"കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാക്ഷമത കൂട്ടനുള്ള ശ്രമം
വരി 32:
1737 -ൽ [[Kingdom of Bednur |ബേദ്‌നൂർ]] രാജ്യത്തെ നായക്കുമാരും കോലത്തുനാടിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. കുഞ്ഞിഅമ്പു രാജാവും കാനറയുമായി ഒരു സമാധാനഉടമ്പടി ഒപ്പു വച്ചിരുന്നു. അതിൻ പ്രകരം കോലത്തുനാടിന്റെ വടക്കേ അതിര് [[മാടായി]] ആയിരുന്നു. ബേദ്‌നൂരുകാരുമായി തലശ്ശേരിയിൽ ഇംഗ്ലീഷുകാർ ഒപ്പുവച്ച ഉടമ്പടി പ്രകാരം ഭാവിയിൽ കോലത്തുനാടും കാനറയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായാൽപ്പോലും ഇംളീഷ്‌കാർക്ക് മലബാറിൽ നൽകിവരുന്ന വ്യാപാരഇളവുകൾ നിലനിൽക്കുമായിരുന്നു.<ref name="ReferenceB"/>
 
ഏറെക്കാലമായി കോഴിക്കോട്ടെ [[Zamorin|സാമൂതിരിയുമായി]] ശത്രുതയിലായിരുന്ന പാലക്കാട്ടെ രാജാവിന്റെ അഭ്യർത്ഥനപ്രകാരമാണ് ആദ്യമായി [[Hyder Ali|ഹൈദർ അലി]] 1757 -ൽ (ഇന്നത്തെ രൂപത്തിലുള്ള) കേരളത്തിലേക്ക് കടന്നുകയറിയത്. അക്കാലത്ത് ഹൈദർ [[Kingdom of Mysore|മൈസൂർ രാജ്യത്തിനു]] കീഴിലുള്ള [[Dindigul|ഡിണ്ടിഗലിലെ]] [[Faujdar|ഫോജ്‌ദാർ]] ആയിരുന്നു. പാലക്കാടിന്റെ പിന്തുണയും 2500 കുതിരയും 7500 പടയാളികളെയുമായി ഹൈദർ തെക്കേമലബാറിലേക്ക് പ്രവേശിച്ചു. കോഴിക്കോട്ട് സേനയെ പരാജയപ്പെടുത്തി അറബിക്കടൽ വരെ ഹൈദർ എത്തി. മലബാർ ഭരിച്ചിരുന്നവരുടെ ഖജനാവുകൾ കൊള്ളയടിക്കലായിരുന്നു ഈ വരവിന്റെ പ്രധാന ഉദ്ദ്യേശം. പണ്ടുകാലം മുതലേ വിദേശീയരുമായി തങ്ങളുടെ [[Spice|സുഗന്ധവ്യഞ്ജന കച്ചവടത്താൽ]] മലബാർ സുപ്രസിദ്ധമായിരുന്നു. അവിടുന്നു പിന്മാറാൻ യുദ്ധച്ചെലവിലേക്കായി 12 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി ഹൈദർ പിന്മാറി. ഇതിനു പ്രതിഫലമായി മൈസൂർ രാജാവ് അദ്ദേഹത്തിനു [[Bangalore|ബംഗളൂരുവിലെ]] [[jaghir|ഗവർണർ]] സ്ഥാനം നൽകി. മലബാറിലെ മറ്റുനാട്ടുരാജാക്കന്മാരെപ്പോലെമറ്റു നാട്ടുരാജാക്കന്മാരെപ്പോലെ നികുതിപിരിവുകളാൽ മാത്രം ജീവിച്ച സാമൂതിരി, ഹൈദറിന്റെ മികച്ച രീതിയിൽ പരിശീലനം ലഭിച്ചതും അച്ചടക്കമുള്ളതും ആയുധബലമുള്ളതുമായ സേനയോട് പരാജയപ്പെടുകയായിരുന്നു. ഈ തോൽവിക്കുശേഷവും പാഠം പഠിക്കാതെ സൈന്യത്തെ നവീകരിക്കാൻ ശ്രമിക്കാത്ത സാമൂതിരി 9 വർഷത്തിനു ശേഷം അതിനു കനത്ത വില നൽകേണ്ടിയും വന്നു.<ref>Logan, William (2006). Malabar Manual, Mathrubhumi Books, [[Kozhikode]]. ISBN 978-81-8264-046-7</ref>
[[File:Anglo-Mysore War 1 and 2.png|thumb|മൈസൂറിനു കീഴിലുള്ള മലബാറിന്റെയും കൊച്ചിയുടെയും ഭൂപടം]]