"തിബെത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ++
വരി 19:
 
=== അറിയപ്പെടുന്ന ചരിത്രം ===
[[പ്രമാണം:Nehru and Lama 1959.jpg|thumb|right|300px|ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർ‍ലാൽ നേഹ്രുവും തിബെത്ത് രാഷ്ട്രത്തലവൻ ദലൈ ലാമയും 1959-ൽ]]
 
(ക്രിസ്തുവിന് മുമ്പു് 304 - ക്രി.മു. 232)കലിംഗം ഭരിച്ച മഹാനായ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] ആജ്ഞാനുസരണം കമറിയോൺ രാജാവു് നന്ദിദേവ നടത്തിയതാണ് തിബത്ത് നേരിട്ട ആദ്യത്തെ വിദേശആക്രമണമെന്ന് കരുതപ്പെടുന്നു.
Line 48 ⟶ 47:
 
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തരസാമ്രാജ്യമുണ്ടാക്കിയപ്പോൾ തിബത്ത് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ളബന്ധമായിരുന്നു തിബത്തിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത്. പടയോട്ടമായി 1240-ൽ തിബത്തിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ തിബത്തിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽ‍ത്സെനെ (1182-1251) ക്ഷണിച്ചുവരുത്തിയതോടെയാണ് ഈ ബന്ധം സ്ഥാപിതമായത്. ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയഅധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ൽ ഫഗ്പയെ കുബ്ലൈ ഖാൻ തിബത്തിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. തിബത്തിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.
==== ഫഗ്മൊദ്രു-റിൻപുങ്-ത്സാങ് രാജാക്കൾ ====
 
മംഗോൾ വാഴ്ച തകർന്നതോടെ (1350-ൽ) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകർന്നു. ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാൽ‍ത്സെൻ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു. ഈ രാജാവു് മംഗോൾ സ്വാധീനത്തിൽ നിന്ന് വേറിട്ട ഭരണസമ്പ്രദായമാണ് തുടർന്നത്.
Line 64 ⟶ 63:
ഗേലൂഗ് ശാലയുടെ ഉന്നതലാമയായ [[സോനം ഗ്യാത്സോയെ]] 1578-ൽ മംഗോളിയയുടെ തുമേദ് രാജാവു് [[അൾത്താൻ ഖാൻ]] [[മംഗോളിയ]]യിലേയ്ക്ക് ക്ഷണിച്ചു. ഖോഖ് നൂരിനടുത്ത് വച്ചു് അവർ നടത്തിയകൂടിക്കാഴ്ചയിൽ സോനം ഗ്യാത്സോയെ [[ദലൈ ലാമയെന്ന്]] വിളിച്ചത് പിന്നീടു് അദ്ദേഹത്തിന്റെ സ്ഥാന നാമമായി മാറി. അദ്ദേഹം (സോനം ഗ്യാത്സോ) മൂന്നാമത്തെ ദലൈ ലാമയായാണ് പരിഗണിയ്ക്കപ്പെട്ടത്. സാഗരം എന്നർത്ഥമുള്ള ഗ്യാത്സോ എന്ന തിബത്തൻ പദത്തിന്റെ മംഗോളിയൻ സമാനപദമായിരുന്നു ദലൈ എന്നത്. ദലൈ ലാമ എന്നതിന് ജ്ഞാനസാഗരമായയാൾ എന്നർത്ഥം.
 
==== ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നു ====
[[അഞ്ചാമത്തെ ദലൈ ലാമയുടെ]] കാലമായപ്പോൾ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി. ത്സാങ് രാജവാഴ്ചയ്ക്ക് ശേഷം1642-ൽ മംഗോളിയൻ രാജാവു് ഗുർഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി....
 
