"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Civilinformer (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2398288 നീക്കം ചെയ്യുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 106:
'''സച്ചിൻ രമേഷ് തെൻഡുൽക്കർ''' അഥവാ {{audio|Sachin_Tendulkar.ogg|'''സച്ചിൻ തെൻഡുൽക്കർ'''}} (ജനനം. ഏപ്രിൽ 24, 1973 [[മുംബൈ]],[[മഹാരാഷ്ട്ര]], [[ഇന്ത്യ]]) [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള മുൻ [[ക്രിക്കറ്റ്]] താരവും, ലോകം കണ്ട ഏറ്റവും മികച്ച [[ക്രിക്കറ്റ്]] കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് <ref>[http://www.hindustantimes.com/StoryPage/StoryPage.aspx?id=31d055a3-de0d-4969-93bf-82b186a50fc0&ParentID=d9bbcde5-db34-4afc-87e6-e4cca6aa5033&MatchID1=4586&TeamID1=1&TeamID2=8&MatchType1=1&SeriesID1=1151&MatchID2=4588&TeamID3=3&TeamID4=5&MatchType2=1&SeriesID2=1152&PrimaryID=4586&Headline=Tendulkar+is+Warne's+greatest Tendulkar is Shane Warne's Greatest]</ref><ref>[http://www.india-today.com/itoday/04051998/sport.html The Best Cricketer]</ref><ref>[http://www.dawn.com/2004/03/17/spt2.htm Tendulkar is greatest, says Pakistan's Captain Inzamam]</ref>. [[2002]]-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക [[ഡൊണാൾഡ് ബ്രാഡ്‌മാൻ|ഡോൺ ബ്രാഡ്‌മാനു]] ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. [[വിവിയൻ റിച്ചാർഡ്‌സ്]] ആയിരുന്നു പ്രഥമ സ്ഥാനത്ത്.<ref>''See [[Wisden 100]]''</ref>‍<ref>{{cite web|url=http://www.tribuneindia.com/2002/20021214/sports.htm#4 |title=The Tribune, Chandigarh, India - Sport |publisher=Tribuneindia.com |date= |accessdate=2011-12-17}}</ref>.`
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.<ref>{{cite news|title=Sachin creates history with 100th ton|url=http://www.thehindu.com/sport/cricket/article3002560.ece?homepage=true|accessdate=16 മാർച്ച് 2012|newspaper=The Hindu}}</ref> 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും<ref>[http://www.mathrubhumi.com/php/newsFrm.php?news_id=1258011&n_type=HO ]{{dead link|date=December 2011}}</ref> നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി<ref>[http://sports.mathrubhumi.com/story.php?id=163798 മാതൃഭൂമി ഓൺലൈൻ]</ref>. 440 ഏകദിന മത്സരങ്ങളിലായി 17000-ത്തിൽ അധികം റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് <ref>{{cite web|url=http://www.rediff.com/cricket/2008/feb/05ten.htm|title=Tendulkar tops 16,000 runs|accessdate=2008-02-06}}</ref>. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ<ref>[http://news.bbc.co.uk/sport1/hi/cricket/england/6920850.stm ''2nd Test England v India''] [[BBC News]] retrieved July 28, 2007</ref>. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് <ref>[http://www.hindu.com/2004/12/12/stories/2004121202031900.htm 'The Hindu' Indian National Newspaper Article on Sachin's 34th Century]</ref><ref>[http://news.bbc.co.uk/sport2/hi/cricket/6462199.stm BBC Article, ''Tendulkar achieves superhero status'']</ref><ref>{{cite web|url=http://www.littlemastersachin.com|title=Little Master Sachin|accessdate=2007-12-11}}</ref>. ഏക ദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്<ref>[http://www.mathrubhumi.com/story.php?id=85423 Mathrubhumi Online]</ref>. 2009 നവംബർ 5ന്‌ ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി<ref>[http://beta.thehindu.com/sport/cricket/article43622.ece?homepage=true ഹിന്ദു ഓൺലൈൻ] 06/11/2009 ശേഖരിച്ചത്</ref>. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്‌. ''മാസ്റ്റർ ബ്ലാസ്റ്റർ'' <!--, ''ലിറ്റിൽ മാസ്റ്റർ''--> എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ‍ ആഭ്യന്തര ക്രിക്കറ്റിൽ [[മും‌ബൈ ക്രിക്കറ്റ് ടീം|മും‌ബൈ ക്രിക്കറ്റ് ടീമിനു]] വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് [[1989]] -ൽ തന്റെ പതിനാറാം വയസ്സിൽ [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്ഥാപാകിസ്താ]][[പാകിസ്താൻ ക്രിക്കറ്റ് ടീം|ൻ ക്രിക്കറ്റ് ടീമിനെതിരെ]] [[കറാച്ചി|കറാച്ചിയിൽ]] അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
 
