"മോസോ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
മോസോ ജനങ്ങളുടെ സംസ്‌കാരം പ്രധാനമായും കാർഷികമാണ്. കന്നുകാലി വളർത്തൽ, ജൈവകൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ജോലികളിലാണ് ഇവർ വ്യാപൃതരായിരിക്കുന്നത്. മലമ്പശു, പോത്ത്, ആട്, ചെമ്മരിയാട്, കോഴി എന്നിവ വളർത്തലിലാണ് ഇവർ ശ്രദ്ധിക്കുന്നത്. ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ധാന്യങ്ങളടങ്ങുന്ന വിളകളാണ് ഇവർ കൃഷി ചെയ്യുന്നത്. ഇവരുടെ പഥ്യാഹാര ക്രമത്തിൽ ഇവർ സ്വയം പര്യാപ്തരാണ്. ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അവർ തന്നെ ഉത്പാധിപ്പിക്കുന്നു.ഇറച്ചി മോസോ ജനങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്.
റെഫ്രിജറേറ്റർ ഉപയോഗിക്കുന്നതിന് പകരം ഇവർ പുകയത്ത് വെച്ചോ ഉപ്പുചേർത്തോ ആണ് ഇവർ സാധനങ്ങൾ സൂക്ഷിക്കുന്നത്. ഇവർ പന്നിയിറച്ചി 10 വർഷവും അതിൽ അധികവും കേടുകൂടാതെ സൂക്ഷിക്കും.
ധാന്യങ്ങളിൽ നിന്ന് തദ്ദേശീയമായ മദ്യം ഇവർ നിർമ്മിക്കും. സുലിമ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നല്ല കടുപ്പമുള്ള വൈനിന് സമാനമാണ്. സുലിമ സ്ഥിരമായും വല്ലപ്പോഴും ഉപയോഗിക്കും. സാധാരണയായി അഥിതികൾക്ക് ഇത് വിളമ്പാറുണ്ട്. ഉത്സവങ്ങൾ ആചാരങ്ങൾ എന്നിവയിലും ഇത് പ്രധാനവിഭവമാണ്.<ref name = LLMCDA-daily>Lugu Lake Mosuo Cultural Development Association (2006). [http://www.mosuoproject.org/daily.htm The Mosuo: Daily Life]. Retrieved on: 2011-07-11.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മോസോ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്