"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

785 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
തുർക്കിക് ഭാഷകൾ രണ്ടാം ഭാഷയായും പ്രാഥമിക ഭാഷയായും ഉപയോഗിച്ച് സംസാരിക്കുന്ന 200 ദശലക്ഷം ജനങ്ങളുണ്ട്.<ref>Brigitte Moser, Michael Wilhelm Weithmann, Landeskunde Türkei: Geschichte, Gesellschaft und Kultur, Buske Publishing, 2008, p.173</ref><ref>Deutsches Orient-Institut, Orient, Vol. 41, Alfred Röper Publushing, 2000, p.611</ref><ref>http://www.zaman.com.tr/iskander-pala/turkceyi-kac-kisi-konusuyor_480993.html</ref>
തുർക്കിക് ഭാഷകളിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ തുർക്കിഷ് ഭാഷയാണ്. ഇത് പ്രധാനമായും സംസാരിക്കുന്നത് ഭൂമിശാസ്ത്രപരമായി ഏഷ്യ മൈനർ എന്നറിയപ്പെടുന്ന അനറ്റോലി, (ഏഷ്യൻ തുർക്കി എന്നും അറിയപ്പെടുന്നുണ്ട്.) ബൽക്കൻസ് ഉപദ്വീപ് എന്നിവിടങ്ങളിലാണ്. ഇവിടെ ജനസംഖ്യയുടെ 40 ശതമാനം ആളുകളും വിവിധ തുർക്കിക് ഭാഷകൾ സംസാരിക്കുന്നു.<ref name="LanguagesOfTheWorld"/>
തുർക്കിക് ഭാഷകളുടെ പ്രധാന സവിശേഷത, അവയുടെ സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നിവയാണ്. <ref name="LanguagesOfTheWorld"/>
ഒഗൂസ് ഭാഷകളായ തുർക്കിഷ്, അസർബെയ്ജാനി, തുർക്കമെൻ, ഖശാഖി, ഗഗൗസ്, ബാൽകൻ ഗഗൗസ് തുർക്കിഷ്, ക്രിമിയൻ താതാർ സ്വാധീനമുള്ള ഒഗൂസ് എന്നിവയുമായി തുർക്കിക് ഭാഷകൾക്ക് പരസ്പര സാമ്യമുണ്ട്. യുറാലിക് ഭാഷകൾ, യുറൽ അറ്റ്‌ലായിക് ഭാഷകൾ, മൻഗോളിക് ഭാഷകൾ എന്നിവയുമായും തുർക്കിക് ഭാഷകൾക്ക് സാമ്യതയുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442718" എന്ന താളിൽനിന്ന് ശേഖരിച്ചത്