"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
അഫ്ഗാനിസ്ഥാൻ, ഇറാൻ രാഷ്ട്രീയ അതിർത്തികളിൽ സംസാരിക്കുന്ന പേർഷ്യൻ ഭാഷയിൽ നിന്ന് താജിക് ഭാഷ അകന്നുനിൽക്കുന്നുണ്ട്. ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടൽ, ക്രമീകരണ പ്രവർത്തനങ്ങൾ, സമീപ ഭാഷയായ തുർക്കി ഭാഷകളെ കൂടാതെ റഷ്യൻ ഭാഷകളുടെയും സ്വാധീനം താജിക് ഭാഷയിൽ പ്രകടമാണ്.
സാധാരണ താജിക് ഭാഷ വടക്കുപടിഞ്ഞാറൻ വകഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്. പഴയ കാലത്തെ പ്രധാന നഗരമായിരുന്ന സമർഖന്ധ് മേഖലയിലെ ഭാഷയാണിത്. ഇത് ഏറെകുറെ ഭൂമിശാസ്ത്രപരമായി ഉസ്‌ബെക്കിസ്ഥാൻ ഭാഷകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു.താജിക് ഭാഷ ഉച്ചാരണം, പദാവലി, വ്യാകരണം എന്നിവയിൽ അതിന്റെ നിരവധി പുരാതനമായ മൂലകങ്ങൾ നിലനിർത്തുന്നുണ്ട്.
==ഭൂമിശാസ്ത്രപരമായ വിഭജനം==
 
മധ്യ ഏഷയിലെ [[സമർഖണ്ഡ്]] , [[ബുഖാറ]] (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ ഭാഗമായ നഗരങ്ങൾ) എന്നിവിടങ്ങളിലാണ് താജിക് വംശജർ ഏറ്റവും അധികമുള്ളത്. ബുഖാറയിലെ താജിക് സംസാരിക്കുന്ന ജനങ്ങൾ ദ്വിഭാഷികളാണ്. താജികിന് പുറമെ ഉസ്‌ബെക് ഭാഷയും ഇവർ സംസാരിക്കും. ഈ താജിക് , ഉസ്‌ബെക് ദ്വിഭാഷ സംസ്‌കാരം ബുഖാറയിലെ താജിക് ഭാഷയിലെ ശബ്ദശാസ്ത്രത്തിലും രൂപ വിജ്ഞാനീയത്തിലെ ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്