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്]] നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ<ref>{{cite web|url=http://www.rediff.com/sports/1998/aug/12c.htm |title=Rediff On The NeT: Sachin Tendulkar gets Khel Ratna |publisher=Rediff.com |date=1998-08-12 |accessdate=2011-12-17}}</ref>. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ [[പത്മ വിഭൂഷൺ]] നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദിനൊപ്പം]] [[2008]]-ൽ സച്ചിൻ നേടുകയുണ്ടായി
വരി 115:
|accessdate=2008-01-26}}</ref>. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിൽ]] [[രാജ്യസഭ|രാജ്യസഭാംഗവുമാണ്]] സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.<ref name=thjun2012>{{cite news|title=Rajya Sabha stint|url=http://www.hindustantimes.com/India-news/NewDelhi/Sachin-starts-Rajya-Sabha-stint-seeks-help-to-bring-changes/Article1-865571.aspx|accessdate=4 June 2012|newspaper=''[[Hindustan Times]]''|date=4 June 2012}}</ref>
 
2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.<ref name=retire_ODI>{{cite news|title=Sachin Tendulkar retires from ODIs|url=http://www.espncricinfo.com/india/content/story/598302.html|accessdate=23 ഡിസംബർ 2012|newspaper=ESPN Cricinfo|date=23 ഡിസംബർ 2012}}</ref> ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്ഥാനെതിരെയാണ്പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
 