ആറാമത്തെ ദലൈലാമയുടെ കാലത്ത് തിബത്തിൽ ആരംഭിച്ച അരാജകത്വം 18-ാം ശ.-ത്തിന്റെ രണ്ടാം ദശകത്തിൽ ചൈനയിലെ മഞ്ചു രാജവംശം തിബത്തിൽ മേധാവിത്വം ഉറപ്പിക്കുന്നതുവരെ നിലനിന്നു. തിബത്തിന്റെ നിയന്ത്രണത്തിനും ഭരണകാര്യങ്ങളുടെ നടത്തിപ്പിനുമായി മഞ്ചു ഭരണാധികാരികൾ റസിഡന്റ് മന്ത്രിമാരെ (അമ്പാൻ) നിയമിച്ചു. തിബത്തിൽ ആക്രമണം നടത്തിയ (1788-92) നേപ്പാളിലെ ഗൂർഖകളെ മഞ്ചുക്കൾ അയച്ച സൈന്യം പരാജയപ്പെടുത്തി. ഇന്ത്യയിൽ അധികാരം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷുകാർ ഗൂർഖകളെ സഹായിച്ചിരിക്കാമെന്ന സംശയത്താൽ മഞ്ചു ചക്രവർത്തി വിദേശ സാന്നിധ്യം ഒഴിവാക്കാനായി തിബത്തിന്റെ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചു. തിബത്തിലെ വിദേശകാര്യ ബന്ധങ്ങളെല്ലാം അമ്പാനുകളുടെ മേൽനോട്ടത്തിലാക്കി.
 
ഇന്ത്യയിലെ ബ്രിട്ടിഷ് മേധാവികൾ 18-ാം ശ.-ത്തിന്റെ ഉത്തരാർധം മുതല്ക്കേ തിബത്തുമായി വാണിജ്യബന്ധം സ്ഥാപിക്കുവാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ തിബത്തിലേക്കുണ്ടായ ഗൂർഖാ ആക്രമണത്തിനു പിന്നിൽ ബ്രിട്ടിഷ് സഹായം ഉണ്ടായിരുന്നിരിക്കാമെന്ന സംശയം ബ്രിട്ടന്റെ വാണിജ്യ താത്പര്യങ്ങൾക്ക് തടസ്സമായി. തിബത്ത് ഒഴിഞ്ഞു നില്ക്കൽ നയം തുടർന്നു. മഞ്ചു രാജവംശത്തിന് തിബത്തിലെ ഭരണത്തിൽ ആധിപത്യം ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിലും 19-ാം ശ.-ത്തിൽ കറുപ്പുയുദ്ധം, തെയ്പിങ് കലാപം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടിവന്നതുകൊണ്ട് തിബത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല. തിബത്തിൽ ചൈനയുടെ നേതൃത്വം ക്രമേണ ദുർബലമായി. 1885-ൽ തിബത്തിൽ വീണ്ടും ഗൂർഖാ ആക്രമണമുണ്ടായി. തുടർന്നുണ്ടായ ഉടമ്പടി ഗൂർഖകൾക്ക് തിബത്തിലുള്ള വാണിജ്യ താത്പര്യങ്ങൾക്കും മറ്റും അനുകൂലമായിട്ടുള്ളതായിരുന്നു. തിബത്തിലെ യാ-തൂങ്ങിൽ (Ya-tung) ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുവാൻ 1893-ൽ ബ്രിട്ടീഷുകാർക്കു സാധിച്ചു. എങ്കിലും ബ്രിട്ടീഷുകാരുടെ ശ്രമം പ്രതീക്ഷയ്ക്കൊത്ത് വിജയിക്കാതിരുന്നതിനെത്തുടർന്ന് കേണൽ ഫ്രാൻസിസ് യങ്ഹസ്ബൻഡിന്റെ (Francis Younghusband) നേതൃത്വത്തിൽ തിബത്തിലെ ലാസയിലേക്ക് ബ്രിട്ടീഷുകാർ 1904-ൽ 'യങ്ഹസ്ബൻഡ് എക്സ്പെഡിഷൻ'എന്നറിയപ്പെടുന്ന മുന്നേറ്റം നടത്തി. തിബത്തും ബ്രിട്ടനും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടിയിലൂടെ തിബത്തിൽ ചില വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ ബ്രിട്ടനു സാധിച്ചു. ഈ അവസരത്തിൽ പതിമൂന്നാമത് ദലൈലാമ മംഗോളിയയിലേക്ക് പലായനം ചെയ്തു. തിബത്തിലെ മറ്റൊരു ആത്മീയ നേതാവായിരുന്ന പഞ്ചൻലാമ ഇതോടെ തിബത്തിന്റെ നേതൃത്വത്തിനു വേണ്ടി ശ്രമിച്ചു. ചൈനയിലെ മഞ്ചു രാജാക്കന്മാർ തിബത്തിനെ പൂർണമായി തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനുള്ള ശ്രമം തുടർന്നുപോന്നു. 1909 ഒ.-ൽ ദലൈലാമ തിബത്തിൽ മടങ്ങിയെത്തി. തുടർന്ന് രാഷ്ട്രീയ കാര്യങ്ങളിൽ ചൈനയും ദലൈ ലാമയും വിയോജിപ്പിലായിരുന്നു. ചൈന തിബത്തിലേക്ക് സേനയെ അയച്ചു (1910). ഇതോടെ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഈ അവസരം മുതലെടുത്ത് പഞ്ചൻലാമ ചൈനക്കാരുടെ പക്ഷം ചേർന്ന് തിബത്തിൽ തന്റെ മേധാവിത്വം നിലനിർത്താൻ ശ്രമിച്ചു. ചൈനയിൽ 1911-ലുണ്ടായ വിപ്ളവത്തിനുശേഷം മഞ്ചു ഭരണത്തിന് അറുതി വന്നതോടെ തിബത്തിൽ അവരുടെ ആധിപത്യം ഇല്ലാതായി. ദലൈലാമ തിബത്തിൽ മടങ്ങിയെത്തി രാജ്യം പുനഃസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു.
[[File:Passeportshakabpa.jpg|thumb|left|Tibetan [[Passport]] 1947 / 1948 - issued to [[Tsepon Shakabpa]], then Chief of the Finance Department of the Government of Tibet]]
 
