"കലാഭവൻ മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| networth =
}}
'''കലാഭവൻ മണി''',(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം [[കൊച്ചിൻ കലാഭവൻ]] മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി [[അറുമുഖൻ വെങ്കിടങ്ങ്]] എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തൃശ്ശൂർ ജില്ല]]യിലെ [[ചാലക്കുടി|ചാലക്കുടിയിൽ]] ജനനം. 2016 മാർച്ച് 06 -ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ അദ്ദേഹം അന്തരിച്ചു.<ref>{{cite web|title=കലാഭവൻ മണി അന്തരിച്ചു.|url=http://www.manoramanews.com/news/breaking-news/kalabhavan-mani-expired.html|website=മനോരമ ന്യൂസ്|accessdate=2016 മാർച്ച് 7|archiveurl=http://web.archive.org/save/http://www.manoramanews.com/news/breaking-news/kalabhavan-mani-expired.html|archivedate=2016 മാർച്ച് 7}}</ref>
 
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും [[സുന്ദർദാസ്]], [[ലോഹിതദാസ്]] കൂട്ടുകെട്ടിന്റെ [[സല്ലാപം (ചലച്ചിത്രം)|സല്ലാപം]] എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.
"https://ml.wikipedia.org/wiki/കലാഭവൻ_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്