2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.<ref>[http://veekshanam.com/content/view/21262/1/ ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം.]</ref>
വരി 153:
== അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ കാലം ==
[[പ്രമാണം:Master Blaster at work.jpg|right|300px|സച്ചിൻ ടെണ്ടുൽക്കർ]]
1989ൽ [[കറാച്ചി|കറാച്ചിയിൽ]] പാക്കിസ്ഥാനെതിരെപാകിസ്താനെതിരെ സച്ചിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. [[കൃഷ്ണമചാരി ശ്രീകാന്ത്]] ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കന്നി മത്സരത്തിൽ 15 റൺ‍സ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു. അര‍ങ്ങേറ്റക്കാരനായ [[വഖാർ യൂനുസ്]] അദ്ദേഹത്തെ ബൗൾഡാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫൈസലാബാദിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു. ഡിസംബർ 18ന് നടന്ന അദ്ദേഹത്തിന്റെ ഏക ദിന മത്സര അരങ്ങേറ്റം നിരാശാജനകമായിരുന്നു. ഒരു റൺ പോലുമെടുക്കാൻ അദ്ദേഹത്തിനായില്ല. വഖാർ യൂനിസ് തന്നെയായിരുന്നു ഇവിടെയും സച്ചിന്റെ വിക്കറ്റെടുത്തത്. അതിനു ശേഷം നടന്ന ന്യൂസിലന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ സച്ചിൻ 88 റൺസ് നേടി. 1990-ൽ ഓൾഡ് [[ട്രഫോർഡ്|ട്രഫോർഡിൽ]] ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 1991-92 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ അദ്ദേഹം ഒരു ലോകോത്തര ബാറ്റ്സ്മാൻ എന്ന നിലയിലേക്കുയർന്നു. സിഡ്നിയിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 148 റൺസ് നേടി. അന്ന് അരങ്ങേറ്റം കുറിച്ച [[ഷെയ്ൻ വോൺ|ഷെയ്ൻ വോണിനതിരേയുള്ള]], സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്. വേഗതയേറിയ പിച്ചായ [[പെർത്ത്|പെർത്തിൽ]] നടന്ന ടെസ്റ്റിലും സച്ചിൻ സെഞ്ച്വറി നേടി<ref name="Tendertouch"/>. ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 4 തവണ മാൻ ഓഫ് ദ സീരീസുമായി<ref>[http://stats.cricinfo.com/guru?sdb=player;playerid=1934;class=testplayer;filter=basic;team=0;opposition=0;notopposition=0;season=0;homeaway=0;continent=0;country=0;notcountry=0;groundid=0;startdefault=1989-11-15;start=1989-11-15;enddefault=2008-01-28;end=2008-01-28;tourneyid=0;finals=0;daynight=0;toss=0;scheduledovers=0;scheduleddays=0;innings=0;result=0;followon=0;seriesresult=0;captain=0;keeper=0;dnp=0;recent=;viewtype=aro_awards;runslow=;runshigh=;batposition=0;dismissal=0;bowposition=0;ballslow=;ballshigh=;bpof=0;overslow=;overshigh=;conclow=;conchigh=;wicketslow=;wicketshigh=;dismissalslow=;dismissalshigh=;caughtlow=;caughthigh=;caughttype=0;stumpedlow=;stumpedhigh=;csearch=;submit=1;.cgifields=viewtype സച്ചിന്റെ മാൻ ഓഫ് ദ സീരീസുകൾ]</ref>.( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ നടന്ന [[ബോർഡർ-ഗവാസ്കർ ട്രോഫി|ബോർഡർ-ഗവാസ്കർ ട്രോഫിയിൽ]]. )
 
== ക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക് ==
വരി 159:
1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റിൽ [[ഹോളി]] ദിനത്തിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളിൽ നിന്ന് 82 റൺസ് നേടാൻ അദ്ദേഹത്തിനായി<ref>[http://www.cricinfo.com/link_to_database/ARCHIVE/1993-94/IND_IN_NZ/IND_NZ_ODI2_27MAR1994.html Cricinfo Ind v NZ March 27, 1994 match report]</ref>. 1994 സെപ്റ്റംബർ 9-ന് ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.
 
1996ൽ പാകിസ്ഥാനെതിരെപാകിസ്താനെതിരെ ഷാർജയിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിനും [[നവജ്യോത് സിങ് സിദ്ധു|നവജ്യോത് സിങ് സിദ്ധുവും]] സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റ് കൂട്ടു കെട്ടിൽ റെക്കോർഡ് റൺസ് നേടി. സച്ചിൻ പുറത്തായ ശേഷം ബാറ്റിങ്ങ് ക്രമത്തിൽ ക്യാപ്റ്റൻ [[മൊഹമ്മദ് അസ്‌ഹറുദ്ദീൻ|അസറുദീനായിരുന്നു]] അടുത്തത്. ബാറ്റ് ചെയ്യാനാവാത്ത മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാൽ സച്ചിന്റെ പ്രോത്സാഹനം മൂലം അസ്റുദീൻ വെറും 10 പന്തുകളിൽനിന്ന് 29 റൺസ് നേടി. ആ മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യമായി ഒരു ഏക ദിനത്തിൽ 300 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. വിജയവും ഇന്ത്യക്കൊപ്പമായിരുന്നു.
 
