"ഹാർബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiang പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു8 വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.<ref>{{cite web|script-title=zh:最新中国城市人口数量排名(根据2010年第六次人口普查)|url=http://www.elivecity.cn/html/yijuyanjiu/yijuyanjiu1/645.html|publisher=www.elivecity.cn|year=2012|accessdate=2014-05-27|language=zh}}</ref> രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്യതിയുമാണ്.
 
==ചരിത്രം==
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീന്വല ഉണക്കുന്ന സ്ഥലം' എന്നാണ്.<ref name="hktdc.comHarbinInfo">{{cite web|url=http://china-trade-research.hktdc.com/business-news/article/Fast-Facts/Harbin-Heilongjiang-City-Information/ff/en/1/1X000000/1X09WA24.htm |title=Harbin (Heilongjiang) City Information |publisher=hktdc.com |date=28 Jan 2014 |accessdate=16 April 2014}}</ref> ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.<ref name=tao44>Tao, p. 44.</ref> എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.<ref>[http://search.eb.com/eb/article-9003190 "A-ch'eng"]. (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.</ref> മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബിൻ ഉപേക്ഷിക്കപ്പെട്ടു.
 
ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീന ടുത്തു കൂടെയാണ് പോയത്. 1898-ൽ ഒരു ചെറിയ ഗ്രാമം മാത്രമായി ചുരുങ്ങിയിരുന്ന ഹർബീനെ റഷ്യക്കാർ തങ്ങളുടെ കച്ചവടകേന്ദ്രമായി തിരഞ്ഞെടുത്തു. 1904-ലെ റഷ്യ - ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടുവെങ്കിലും ഹാർബീന്റെ വളർച്ച തുടർന്നു. 1910-ൽ പ്ലേഗ് പടരുകയും ആയിരത്തി അഞ്ഞൂറോളം ആളുകൾ മരിക്കുകയും ചെയ്തു. ഹാർബിൻ മ്മെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. 1917-ൽ ജനസംഖ്യ ഒരു ലക്ഷം കടന്നു.
 
1931-ൽ ജപ്പാൻ ഹാർബീൻ പിടിച്ചെടുത്തു. മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ പരീക്ഷണങ്ങളിൽ മരിച്ചത്. 1945 ആഗസ്റ്റ് 20-ന് സോവിയറ്റ് സേന ഹാർബിൻ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. 1946-ൽ നഗരം (കമ്മ്യൂണിസ്റ്റ്) ചൈനയ്ക്ക് കൈമാറി. 1996-ൽ മൂനാമത് ഏഷ്യൻ ശീതകാല ഗെയിംസ് ഹാർബീനിൽ നടത്തി.
 
==അവലമ്പം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442797" എന്ന താളിൽനിന്ന് ശേഖരിച്ചത്