ചൈനീസ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമാകാനുള്ള ലക്ഷ്യം വച്ചായിരുന്നു ദലൈലാമയുടെ നീക്കം. ഇതിനിടെ പഞ്ചൻ ലാമയ്ക്കെതിരായ നീക്കവും ദലൈലാമയുടെ ഭാഗത്തുനിന്നും ഉണ്ടായി. ദലൈലാമ തിബത്തിനെ സ്വതന്ത്രയായി പ്രഖ്യാപിച്ചു. കിഴക്കൻ തിബത്തിലെ അതിർത്തി ജില്ലകളിൽ അധികാരം ഉറപ്പിക്കുവാൻ ദലൈലാമ നടത്തിയ ശ്രമങ്ങൾ ചൈനയുമായി ഏറ്റുമുട്ടലുകൾക്കു വഴിവച്ചു. പ്രശ്നപരിഹാരത്തിനായി ചൈനയും ബ്രിട്ടനും തിബത്തും പങ്കെടുത്തുകൊണ്ട് 1913 ഒ.-ൽ ആരംഭിച്ച സിംലാസമ്മേളനം തിബത്തിനെ വിഭജിച്ച് ഔട്ടർ തിബത്ത് എന്ന പേരിലുള്ള പ്രദേശത്തിന് പൂർണ സ്വയംഭരണം നല്കാൻ തീരുമാനമെടുത്തു. എന്നാൽ ഇതിനോട് ചൈന വിമുഖത കാട്ടി. ഇതനുസരിച്ചുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ചൈന തയ്യാറായില്ല. 1914-ൽ ബ്രിട്ടനും തിബത്തും കരാറിൽ ഒപ്പു വച്ചു. ചൈനയുടെ പക്ഷം പിടിച്ചിരുന്ന പഞ്ചൻലാമ പിന്നീട് പരിവാര സമേതം ചൈനയിലേക്ക് പലായനം ചെയ്തു.<ref>{{cite web |url=http://www.mainstreamweekly.net/article2582.html |author=[[Neville Maxwell]] |title=The Pre-history of the Sino-Indian Border Dispute: A Note |date=February 12, 2011 |publisher=Mainstream Weekly}}</ref><ref name="Calvin">{{cite web| url=http://www.globalsecurity.org/military/library/report/1984/CJB.htm |author=Calvin, James Barnard |title=The China-India Border War |date=April 1984 |publisher=Marine Corps Command and Staff College}}</ref>തിബത്തിനെ സംബന്ധിച്ച ഇത്തരം സമാധാന ശ്രമങ്ങൾ ഒന്നാം ലോകയുദ്ധത്തോടെ തുടർന്നു നടത്താനായില്ല. തിബത്ത് സ്വതന്ത്രമെന്ന നിലയിൽ നിലനിന്നു.
 