1996-ലെ ലോക കപ്പിൽ (വിൽസ് കപ്പ്) 523 റൺസുമായി സച്ചിൻ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികൾ നേടിയ സച്ചിൻ തന്നെയായിരുന്നു ഏറ്റവും ഉയർന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോക കപ്പിലെ [[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സച്ചിൻ മാത്രമാണ്. 65 റൺസുമായി സച്ചിൻ പുറത്തായതിനു ശേഷം ഇന്ത്യൻ ബാറ്റിങ്ങ് നിര തകർന്നടിഞ്ഞു. നിരാശരായ കാണികൾ അക്രമാസക്തരാവുകയും കളി നിർത്തി വെയ്ക്കുകയും ചെയ്തു. മാച്ച് റഫറി [[ക്ലൈവ് ലോയ്ഡ്]] ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചസ്പിന്നർമാരായ [[ഷെയ്ൻ വോൺ|ഷെയ്ൻ വോണിനേയും]] [[ഗാവിൻ റോബെർട്സ്|ഗാവിൻ റോബെർട്സനേയും]] നേരിടാൻ സച്ചിൻ തയ്യാറാക്കിയ പദ്ധതി ഫലം കണ്ടു. ഇന്ത്യ പരമ്പര വിജയിച്ചു.<ref>SportNetwork.net http://www.sportnetwork.net/main/s119/st62164.htm. ''Down Memory Lane - Shane Warne's nightmare''. November 29, 2004</ref> ആ പരമ്പരയിൽ ബ്ബോഊ ബോളിങ്ങിലും സച്ചിൻ തിളങ്ങി. [[കൊച്ചി]] ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആ മൽസരത്തിൽ, സച്ചിന്റെ ഏക ദിനത്തിലെ ഏറ്റവും മികച്ച് ബോളിങ്ങ് പ്രകടനവും (32 റൺസിന് 5 വിക്കറ്റ്) അതിലുൾപ്പെടുന്നു<ref>[http://www.cricinfo.com/db/ARCHIVE/1997-98/OD_TOURNEYS/PTC/IND_AUS_PTC_ODI1_01APR1998.html Cricinfo Match Report, IND-AUS 1 April 1998]</ref>
വരി 166:
1998-ൽ [[ധാക്ക|ധാക്കയിൽ]] ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി ക്വാർട്ടർ ഫൈനലിൽ സച്ചിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തിൽ സച്ചിൻ 128 പന്തിൽ നിന്ന് 141 റൺസും 4 വിക്കറ്റും നേടി.
 
‍1999-ൽ പാകിസ്ഥാന്റെപാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിൽ ചെപ്പോക്കിൽ നടന്ന ടെസ്റ്റിൽ സച്ചിൻ സെഞ്ച്വറി നേടിയെങ്കിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നുപാകിസ്താനൊപ്പമായിരുന്നു. ആ വർഷത്തെ ലോക കപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു. അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളിൽ നടന്ന അടുത്ത മത്സരത്തിൽ ഒരു മിന്നൽ സെഞ്ച്വറിയുമായി സച്ചിൻ മടങ്ങിയെത്തി. വെറും 101 പന്തുകളിൽനിന്ന് 140 റൺസ് നേടി സച്ചിൻ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമർപ്പിച്ചു<ref>[http://usa.cricinfo.com/link_to_database/ARCHIVE/WORLD_CUPS/WC99/SCORECARDS/GROUP-A/IND_KENYA_WC99_ODI15_23MAY1999_CI_MR.html Report on 1999 WorldCup match against Kenya]</ref>
.
 
