"റ്റിയാൻഗോങ് ദൗത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
'''Bold text'''ചൈനീസ് ബഹിരാകാശ സംഘടനയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്റ്റ്റേഷൻ സ്വന്തമായി സ്ഥാപിക്കുന്ന മൂന്നാം തലമുറ ബഹിരാകാശ നിലയമാണ് റ്റിയാൻഗോങ്. സ്വർഗീയ ഭവനം എന്നാണ് ചൈനീസ് ഭാഷയിൽ റ്റിയാൻഗോങിന്റെ അർഥം. ഗുരുത്വാകർഷണം ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൾ ഭൂമിയിൽ നടത്താമെന്നതാണ് ബഹിരാകാശ നിലയത്തിനായുള്ള ദൗത്യത്തിന്റെ പിന്നിൽ. 2022 -ഓടെ ബഹിരാകാശത്ത് പൂർണ സജ്ജമായ പരീക്ഷണശാല യാഥാർഥ്യമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
 
2011 സെപ്തംബർ 29 നാണ് മനുഷ്യവാസമുള്ള ബഹിരാകാശത്തെ പരീക്ഷണശാല എന്ന ലക്ഷ്യത്തോടെ ചൈന റ്റിയാൻഗോങ് പദ്ധതിയിലെ ആദ്യ പേടകമായ റ്റിയാൻഗോങ് -1 നെ വിക്ഷേപിച്ചത്. ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്നും കുതിച്ച റ്റിയാൻ ഗോങ് -1 2016 മാർച്ച് 21 വരെ പ്രവർത്തനക്ഷമമായി നിലകൊണ്ടു. 2013-ൽ ഒരു വനിതയടക്കം മൂന്നു ഗവേഷകരുമായി ചൈനയുടെ ബഹിരാകാശ പേടകമായ ഷെൻഷ്യൂ-10 (ദൈവിക വാഹനം) ബഹിരാകാശത്തെത്തി. 15 ദിവസത്തോളം പേടകത്തിൽ താമസിച്ച് റ്റിയാൻഗോങ് -1ൻെറ പ്രവർത്തനക്ഷമത പരിശോധിക്കുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഈ നിലയത്തിന്റെ നീളം 10.4 മീറ്ററും വ്യാസം 3.35 മീറ്ററുമാണ്. 15 ഘനമീറ്റർ വ്യാപ്തമുള്ള ഈ പരീക്ഷണനിലയത്തിന്റെ ഭാരം 8506 കിലോഗ്രാമാണ്. 363 കിലോമീറ്റർ പെരിജിയും 381 കിലോമീറ്റർ അപോജിയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ടിയാന്ഗോങ് -1 ഭൂമിയെ വലം വയ്ക്കുന്നത്. 91.85 മിനിട്ടുകൊണ്ട് ഈ നിലയം ഒരു തവണ ഭൂമിയെ ചുറ്റുമായിരുന്നു.
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2436466" എന്ന താളിൽനിന്ന് ശേഖരിച്ചത്