"റഖൈൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,616 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==സംസ്‌കാരം==
അർക്കനീസ് ജനങ്ങൾ മുഖ്യമായും ഥേവാര ബുദ്ധമതം പിന്തുടരുന്നവരാണ്. ബർമ്മയിലെ പ്രധാനപ്പെട്ട നാലു ബുദ്ധ മത വംശീയ വിഭാഗങ്ങളിൽ ഒന്നാണ് ഇവർ. ബമർ ജനങ്ങൾ, മോൻ ജനങ്ങൾ, ഷാൻ ജനങ്ങൾ എന്നിവയാണ് മറ്റു മൂന്ന് വിഭാഗങ്ങൾ. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് ഗൗതമ ബൂദ്ധനെ പിന്തുടർന്ന ആദ്യ വിഭാഗമായാണ് ഇവർ അവകാശപ്പെടുന്നത്. അർക്കനീസ് സംസ്‌കാരം ബർമ്മീസ് സംസ്‌കാരത്തിനോട് സമാനമാണ്. എന്നാൽ കൂടുതലും ഇന്ത്യൻ സ്വാധീനമാണ്.
ബർമ്മീസ് വൻകരയെ അർക്കൻ മലനിരകളുമായി വിഭജിച്ച് ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാകാം ഇതിന് കാരണം. തെക്കൻ ഏഷ്യയുമായിട്ടാണ് ഈ പ്രദേശം വളരെ അടുത്ത് കിടക്കുന്നത്. സാഹിത്യം, സംഗീതം, ഭക്ഷണ രീതികൾ ഉൾപ്പെടെ പലതിലും ഇന്ത്യൻ സംസ്‌ക്കാരവുമായിട്ടാണ് അർക്കനീസ് ജനങ്ങൾ ഏറെ സ്വാധിനക്കപ്പെട്ടിരിക്കുന്നത്.
==ഭാഷ==
ബർമ്മീസ് ഭാഷയുമായിട്ടാണ് അർക്കനീസ് ഭാഷയ്ക്ക് കൂടുതൽ സാമ്യമുള്ളത്. ബർമ്മീസ് ഭാഷയിലെ ജെ എന്ന ശബ്ദം അർക്കനീസ് ഭാഷയിൽ ആർ എന്ന ശബ്ദത്തിൽ നിലനിർത്തിയതാണ് പ്രധാനമായ മാറ്റം. ആധുനിക അർക്കനീസ് ഭാഷയിലെ അക്ഷരങ്ങൾ അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് ബർമ്മീസ് സമാനമാണ്. മുൻകാലത്ത് ഇത്, റാഖവുന്ന അക്ഷരമായിരുന്നു ഉപയോഗിച്ചിരുന്നത്, വെസാലി കാലഘട്ടത്തിലെ കല്ലു ലിഖിതങ്ങളിൽ ഇതാണ് വ്യക്തമാക്കുന്നത്. അരക്കൻസ് എഴുതാൻ ഉപയോഗിച്ചിരുന്നത് ഈ ലിപിയായിരുന്നു
<ref>Vesali Coins in Sittwe and Mrauk-U Archaeological Museum; The Ananda Chandra inscriptions (729 A.D), at Shit Thaung Temple-Mrauk U; ''Some Sanskrit Inscriptions of Arakan'', by E. H. Johnston; Pamela Gutman (2001) ''Burma's Lost Kingdoms: splendours of Arakan''. Bangkok: Orchid Press; ''Ancient Arakan'', by Pamela Gutman; ''Arakan Coins'', by U San Tha Aung; ''The Buddhist Art of Ancient Arakan'', by U San Tha Aung.</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2441325" എന്ന താളിൽനിന്ന് ശേഖരിച്ചത്