"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
[[വിയറ്റ്നാം |വിയറ്റ്നാമിൽ]] നിന്നുമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു ലെ ദുയൻ (ജനനം7 ഏപ്രിൽ 1907 – മരണം 10 ജൂലൈ 1986). വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴേ തട്ടിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു വരെ എത്തിച്ചേർന്നു. അധികാരം, വ്യക്തികളിൽ നിന്നും ചെറിയ ഗ്രൂപ്പുകളിലേക്കു കൈമാറുക എന്ന ഹോചിമിന്റെ രീതി തന്നെയായിരുന്നു ലെ ദുയനും പിന്തുടർന്നത്. ഹോചിമിന്റെ ആരോഗ്യസ്ഥിതി മോശമായതു മുതൽ, ലെ ദുയന്റെ മരണം വരെ അദ്ദേഹം തന്നെയായിരുന്നു പാർട്ടിയുടെ അച്ചുതണ്ട്.
 
ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലെ വാൻ നുവാൻ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല. ഒരു റെയിൽവേ ക്ലാർക്കിന്റെ ജോലി ചെയ്തിരുന്ന ചെറുപ്പകാലത്തു തന്നെ [[മാർക്സിസം |മാർക്സിസ്റ്റ്]] പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി തീർന്നു. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘടനയായ ഇൻഡോ ചൈന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകാംഗം കൂടിയായിരുന്നു ലെ ദുയൻ. 1931 ൽ ആദ്യമായി ജയിലിലടക്കപ്പെട്ടു, 1937 ൽ ജയിൽമോചിതനായി. 1939 ൽ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു, എന്നാൽ [[ഓഗസ്റ്റ് വിപ്ലവം | ഓഗസ്റ്റ് വിപ്ലവത്തെത്തുടർന്ന്]] വിട്ടയക്കപ്പെട്ടു.<ref name=august87revolution34>{{cite book | title = Hanoi's War: An International History of the War for Peace in Vietnam | last = Lien-Hang | first = T. Nguyen | url = https://books.google.com.sa/books?id=lbwObDP_hJ0C&pg=PA317&lpg=PA317&dq=le+duan+released+on+august+revolution&source=bl&ots=fjwA6Vf327&sig=6jo00HcGHy4Xlznn0i2SB9vmVvg&hl=en&sa=X&redir_esc=y#v=onepage&q=le%20duan%20released%20on%20august%20revolution&f=false | publisher = The University of North Carolina Press | year = 2012 | page = 317-318 | isbn = 080783551X}}</ref>
 
ഒന്നാം ഇൻഡോചൈന യുദ്ധത്തിൽ പങ്കെടുത്തു. 1951 മുതൽ 1954 വരെ പാർട്ടി ഘടകമായിരുന്ന സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ നേതാവായിരുന്നു. യുദ്ധത്തിലൂടെയാണെങ്കിൽ പോലും, ദക്ഷിണ,വടക്കൻ വിയറ്റ്നാമുകളുടെ ലയനം സാധ്യമായേ തീരൂ എന്ന കർശനനിലപാടുകാരനായിരുന്നു ലെ ദുയൻ. 1950 കളിൽ ലെ ദുയൻ പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മാറി. 1960 കളുടെ തുടക്കത്തിൽ ഹോചിമിന്റെ ആരോഗ്യനില മോശമായപ്പോൾ, ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്നത് ലെ ദുയൻ ആയിരുന്നു. 1969 സെപ്തംബർ രണ്ടിനു ഹോചിമിൻ മരണമടഞ്ഞതോടെ, ലെ ദുയൻ പാർട്ടിയിലെ അനിഷേധ്യ നേതാവായി മാറി.
"https://ml.wikipedia.org/wiki/ലെ_ദുയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്