വരി 203:
മികച്ച ഫോമിലായിരുന്നുവെങ്കിലും [[ടെന്നീസ് എൽബോ]] എന്ന രോഗം‌ മൂലം സച്ചിന് ഏകദേശം ഒരു വർഷത്തേക്ക് കളിയിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. 2004ൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങി വരാനായത്. [[മുംബൈ]] ടെസ്റ്റിൽ സച്ചിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
 
2005 ഡിസംബർ 10ന് [[ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം|ഫിറോസ് ഷാ കോട്‌ലയിൽ]] [[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] നടന്ന മത്സരത്തിൽ സെഞ്ച്വറികളുടെ റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 ഫെബ്രുവരി 6ന് [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്ഥാനെതിരെപാകിസ്താനെതിരെ]] നടന്ന മത്സരത്തിൽ സച്ചിൻ തന്റെ 39ആം ഏക ദിന സെഞ്ച്വറി നേടി.
അതിനു ശേഷം ഫെബ്രുവരി 11ന് പരമ്പരയിലെ രണ്ടാം ഏക ദിനത്തിൽ സച്ചിൻ 42 റൺസെടുത്തു. ഫെബ്രുവരി 13 ലാഹോറിലെ അപകടകാരിയായ പിച്ചിൽ 95 റൺസുമായി സച്ചിൻ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.
 
2006 മാർച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ [[വാങ്കഡെ സ്റ്റേഡിയം|വാങ്കഡെയിൽ]] [[ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരെയുള്ള]] മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്സിൽ 21 പന്തിൽനിന്ന് വെറും ഒരു റണ്ണാണ് സച്ചിൻ നേടിയത്<ref>India Daily http://www.indiadaily.org/entry/sachin-tendulkar-booed-by-wankhede-crowd/ March 20, 2006</ref>. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരു കൂട്ടം കാണികൾ കൂക്കി വിളിച്ചു. ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. മൂന്ന് ടെസ്റ്റുകളുൾപ്പെട്ട ആ പരമ്പരയിൽ ഒരു അർധ സെഞ്ച്വറി പോലും നേടാൻ സച്ചിനായില്ല. സച്ചിന് ശസ്ത്രക്രിയ ആവശ്യമാണെന്ന വാർത്തകൾ പുറത്തു വന്നതോടെ അദ്ദേഹം ക്രിക്കറ്റിൽ തുടരുന്നതിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നു. തോളിലുണ്ടായ പരിക്കിനെ തുടർന്നാണ് സച്ചിൻ ശസ്ത്രക്രിയക്ക് വിധേയനായത്.
 
2006 മെയ് 23ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിനു ശേഷം താൻ കരീബിയൻ പര്യടനത്തിൽ നിന്ന് മാറി നിൽക്കുമെന്ന് സച്ചിൻ പ്രഖ്യാപിച്ചു. എങ്കിലും ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിനുമായി [[ലാഷിങ്സ് ലോക ഇലവൺ|ലാഷിങ്സ് ലോക ഇലവണിനു വേണ്ടി]] 5 മത്സരങ്ങൾ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നൽ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകൾ യഥാക്രമം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തിൽ സച്ചിന്റെ വെറും 21 പന്തുകളിൽ നിന്നുള്ള അർധ സെഞ്ചുറിയുടെ പിൻബലത്തിൽ [[ഇന്റർനാഷ്ണൽ XI]] ടീം വെറും 10 ഓവറുകൾ കഴിഞ്ഞപ്പോൾ 123 എന്ന ഉയർന്ന സ്കോറിലെത്തി. പാകിസ്ഥാൻപാകിസ്താൻ XIന് എതിരെയായിരുന്നു ആ മത്സരം. 2006 ജൂലൈയിൽ പുനരധിവാസ പരിപാടിക്കു ശേഷം സച്ചിൻ പരിക്കിൽ നിന്ന് മോചിതനായതായി [[ബി.സി.സി.ഐ]] പ്രഖ്യാപിച്ചു. അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു.
 
== തിരിച്ച് ഫോമിലേക്ക് ==
വരി 508:
[[വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയ കളിക്കാർ]]
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദേശംനാമനിർദ്ദേശം ചെയ്യപ്പെട്ടവർ]]
[[വർഗ്ഗം:സച്ചിൻ തെൻഡുൽക്കർ]]
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്