"മർമ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==ചരിത്രം==
[[File:Water Festival.jpg|thumb|200px|മർമ പെൺകുട്ടികൾ സോങ്ക്രായി എന്ന പുതുവർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ജലോത്സവത്തിൽ]]
മർമ ജനങ്ങളുടെ വംശാവലിയെ കുറിച്ച് രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രപരമായി മർമ ജനങ്ങൾ അരക്കനീസ് ജനതയുടെ പിൻഗാമികളാണ്. അതേസമയം, ബൊമാങ് കുടുംബം ബർമ്മീസ് മോൻ ജനതയടെ വംശപരമ്പരയിൽ പെട്ടതാണ്. എന്നാൽ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും മറ്റുള്ളവരുടെയും രേഖകൾ അനുസരിച്ച് ബർമ്മയിലെ അരക്കൻ രാജവംശത്തിൽ നിന്ന് ബംഗ്ലാദേശിലെ ചിത്തഗോങ്ങിലേക്ക് കുടിയേറിയവരാണെന്നാണ്. ബർമ്മയിലെ റഖൈൻ സംസ്ഥാനത്തിന്റെ വടക്കൻ നഗരമായിരുന്ന മ്‌റൗക്ക് യു നഗരത്തിന്റെ സുവർണ്ണ കാലഘട്ട സമയമായിരുന്ന 14 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇവരുടെ കുടിയേറ്റം നടന്നതെന്നാണ് രേഖകൾ.
അരക്കനീസ് രാജവംശത്തിന്റെ മ്‌റൗക്കനിസ് യു ഭരണത്തിന്റെ ആദ്യകാലഘട്ടത്തിൽ ചിത്തഗോങ് ഡിവിഷൻ വരെ ഭരണം വ്യാപിച്ചിരുന്നു. രണ്ടാമത് കാലഘട്ടത്തിൽ അവർ ചിത്തഗോങ്ങിലേക്ക് കുടിയേറി താമസമാക്കി. ബർമ്മീസ് രാജാവായിരുന്ന ബോഡാവ്പയ അരക്കനീസ് രാജവംശത്തെ കീഴടക്കിയതിനെ തുടർന്നായിരുന്നു ഈ കുടിയേറ്റം.
"https://ml.wikipedia.org/wiki/മർമ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്