"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 106.76.199.20 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 23:
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ്‌ വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.
 
== പാട്ടുകൾ ==
വണികവൈശ്യർക്ക് തലമുറകളായി പകർന്നു കിട്ടിയതാണ് വിൽപ്പാട്ട്.ഇത് ആചാര അനുഷ്ഠാനത്തോടെ ദൈവികമായാണ് നടത്തപ്പെടുന്നത്. ഇതിന്റെ വരികൾ തമിഴിൽ ഉള്ളവയാണ്. കേരളീയർക്ക് വിൽപ്പാട്ട് ,നവീന വിൽപാട്ട് ഇവ എന്താണന്ന് തിരിച്ചറിയില്ല . കേരളത്തിൽ ഇപ്പോഴുള്ള ആചാര അനുഷ്ഠാന കലകളിൽ വളരെ പണ്ടുകാലത്ത് രൂപം കൊണ്ടതാണ് വിൽപ്പാട്ട്. ഏകദേശം 1000 വർഷം പഴക്കമുണ്ട്. തലമുറകളായി വണികവൈശ്യർ വിൽപ്പാട്ട് നടത്തിവരുന്നു. കേരളം രൂപം കൊള്ളുന്നതിന് മുമ്പ് തമിഴകത്തിന്റെ കാലഘട്ടളിൽ (സംഘകാലഘട്ടം) വിൽപ്പാട്ട് രൂപം പ്രാപിച്ചു.കരിമ്പന കൊണ്ടാണ് വില്ല്, വീശുകോൽ ഇവ ഉണ്ടാക്കുന്നത്. കുടം തോൽക്കുടം ആയിരുന്നു പണ്ട്. ഇപ്പോൾ ചെമ്പ് കുടം ഉപയോഗിക്കുന്നു. ദേവീ പൂജക്ക് ശേഷമാണ് വിൽപ്പാട്ട് ആരംഭിക്കുന്നത്. വില്ല്, വീശു കോൽ ,കുടം ,എന്നിവയിൽ ഈശ്വര ചൈതന്യം കുടികൊള്ളുന്നു. വലതു വശത്ത് ആശാൻ പാടികൊടുക്കുമ്പോൾ മറ്റുള്ളവർ ഏറ്റുപാടുന്നു. സ്വന്തമായി വിൽപ്പാട്ട് ഉണ്ടാക്കുന്നവരെ പുലവർ എന്നു വിളിക്കപ്പെടും. നീലിക്കഥ, മാടൻകഥ ,ഉലകു sയ പെരുമാൾ കഥ, പൊന്നറിത്താൽ കഥ ,കറുപ്പ സ്വാമി, പേച്ചി തുടങ്ങിയ അതി പുരാതനമായ കഥകൾ വിൽപ്പാട്ടിൽ ഉണ്ട്. വൈക്കം ,ചങ്ങനാശ്ശേരി ,ചേർത്തല ,പാലാ ,കോട്ടയം ,മാവേലിക്കര ,കൊല്ലം ,തിരുവനന്തുരം ,തുടങ്ങിയ സ്ഥലങ്ങളിൽ വണികവൈശ്യ സമുദായം വിൽപ്പാട്ട് നടത്തുന്നത്. വണികവൈശ്യരുടെ അമ്മൻകോവിലുകളിലാണ് പ്രധാനമായും വിൽപ്പാട്ട് അവതരിപ്പിക്കുന്നത്.
ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻപാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.
നവീന വിൽപ്പാട്ടും ,വിൽപ്പാട്ടും രണ്ടാണ്.
 
നവീന വിൽപ്പാട്ട്:- വേഷം കെട്ടി കാണികളെ രസിപ്പിക്കുന്നതാണ് നവീന വിൽപ്പാട്ട്.
കുചേലവരലാഭ, ചിത്തിരപുത്രനയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.
വിൽപ്പാട്ട് :- അതിപുരാതനവും ആചാര അനുഷ്ഠാനത്തോടെ ക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും കുത്തിയോട്ടത്തിനും കുംഭകുടത്തിനും മണ്ഡല മകരവിളക്കിനും നടത്തുന്നതാണ് യാർത്ഥത്തിൽ വിൽപ്പാട്ട് .
 
കൂടുതൽ അറിയുവാൻ 9037485438 വിളിക്കുക.
ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും.തോവാള സുന്ദരം‌പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.
 
താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ.
 
== അവതരണരീതി ==
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്