1930-കളിൽ ചൈന കൂടുതൽ ശക്തിപ്പെട്ടതോടെ തിബത്തിന്റെമേൽ പരമാധികാരം ആഗ്രഹിച്ചു. 1933-ൽ പതിമൂന്നാമത്തെ ദലൈലാമ മരണമടഞ്ഞതിനെത്തുടർന്ന് ചൈനീസ് സേനയുടെ അകമ്പടിയോടെ പഞ്ചൻലാമ തിബത്തിലേക്കു തിരിച്ചെങ്കിലും അവിടെ പ്രവേശിക്കുവാൻ കഴിഞ്ഞില്ല. ഇതിനായുള്ള ശ്രമം നടത്തിവരവേ ഇദ്ദേഹം 1937-ൽ മരണമടഞ്ഞു. സ്വതന്ത്രരാജ്യം എന്ന നിലയിൽത്തന്നെയായിരുന്നു ഇക്കാലത്ത് തിബത്തിന്റെ പ്രവർത്തനം. കമ്യൂണിസ്റ്റ് ചൈന നിലവിൽവന്നതോടെ തിബത്ത് കീഴടക്കുവാൻ അവർ തീരുമാനിച്ചു.
 
==1950 മുതൽ - ചൈനയുടെ ആധിപത്യം==
[[File:Police notice, Tibet, 1993.jpg|thumb|280px|"Police Attention: No distributing any unhealthy thoughts or objects." A trilingual (Tibetan&nbsp;– Chinese&nbsp;– English) sign above the entrance to a small cafe in [[Nyalam Town|Nyalam]], Tibet, 1993.]]
 
1950 ഒക്റ്റോബറിൽ ചൈനീസ് സേന തിബത്തിൽ പ്രവേശിച്ചു. 1951 മെയ് മാസത്തിൽ ചൈനയും തിബത്തും ഒരു ഉടമ്പടിയുണ്ടാക്കി. ഇതോടെ ചൈനയുടെ മേൽക്കോയ്മ നിലവിൽ വന്നു. തിബത്തിന് നാമമാത്ര സ്വയംഭരണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്തുടർച്ചക്കാരനായ പഞ്ചൻലാമ 1952-ൽ തിബത്തിന്റെ തലസ്ഥാന നഗരിയിൽ എത്തി. 1954-ലെ ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിൽ ദലൈലാമയും പഞ്ചൻലാമയും പങ്കെടുത്തു. ചൈന തിബത്തിൽ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിർമിച്ചു. തിബത്തിൽ ചൈനയുടെ ഇടപെടൽ ഇന്ത്യാ-തിബത്ത് അതിർത്തിയിൽ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ചൈനയുടെ നയപരിപാടികളേയും പ്രവർത്തനരീതികളേയും ഒരു വിഭാഗം തിബത്തുകാർ എതിർക്കുകയുണ്ടായി. ചൈനക്കെതിരായി ഒരു വിഭാഗക്കാർ കലാപമുണ്ടാക്കി. തിബത്തുകാരുടെ പ്രതിഷേധങ്ങളെ ചൈന അമർച്ചചെയ്തു. തിബത്തൻ സ്വയംഭരണ മേഖലയ്ക്കുവേണ്ടിയുള്ള പ്രിപ്പറേറ്ററി കമ്മിറ്റി (Preparatory Committee for the Autonmous Region of Tibet ) ചൈനയുടെ നേതൃത്വത്തിൽ 1955-ൽ ഉണ്ടാക്കി. ദലൈലാമ ഇതിന്റെ അധ്യക്ഷനായും പഞ്ചൻലാമയെ ഉപാധ്യക്ഷനായും നിയമിച്ചു. എന്നാൽ 1959 ദലൈലാമ ഇന്ത്യയിൽ അഭയംതേടി. ഇതോടെ പഞ്ചൻലാമയെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചു. ചൈനയ്ക്കെതിരെ തിബത്തിൽ വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചൈന അവയെ അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരുന്നു. ധാരാളം തിബത്തുകാർ അഭയംതേടി ഇന്ത്യയിലെത്തി. 1965-ൽ തിബത്തിനെ ചൈനാ റിപ്പബ്ളിക്കിലെ ഒരു സ്വയംഭരണ മേഖലയാക്കി. അതനുസരിച്ച് തിബത്തിലെ ഭരണം നടത്തിവരുന്നു.
 
1989-ൽ പഞ്ചൻലാമ 50-ആമത്തെ വയസ്സിൽ ഹൃദയസ്തംഭനംമൂലം നിര്യാതനായി<ref name="BBC">{{cite news| title = Panchen Lama Poisoned arrow |url =http://www.bbc.co.uk/dna/h2g2/A644320 | publisher = BBC|date=2001-10-14 | accessdate = 2007-04-29}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/തിബെത്തിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്