"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85:
1916 ഏപ്രിൽ 13ന് [[ബൾഗേറിയ|ബൾഗേറിയയിലെ]] ശിഷ്‌തോവ് സ്വദേശിനിയായ മെവ്ഹിബെ എന്ന യുവതിയെ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട്.
1993ൽ തുർക്കിയുടെ പ്രധാനമന്ത്രിയായ [[ഇർദൽ ഇനോനു]] മകനാണ്.ഒമർ, ഒസ്‌ദെൻ എന്നിവരാണ് മറ്റുമക്കൾ. മകൾ ഒസ്‌ദെൻ വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ തുർക്കി മാധ്യമ പ്രവർത്തകനായ മെതിൻ ടോക്കറേയാണ്.<ref name="TCGK185"/>
 
1923 നവംബർ ഒന്നിന് തുർക്കിയുടെ പ്രധാനമന്ത്രിയായി നിയമിതനായ ഇനോനു, 1937 ഒക്ടോബർ 25വരെ 14 കൊല്ലത്തോളം ആസ്ഥാനത്ത് തുടർന്നു.
1938 നവംബർ 11ന് തുർക്കിയുടെ രണ്ടാമത്തെ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത് 1950 മെയ് മാസം വരെയുള്ള 16 കൊല്ലത്തിനിടെ പല സുപ്രധാന സംഭവങ്ങളും നടന്നു.
രണ്ടാം ലോക മഹായുദ്ധം നടന്നത് ഇനോനു പ്രസിഡന്റായ കാലത്താണ്. 1949 മാർച്ച് 28ന് ഇസ്രായേലിന് ഒരു രാജ്യമായി തുർക്കി അംഗീകരിച്ചു.
 
==മരണം==
1973 ഡിസംബർ 25ന് അങ്കാറയിൽ മരണപ്പെട്ടു. മുസ്തഫാ കെമാൽ പാഷയുടെ ശവകുടീരത്തിന് എതിർ വശത്തായാണ് ഇനോനുവിനെ മറവ് ചെയ്തത്. തുർക്കി ഭാഷക്ക് പുറമെ, [[അറബി]], [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]] ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു ഇസ്മത് ഇനോനു.
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്