"ഓട്ടൊമൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
 
== ആരംഭം ==
പടിഞ്ഞാറൻ ഏഷ്യയിലെ വിവിധ [[തുർക്കി ജനത|തുർക്കിക് വിഭാഗങ്ങളിൽ]], [[ഇസ്താംബൂൾ|ഇസ്താംബൂളിൽ]] നിന്നും 100 കിലോമീറ്റർ അകലെയുള്ള [[ബുർസ]] കേന്ദ്രീകരിച്ച് വളർന്നുവന്ന സാമ്രാജ്യമായ ഓട്ടൊമൻ വിഭാഗം, 1259-1326 കാലഘട്ടത്തിൽ ഭരണത്തിലിരുന്ന ഉസ്മാൻ ഒന്നാമന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട തുർക്കി വിഭാഗമായി പരിണമിച്ചു. സുൽത്താൻ ബെയാസിത് ഒന്നാമന്റെ കാലത്ത് [[ബൈസാന്റൈൻ സാമ്രാജ്യം|ബൈസാന്റൈൻ സാമ്രാജ്യത്തേക്കാൾ]] ശക്തിപ്പെട്ടു. മുഹമ്മദ് ദ് കോൺക്വറർ എന്നറിയപ്പെടുന്ന [[സുൽത്താൻ മുഹമ്മദിന്റെ]] കാലത്ത് ഇവർ ബൈസാന്റൈൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു.<ref name=hiro1/>
 
== വികാസം ==
ഓട്ടൊമൻ സാമ്രാജ്യം, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ വികസനപാതയിലായിരുന്നു. അത് കിഴക്ക് [[പേർഷ്യൻ കടലിടുക്ക്]] മുതൽ പടിഞ്ഞാറ് [[അൾജീരിയ]] വരെയും തെക്ക് [[സുഡാൻ]] മുതൽ വടക്കുകിഴക്ക ഭാഗത്ത് ദക്ഷിണറഷ്യവരേയും വടക്കുപടിഞ്ഞാറു ഭാഗത്ത് [[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റിനപ്പുറത്തേക്കും]] വ്യാപിച്ചിരുന്നു.<ref name=hiro1/>
"https://ml.wikipedia.org/wiki/ഓട്ടൊമൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്