"പട്ടാമ്പി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു താലൂക്കാണു '''പട്ടാമ്പി താലൂക്ക്'''. [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയോജകമണ്ഡലത്തിലെ]] [[ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്|ചാലിശ്ശേരി]] , [[നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്|നാഗലശ്ശേരി]] , [[തൃത്താല ഗ്രാമപഞ്ചായത്ത്|തൃത്താല]] , [[കപ്പൂർ ഗ്രാമപഞ്ചായത്ത്|കപ്പൂർ]] , [[പട്ടിത്തറ ഗ്രാമപഞ്ചായത്ത്|പട്ടിത്തറ]] , [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട്]] , [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര]] , [[പരുതൂർ ഗ്രാമപഞ്ചായത്ത്|പരുതൂർ]] എന്നീ പഞ്ചായത്തുകളും [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി നിയോജകമണ്ഡലത്തിലെ]] [[തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്|തിരുവേഗപ്പുറ]] , [[വിളയൂർ ഗ്രാമപഞ്ചായത്ത്|വിളയൂർ]] , [[കൊപ്പം ഗ്രാമപഞ്ചായത്ത്|കൊപ്പം]] , [[ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്|ഓങ്ങല്ലൂർ]] , [[കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്|കുലുക്കല്ലൂർ]] , [[മുതുതല ഗ്രാമപഞ്ചായത്ത്|മുതുതല]] , [[വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്|വല്ലപ്പുഴ]] എന്നീ പഞ്ചായത്തുകളും [[പട്ടാമ്പി നഗരസഭ]]യും ചേർന്നതാണു പട്ടാമ്പി താലൂക്ക്<ref name=mat1>{{cite news|title=പട്ടാമ്പി താലൂക്ക് ഉദ്ഘാടനം ഇന്ന്|url=http://www.mathrubhumi.com/palakkad/news/2688428-local_news-palakkad.html|accessdate=2013 ഡിസംബർ 27|newspaper=മാതൃഭൂമി|date=2013 ഡിസംബർ 23}}</ref><ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> . [[2013]] [[ഡിസംബർ 23]]-നാണു ഈ താലൂക്ക് നിലവിൽ വന്നത്<ref name="mat1"/>.
==രൂപീകരണം==
പട്ടാമ്പി താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ [[മദ്രാസ്‌ സംസ്‌ഥാനം|മദ്രാസ് സംസ്ഥാനത്തിലെ]] [[മലബാർ ജില്ല]]യിൽ ഉൾപ്പെടുന്ന [[വള്ളുവനാട്‌ താലൂക്ക്‌]] വിഭജിച്ച്‌ [[പട്ടാമ്പി]] ആസ്‌ഥാനമായി [[താലൂക്ക്‌]] രൂപീകരിക്കണമെന്ന ആവശ്യമാണ്‌ ആദ്യകാലത്ത്‌ ഉയർന്നുവന്നത്‌<ref name=hindu1/>. ഈ ആവശ്യം 1955 മുതൽ 1957-വരെ [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പിയെ]] നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന [[ഇ.പി. ഗോപാലൻ]] സഭയിൽ അവതരിപ്പിച്ചിരുന്നു<ref name=hindu1/>. 1969-ൽ [[മണ്ണാർക്കാട് താലൂക്ക്]] നിലവിൽ വന്നതോടെയാണ് [[ഒറ്റപ്പാലം താലൂക്ക്]] വിഭജിച്ച് പട്ടാമ്പി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായത്. അക്കാലത്ത് പട്ടാമ്പിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് [[ഇ.എം.എസ്.]] ആയിരുന്നു. ആവശ്യം പരിഗണിച്ചെങ്കിലും പിന്നീട് വളരെ പെട്ടെന്നു തന്നെ മറ്റു ചില കാരണങ്ങളാൽ [[ഇ.എം.എസ്. മന്ത്രിസഭ]] രാജിവെച്ചതിനാൽ ഈ നിർദ്ദേശം പ്രാവർത്തികമായില്ല<ref name="mat1"/>. പിന്നീട് താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരവധി പ്രക്ഷോഭങ്ങൾ പട്ടാമ്പിയിൽ നടന്നു. 1982-ൽ നടന്ന 72 മണിക്കൂർ [[നിരാഹാര സമരം]], മണ്ഡലാടിസ്ഥാനത്തിൽ നടന്ന [[ബന്ദ്]], അനുബന്ധ സമരങ്ങൾ എന്നിവയൊക്കെ താലൂക്ക് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്നിട്ടുണ്ട്<ref name="des1">[http://deshabhimani.com/newscontent.php?id=396003 പ്രക്ഷോഭങ്ങൾ ഫലം കണ്ടു; പട്ടാമ്പി താലൂക്ക് ഉദ്ഘാടനം ഇന്ന് - See more at: http://deshabhimani.com/newscontent.php?id=396003#sthash.0QlWxVO6.dpuf]</ref> നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച പ്രതിനിധികളായ [[ഇ.പി. ഗോപാലൻ]] (1955,1977), [[ഇ.എം.എസ്.]] ( 1960, 1965, 1967, 1971), [[എം.പി. ഗംഗാധരൻ]] (1980), [[ലീല ദാമോദര മേനോൻ]] (1987), [[കെ.ഇ. ഇസ്മായിൽ]] (1982, 1991,1996), [[എം.പി. താമി]] എന്നിവരെല്ലാം പട്ടാമ്പി താലൂക്കിനായി ശബ്ദമുയർത്തിയിരുന്നു. കെ.ഇ. ഇസ്മായിൽ റവന്യൂ മന്ത്രിയായിരുന്നപ്പോൾ പട്ടാമ്പി താലൂക്ക് രൂപീകരിച്ചെന്ന് സഭയിൽ പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല. തുടർന്ന് 2001 മുതൽ 2016 വരെ പട്ടാമ്പിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നപ്രതിനിധീകരിച്ച [[സി.പി. മുഹമ്മദ്|സി.പി. മുഹമ്മദിന്റെ]] ശ്രമഫലമായാണു പട്ടാമ്പി താലൂക്ക് 2013 ഡിസംബർ 23-നു രൂപീകരിക്കപ്പെട്ടത്. <ref name=hindu1/>
 
2013 ഡിസംബർ 23-നു കേരള മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] പട്ടാമ്പി താലൂക്കിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. പാലക്കാട് അഡീഷണൽ തഹസിൽദാർ പി.എസ്. വിജയനാണ് പട്ടാമ്പി താലൂക്കിന്റെ ആദ്യ തഹസിൽദാർ<ref name="mat1"/>.
"https://ml.wikipedia.org/wiki/പട്ടാമ്പി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്