"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങൾ: പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നു
വരി 96:
 
ജയയുടെ മരണത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ സംസ്‌ഥാനമെമ്പാടും സുരക്ഷ ശക്‌തമാക്കിയിരുന്നു.സംഘർഷം ഭയന്നു ചെന്നൈ നഗരത്തിലെ പെട്രോൾ പമ്പുകളും കടകളും സ്കൂളുകളും സ്വകാര്യസ്‌ഥാപനങ്ങളും നേരത്തെ അടച്ചു.കേരളത്തിൽ സംസ്ഥാനവ്യാപകമായി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  സർക്കാർ ഓഫീസുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ  അവധി നൽകി ഒരു ദിവസം ദുഃഖാചരണം രേഖപ്പെടുത്തി.
 
==ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങൾ==
* പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഒന്നാമതെത്തിയ ജയലളിത 15ാം വയസിൽ 'പ്രായപൂർത്തിയാകാത്തവർക്കുള്ള' സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.
* മൂന്നാം വയസിൽ തന്നെ ഭരതനാട്യം പഠിച്ചിട്ടുണ്ട് ജയലളിത. പിന്നീട് സിനിമാ നടിയാകാനും സിനിമയിൽ തിളങ്ങാനും ജയയെ ഇത് സഹായിച്ചിട്ടുണ്ട്.
* ജയലളിത പതിനഞ്ചാം വയസിൽ തമിഴ് സിനിമയിൽ രംഗപ്രവേശനം നടത്തി. നാടക-സിനിമാ നടിയായിരുന്ന അമ്മ വേദവല്ലിയുടെ (സിനിമയിലെ പേര് സന്ധ്യ) നിർബന്ധത്തെത്തുടർന്നാണ് ഇതെന്ന് പറയപ്പെടുന്നു.
* ജയലളിത ആദ്യം അഭിനയിച്ച സിനിമ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ചിത്രങ്ങളുടെ വിഭാഗത്തിലുള്ളതായിരുന്നു. 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജയയ്ക്ക് താൻ അഭിനയിച്ച സിനിമ അന്ന് കാണാൻ കഴിഞ്ഞില്ലെന്നതാണ് കൗതുകകരം.
* സിനിമാചരിത്രത്തിൽ ആദ്യമായി സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ച് അഭിനയിച്ച നടി ജയലളിതയാണത്രേ.
* പത്താം ക്ലാസിൽ തമിഴ്‌നാട്ടിൽ തന്നെ ആ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ജയലളിതയായിരുന്നു.
* വിവാഹിതനായ നടൻ ശോഭൻ ബാബുവുമായി ജയലളിതയ്ക്ക് പ്രണയം ഉണ്ടായിരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ജയ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല
* തമിഴ് സിനിമയിലെ ഇതിഹാസ താരവും മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി.ആർ ആണ് ജയലളിതയെ രാഷ്ടീയത്തിലേക്ക് കൊണ്ടുവന്നത്.
* ഇംഗ്ലീഷ് പുസ്തകങ്ങളോട് വലിയ താൽപര്യമാണ് ജയയ്ക്കുണ്ടായിരുന്നത്. ഏത് യാത്രയിലും ജയയോടൊപ്പം പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു.
* സിനിമാതാരം, ഭരണകർത്താവ് എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. ഒരുകാലത്ത് പ്രശസ്തമായിരുന്ന തായ് എന്ന തമിഴ് മാഗസിനിൽ ജയലളിത സ്ഥിരമായി എഴുതുമായിരുന്നു.
* ഏറ്റവുമധികം സിൽവർ ജൂബിലി ഹിറ്റുകൾ ജയലളിതയുടെ പേരിലാണ്. അഭിനയിച്ച 85 തമിഴ് സിനിമകളിൽ 80ഉം 28 തെലുങ്ക് സിനിമകളും ഈ പട്ടികയിൽ വരുന്നു. അഭിനയിച്ച ഏക ഹിന്ദി സിനിമ ‘ഇസാത്’ ഹിറ്റായിരുന്നു.
 
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ജെ._ജയലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്