"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 440:
=== റെയിൽ ഗതാഗതം ===
[[പ്രമാണം:Damamriyadrail.jpg|left|thumb|ദമാം-റിയാദ് റെയിൽ പാത ]]
[[റിയാദ്]], [[ജിദ്ദ]], [[മക്ക]] എന്നീ നഗരങ്ങളിൽ മെട്രോ റെയിലിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. റിയാദ് മെട്രോ റെയിൽ പാതയുടെ ആദ്യ ഹബ്ബ് കിങ് അബ്ദുല്ല സ്ട്രീറ്റ് കേന്ദ്രീകരിച്ച് പടിഞ്ഞാറ് കിങ് ഖാലിദ് സ്ട്രീറ്റ് വരെയും അവിടെനിന്ന് കിഴക്ക് ശൈഖ് ജാബിർ അസ്സബാഹ് സട്രീറ്റ് വരെയുമാണ് <ref name="riyadhmetro" റിയാദ് മെട്രോ പ്രൊജക്ട് ഒന്നാം ഘട്ടം/>. രണ്ടാമത്തെ ഹബ്ബ് [[ഒലയ്യ, റിയാദ്|ഒലയ്യ]]-ബത്ഹ സ്ട്രീറ്റ് കേന്ദ്രീകരിച്ചാണ്. 25 കിലോ മീററർ ചുറ്റളവ് ദൈർഘ്യമുള്ള ഈ പാത നോർത്തേൺ റിങ്ങ് റോഡിൽ തുടങ്ങി അസീസിയ സാപ്റ്റ്കോ ബസ് സ്റ്റേഷനടുത്തുള്ള സതേൺ റിങ് റോഡുവരെ നീളുന്നു. റിയാദിന്റെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഫൈനാൻസ് സിറ്റി, നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ, കിങ് ഫൈസൽ പാതയോരത്തുള്ള വ്യാപാര സമുച്ചയങ്ങൾ, ബത്ഹ മാർക്കറ്റുകൾ എന്നിവ കൂടി ഈ ഹബ്ബിന്റെ പരിധിയിൽ വരും <ref name=riyadhmetro>[http://www.arriyadh.com/Eng/ADA/Content/getdocument.aspx?f=/openshare/Eng/ADA/Content/Four-consortia-shortlisted-for-Riyad.doc_cvt.htm റിയാദ് മെട്രോ പ്രൊജക്ട്] റിയാദ് വികസന കമ്മീഷൻ- അർ-റിയാദ് - ശേഖരിച്ച തീയതി 14 ഓഗസ്റ്റ് 2012 </ref>.
 
സൗദിയുടെ വടക്കൻ മേഖലയെ തെക്കൻ തീരവുമായി ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയാവുന്ന മരുപ്പാലം [[റെയിൽവേ]] ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ എന്ന ഖ്യാതി സൗദിക്ക് നേടിക്കൊടുക്കും <ref name=sagiar1>[http://www.sagia.gov.sa/en/Key-sectors1/Transport-and-Logistics/ റെയിൽ ഗതാഗതത്തെ സംബന്ധിച്ച്] സൗദി ജെനറൽ ഇൻവസ്റ്റ്മെന്റ് കമ്പന - കീ സെക്ടേർസ് എന്ന ഭാഗം നോക്കുക </ref>.1392 കി.മീറ്റർ നീളമുള്ള പാതയിൽ തുടക്കത്തിൽ ചരക്ക് വാഗണുകൾ മാത്രമാണ് ഓടുക. സമാന്തരമായി നിർമ്മിക്കുന്ന പാളത്തലൂടെ 2014 മുതൽ യാത്രാവണ്ടിയും ഓടിത്തുടങ്ങും. വടക്കൻ മേഖലയിലെ ഫോസ്‌ഫേറ്റ് ഖനികളെ തെക്കൻ തീരപ്രദേശമായ റഅസുസ്സൂറിലുള്ള വ്യവസായ നഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേയുടെ ചരക്ക് ഗതാഗത നടത്തിപ്പ് ചുമതല ഇന്ത്യൻ കമ്പനിയായ റൈറ്റ്‌സിന് ആണ്. [[റിയാദ് പ്രവിശ്യ|റിയാദിനും]] [[കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)|കിഴക്കൻ പ്രവിശ്യ]]ക്കുമിടയിൽ നിലവിലെ പാളങ്ങളെയും എണ്ണശുദ്ധീകരണ-വ്യവസായ നഗരമായ ജുബൈലിനെയും ഭാവിയിൽ മരുപ്പാലം റെയിൽവേയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു വരുന്നുമുണ്ട്. സൗദിയിലെ കര മാർഗ്ഗമുള്ള ഗതാഗതത്തിലും അയൽ രാജ്യങ്ങളിലേക്കുള്ള യാത്രയിലും വൻ വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും ഈ പദ്ധതി.റിയാദിൽ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി പുതിയ ആറു പാതകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 80 ശശതമാനം റെയിൽപാതകളും തുരങ്കങ്ങളിലൂടെയായിരിക്കും
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്