"മർമ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
മർമ ജനങ്ങളുടെ വംശാവലിയെ കുറിച്ച് രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രപരമായി മർമ ജനങ്ങൾ അരക്കനീസ് ജനതയുടെ പിൻഗാമികളാണ്. അതേസമയം, ബൊമാങ് കുടുംബം ബർമ്മീസ് മോൻ ജനതയടെ വംശപരമ്പരയിൽ പെട്ടതാണ്. എന്നാൽ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും മറ്റുള്ളവരുടെയും രേഖകൾ അനുസരിച്ച് ബർമ്മയിലെ അരക്കൻ രാജവംശത്തിൽ നിന്ന് ബംഗ്ലാദേശിലെ ചിത്തഗോങ്ങിലേക്ക് കുടിയേറിയവരാണെന്നാണ്. ബർമ്മയിലെ റഖൈൻ സംസ്ഥാനത്തിന്റെ വടക്കൻ നഗരമായിരുന്ന മ്‌റൗക്ക് യു നഗരത്തിന്റെ സുവർണ്ണ കാലഘട്ട സമയമായിരുന്ന 14 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇവരുടെ കുടിയേറ്റം നടന്നതെന്നാണ് രേഖകൾ.
അരക്കനീസ് രാജവംശത്തിന്റെ മ്‌റൗക്കനിസ് യു ഭരണത്തിന്റെ ആദ്യകാലഘട്ടത്തിൽ ചിത്തഗോങ് ഡിവിഷൻ വരെ ഭരണം വ്യാപിച്ചിരുന്നു. രണ്ടാമത് കാലഘട്ടത്തിൽ അവർ ചിത്തഗോങ്ങിലേക്ക് കുടിയേറി താമസമാക്കി. ബർമ്മീസ് രാജാവായിരുന്ന ബോഡാവ്പയ അരക്കനീസ് രാജവംശത്തെ കീഴടക്കിയതിനെ തുടർന്നായിരുന്നു ഈ കുടിയേറ്റം.
ബൊമാങ് കുടുംബം പെഗുവിലെ മോൻ ജനതയുടെ പിൻഗാമിയായിരിക്കാം. എന്നാൽ, മർമയുടെയോ മാഗ് ജനതയുടെയോ അല്ല.
മ്യാൻമർ എന്ന പദത്തിൽ നിന്നാണ് മർമ എന്ന വാക്ക് ഉത്ഭവിച്ചതെന്നാണ് ഒരു അഭിപ്രായം. എന്നാൽ മറ്റൊരു അഭിപ്രായപ്രകാരം, ബർമ്മീസ്, പെഗുവാൻ, മോൻ ജനതയുടെ വംശപരമ്പരയിൽ പെട്ടതാണ് മർമ്മാസ് ജനങ്ങൾ എന്നാണ്. മ്യാൻമർ എന്ന വാക്ക് അർക്കനീസ് ഭാഷയിൽ വ്യത്യസ്തമായ രൂപത്തിൽ ഉച്ചരിച്ചാണ് മർമ എന്നത്. ബർമ്മീസ് ഭാഷയിസെ യ എന്ന ഉച്ചാരണം അർക്കനീസ് ഭാഷയിൽ ചിലപ്പോൾ റ എന്ന് ഉച്ചാരിക്കാറുണ്ട്. ഉദാഹരണത്തിന് റൺഗോൺ എന്ന സ്ഥലപ്പേര് അർക്കനീസ് ഭാഷയിൽ യാൻഗോൺ എന്നാണ് ഉച്ചരിക്കുന്നത്. ഇതുപോലെ മ്യാൻമർ എന്നതിനെ അർക്കനീസ് ഭാഷയിൽ മ്യാൻമാറിനെ, മ്‌റാൻമ എന്നാണ് എളുതുന്നത്. ഇത് പിന്നീട് മർമ എന്നാണ് ഉച്ചരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മർമ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്