"പത്താമത് ദലായ് ലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Dalai Lama |name = സുൾട്രിം |title = പത്താമത് ദലായ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 24:
{{Tibetan Buddhism}}
 
[[Tibet|ടിബറ്റിലെ]] പത്താമത്തെ [[Dalai Lama|ദലായ് ലാമ]] ആയിരുന്ന വ്യക്തി ആയിരുന്നു '''സുൾട്രിം ഗ്യാറ്റ്സോ''' (ജനനം: 1816 മാർച്ച് 29; മരണം: 1837 സെപ്റ്റംബർ 30). ഒൻപതാമത് ദലായ് ലാമയായിരുന്ന ലുങ്ടോക് ഗ്യാറ്റ്സോ 1815-ൽ മരിച്ചശേഷം പുതിയ ദലായ് ലാമയെ തിരഞ്ഞെടുക്കുവാൻ വർഷങ്ങളെടുത്തു. ദലായ് ലാമയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ബുദ്ധിമുട്ടിലായപ്പോൾ അന്നത്തെ പഞ്ചൻ ലാമയായിരുന്ന പാൾഡൺ ടെൻപായി ന്യിമ ഇടപെടുകയും നറുക്കെടുപ്പ് ചരിത്രത്തിലാദ്യമായി ഈ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവസാനം സുൾട്രിം ഗ്യാറ്റ്സോയെ ദലായ് ലാമയായി തിരഞ്ഞെടുത്തു.
 
കിഴക്കൻ ടിബറ്റിലെ [[Chamdo|ചാംഡൊ]] എന്ന പ്രദേശത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് സുൾട്രിം ജനിച്ചത്. 1822 -ൽ സന്യാസത്തിലേയ്ക്കുള്ള ആദ്യ പടവായ ദീക്ഷ സ്വീകരിച്ചതോടു കൂടി ഇദ്ദേഹത്തെ സ്വർണ്ണ സിംഹാസനത്തിൽ അവരോധിച്ചു. 1826-ൽ ഇദ്ദേഹം [[Drepung Monastery|ഡ്രെപുങ് സന്യാസാശ്രമത്തിൽ]] വിദ്യാഭ്യാസത്തിനായി ചേർന്നു. സുൾട്രിം ഗ്യാറ്റ്സോ ഇവിടെനിന്ന് [[sutra|സൂത്ര]], [[tantra|തന്ത്ര]] എന്നിവയിൽ പ്രാവീണ്യം നേടി. 1831-ൽ ഇദ്ദേഹം പൊടാല കൊട്ടാരം പുതുക്കിപ്പണിയുന്നതിന് മേൽനോട്ടം കൊടുത്തു. പത്തൊൻപത് വയസ്സിലാണ് ഇദ്ദെഹം പൂർണ്ണ സന്യാസദീക്ഷ [[Panchen Lama|പഞ്ചൻ ലാമയിൽ]] നിന്ന് സ്വീകരിച്ചത്. ഇദ്ദേഹം ടിബറ്റിന്റെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിച്ചിരുന്നു. സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകുമായിരുന്ന ഇദ്ദേഹം 1837-ലാണ് മരിച്ചത്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പത്താമത്_ദലായ്_ലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്