"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തുർക്കിക് ഭാഷകളെ കുറിച്ചു പ്രാമണികമായ ആദ്യ രേഖകൾ കണ്ടെത്തിയത് എട്ടാം നൂറ്റാണ്ടിലാണ്. മധ്യകാല ഇന്നർ ഏഷ്യയിലെ തുർക്കി നാടോടി ജനതയുടെ ഏകോപന സമിതിയായിരുന്ന ഗോക്തുർക്‌സിന്റെ ഓർഖോൺ ലിഖിതങ്ങളിലാണ് തുർക്കിക് ഭാഷകളെ കുറിച്ചുള്ള ആദ്യ ലിഖിത വിവരങ്ങൾ ലഭ്യമായത്.
[[മംഗോളിയ|മംഗോളിയയിലെ]] ഒർഖോൻ താഴ് വരയിൽ നിന്ന് 1889ലാണ് ഈ ലിഖിതങ്ങൾ കണ്ടെടുത്തത്. പതിനൊന്നാം നൂറ്റാണ്ടിലെ ബഹുഭാഷ പണ്ഡിതനായിരുന്ന മഹ്മൂദ് അൽ കശ്ഗരി എഴുതിയ ദിവാനു ലുഗതി തുർക്ക് എന്നപേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തുർക്കിക് ഭാഷ കുടുംബത്തിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യകാല വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
 
==ഭൂമിശാസ്ത്രപരമായ വ്യാപനവും വികസനും==
തുർക്കിസ് വംശജരുടെ വ്യാപാനം നടന്നത് മധ്യകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലാണ്. ആറാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ട് വരെയാണ്. തുർക്കിക് ഭാഷകൾ വെറും ഏതാനും നൂറ്റാണ്ടോടെ മധ്യ ഏഷ്യ മുഴുവൻ വ്യാപിച്ചു. സൈബീരിയ മുതൽ മെഡിറ്ററേനിയൻ വരെ അത് പരന്നു.
തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്. പേർഷ്യൻ, ഹിന്ദുസ്ഥാനി, റഷ്യൻ, ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442922" എന്ന താളിൽനിന്ന് ശേഖരിച്ചത്