"തിബെത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) +
വരി 84:
1950 ഒക്റ്റോബറിൽ ചൈനീസ് സേന തിബത്തിൽ പ്രവേശിച്ചു. 1951 മെയ് മാസത്തിൽ ചൈനയും തിബത്തും ഒരു ഉടമ്പടിയുണ്ടാക്കി. ഇതോടെ ചൈനയുടെ മേൽക്കോയ്മ നിലവിൽ വന്നു. തിബത്തിന് നാമമാത്ര സ്വയംഭരണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്തുടർച്ചക്കാരനായ പഞ്ചൻലാമ 1952-ൽ തിബത്തിന്റെ തലസ്ഥാന നഗരിയിൽ എത്തി. 1954-ലെ ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിൽ ദലൈലാമയും പഞ്ചൻലാമയും പങ്കെടുത്തു. ചൈന തിബത്തിൽ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിർമിച്ചു. തിബത്തിൽ ചൈനയുടെ ഇടപെടൽ ഇന്ത്യാ-തിബത്ത് അതിർത്തിയിൽ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ചൈനയുടെ നയപരിപാടികളേയും പ്രവർത്തനരീതികളേയും ഒരു വിഭാഗം തിബത്തുകാർ എതിർക്കുകയുണ്ടായി. ചൈനക്കെതിരായി ഒരു വിഭാഗക്കാർ കലാപമുണ്ടാക്കി. തിബത്തുകാരുടെ പ്രതിഷേധങ്ങളെ ചൈന അമർച്ചചെയ്തു. തിബത്തൻ സ്വയംഭരണ മേഖലയ്ക്കുവേണ്ടിയുള്ള പ്രിപ്പറേറ്ററി കമ്മിറ്റി (Preparatory Committee for the Autonmous Region of Tibet ) ചൈനയുടെ നേതൃത്വത്തിൽ 1955-ൽ ഉണ്ടാക്കി. ദലൈലാമ ഇതിന്റെ അധ്യക്ഷനായും പഞ്ചൻലാമയെ ഉപാധ്യക്ഷനായും നിയമിച്ചു. എന്നാൽ 1959 ദലൈലാമ ഇന്ത്യയിൽ അഭയംതേടി. ഇതോടെ പഞ്ചൻലാമയെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചു. ചൈനയ്ക്കെതിരെ തിബത്തിൽ വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചൈന അവയെ അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരുന്നു. ധാരാളം തിബത്തുകാർ അഭയംതേടി ഇന്ത്യയിലെത്തി. 1965-ൽ തിബത്തിനെ ചൈനാ റിപ്പബ്ളിക്കിലെ ഒരു സ്വയംഭരണ മേഖലയാക്കി. അതനുസരിച്ച് തിബത്തിലെ ഭരണം നടത്തിവരുന്നു.
 
തിബെത്തിലുണ്ടായിരുന്ന 6,000-ഓളം ബുദ്ധമതവിഹാരങ്ങളിൽ സിംഹഭാഗവും 1959-1961 കാലഘട്ടത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാൽ തകർക്കപ്പെട്ടു.<ref>Craig (1992), p. 125.</ref> [[Cultural Revolution|സാംസ്കാരിക വിപ്ലവത്തിന്റെ]] കാലത്ത് [[റെഡ് ഗാർഡുകൾ]]{{sfn|Shakya|1999|p=320}} ടിബെതിലെ ബുദ്ധമതവിഹാരങ്ങളുൾപ്പെടെയുള്ള മതകേന്ദ്രങ്ങൾ .തകർക്കുകയുണ്ടായി{{sfn|Shakya|1999|p=314-347}}, സാംസ്കാരികമായും മതപരമായും ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിരലിലെണ്ണാവുന്ന മതകേന്ദ്രങ്ങൾ മാത്രമാണ് വലിയ തകർച്ചയൊന്നുമേൽക്കാതെ ഇന്നും നിലനിൽക്കുന്നത്.<ref>Wang 2001, pp. 212-214</ref>
 
1989-ൽ പഞ്ചൻലാമ 50-ആമത്തെ വയസ്സിൽ ഹൃദയസ്തംഭനംമൂലം നിര്യാതനായി<ref name="BBC">{{cite news| title = Panchen Lama Poisoned arrow |url =http://www.bbc.co.uk/dna/h2g2/A644320 | publisher = BBC|date=2001-10-14 | accessdate = 2007-04-29}}</ref>
"https://ml.wikipedia.org/wiki/തിബെത്തിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്