"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മ്യാൻമറിലും തായ്‌ലാന്റ്|തായ്‌ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[മ്യാൻമാർ|മ്യാൻമറിലും]] [[തായ്‌ലാന്റ്|തായ്‌ലാന്റിലും]] വസിക്കുന്ന മോൻ ജനത സംസാരിക്കുന്ന [[ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ|ആസ്‌ട്രോഏഷ്യാറ്റിക് ഭാഷ]] കുടുംബത്തിൽ പെട്ട ഒരു ഭാഷയാണ് '''മോൻ ഭാഷ.''' [[ഖ്‌മെർ ഭാഷ]]യോട് സാമ്യമുള്ള ഒരു ഭാഷയാണിത്. എന്നാൽ മറ്റു തെക്കുകിഴക്കൻ ഏഷ്യൻ ഭാഷകളെ പോലെയല്ല മോൻ ഭാഷ. ഇത് ടോണൽ ഭാഷയല്ല.
പത്തുലക്ഷത്തിന് മുകളിൽ ജനങ്ങൾ ഇക്കാലത്ത് മോൻ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ അടുത്ത വർഷങ്ങളിലായി, മോൻ ഭാഷയുടെ ഉപയോഗം പ്രത്യേകിച്ച് യുവതലമുറകൾക്കിടയിൽ അതിവേഗം കുറഞ്ഞുവന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബർമ്മയിലെ വിവിധ മോൻ വംശജർ ഒരു ഭാഷ മാത്രം സംസാരിക്കുന്നവരാണ്. മ്യാൻമറിൽ മോൻ സംസ്ഥാനത്താണ് മോൻ ഭാഷ കൂടുതലായി സംസാരിച്ച് വരുന്നത്. മ്യാൻമറിലെ ടനിൻതാരി പ്രവിശ്യയിലും കയിൻ സംസ്ഥാനത്തും മോൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുണ്ട്. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയായ ബ്രാഹ്മി ലിപിയിൽ നിന്ന് തന്നെയാണ് മോൻ ലിപിയും ആത്യന്തികമായി ഉദ്ഭവിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്