'''എൻ പി മുഹമ്മദ്''' (ജനനം. [[ജൂലൈ 1]], 19291928, കുണ്ടുങ്ങൽ, [[കോഴിക്കോട്]]) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി [[എൻ. പി അബു|എൻ. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ]] കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 [[ജനുവരി 2]]-ന് അദ്ദേഹം അന്തരിച്ചു.
കോൺഗ്രസ് നേതാവ് [[എൻ.പി. മൊയ്തീൻ]] സഹോദരനായിരുന്നു. <ref> http://www.mangalam.com/print-edition/keralam/359115 </ref>