്നിൽ നിന്ന് എതിരാളികളെ നിഷ്പ്രഭമാക്കുന്നതിനോടൊപ്പം മുന്നിൽ വന്ന് അപകടം വിതക്കാനും തനിക്കാകുമെന്ന് തെളിയിച്ചു.
"https://ml.wikipedia.org/wiki/ആരോൺ_ഹ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്