"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
പഗൻ രാജവംശത്തിന്റെ പതനത്തിന് ശേഷം, 1287 മുതൽ 1539 വരെ നിലനിന്ന മോൻ രാജവംശമായ ഹൻതാവാഡി കിംങ്ഡത്തിന്റെ കാലത്ത് മോൻ ഭാഷ വീണ്ടും പൊതുഭാഷയായി തിരിച്ചുവന്നു. ഇന്നത്തെ ലോവർ ബർമ്മയിലായിരുന്നു ഈ രാജവംശം ഭരണം നടത്തിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടു വരെ ലോവർ ബർമ്മയിൽ മോൻ ഭാഷ സജീവമായി നിലനിന്നു. ഇപ്പോഴും ഈ മേഖലയിൽ മോൻ ജനത ധാരാളമായി വസിക്കുന്നുണ്ട്.
1852ൽ ലോവർ ബർമ്മ ബ്രട്ടീഷ് സാമ്രാജ്യം പിടിച്ചെടുത്തതോടെ ഇതിന് മാറ്റം വന്നു. ഇർറാവാഡി ഡെൽറ്റയിൽ കൃഷി ചെയ്യാനായി ജനങ്ങളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവർ.
ബർമ്മയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടമായി ഈ അഴി പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് വരെ കുടിയേറ്റം ആരംഭിച്ചതോടെ, മോൻ ഭാഷയുടെ രണ്ടാം ഘട്ടത്തിന് ശേഷമുള്ള പദവി പിൻതള്ളപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്