"മക്കെന്നാസ് ഗോൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 30:
അതിനിടയ്ക്ക്, മെക്സിക്കൻ കുറ്റവാളി ജോൺ കൊളറാഡൊയും '''([[ഒമർ ഷരീഫ്|Omar Sharif]])''' സംഘവും പ്രയറിഡോഗിനെ സ്വർണ്ണം ഇരിക്കുന്ന സ്ഥലത്തേയ്ക്കു നയിക്കാൻ പര്യാപ്തമായ ആ മാപ്പു ലഭിക്കുന്നതിനായി പിന്തുടരുന്നുണ്ടായിരുന്നു. അവരെ പിന്തുടർന്ന് യു.എസ്. അശ്വസൈനികരും. മുന്നോട്ടുള്ള യാത്രയിൽ ജോൺ കൊളറാഡൊയും സംഘവും ഹാഡ്ലെബർഗ് എന്ന ആ ടൌണിലെ പഴയ ന്യായാധിപന്റെ വീട് ഒരു ഇടത്താവളമാക്കി. പിന്നീട് അവിടം വിടുന്നതിനു മുമ്പ് അവർ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയും യാത്രയ്ക്കുള്ള ഭക്ഷണം, കുതിരകൾ എന്നിവ അവിടെ നിന്നു തട്ടിയെടുക്കുകയും ചെയ്തു. അതുകൂടാതെ അദ്ദേഹത്തിന്റെ മകൾ ഇന്ഗ ബർഗ്മാനെ '''([[Camilla Sparv]])''' തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൊളറാഡോ കരുതിയത് ഇന്ഗ ന്യായാധിപന്റെ ഭാര്യയാണെന്നാണ്. അശ്വസൈനികുരടെ പിടിയിലായാല് ന്യായാധിപന്റെ ഭാര്യയെ ബന്ദിയാക്കിവച്ചു വിലപേശലിനായാണ് ഈ തട്ടിയെടുക്കല് കൂടി ഇതോടൊപ്പം നടത്തിയത്.
 
പ്രയറിഡോഗിന്റെ മൃതദേഹം മറവുചെയ്യാൻ ശ്രമിക്കവേ കൊളറാഡൊ, മക്കന്നയെ കണ്ടെത്തി. മക്കന്ന മാപ്പ് കത്തിച്ച കളഞ്ഞുവെന്നു മനസിലായമനസ്സിലായ കൊളറാഡൊ തടവുകാരനായി അദ്ദേഹത്തെയും കൂടെക്കൂട്ടി. മാപ്പ് ഹൃദിസ്ഥമാക്കിയ മക്കന്ന നിധിയിരിക്കുന്നിടത്തേയ്ക്കു അവരെ നയിക്കുവാൻ നിർബന്ധിതനായിത്തീർന്നു. അവർ പ്രയറിഡോഗിന്റെ മൃതശരീരം കുതിരപ്പുറത്തു കെട്ടിവച്ച് കൊളറാഡോയുടെ പഴയ ഒളിസങ്കേതിത്തിലെത്തിച്ചു. ഈ സംഘം അനേകം കവർച്ചക്കാരും കൊലപാതകികളും നിയമലംഘകരും മറ്റും അടങ്ങിയതായിരുന്നു. സംഘത്തിലെ സാഞ്ചസ് '''(Keenan Wynn)''' എന്നയാൾ കൊളറാഡോയുടെ വലംകൈയായിരുന്നു. സംഘത്തിൽ ഏതാനും റെഡ് ഇന്ത്യക്കാരുമുണ്ടായിരുന്നു. കോലംകെട്ട ഒരു അപ്പാച്ചെ പോരാളിയായ ഹചിതയും '''(Ted Cassidy)''' റെഡ് ഇന്ത്യാക്കാരോടൊപ്പമുണ്ട്. കൊളറാഡൊയ്ക്കു ഏതാനും വർഷങ്ങൾക്കു മുന്പ് മക്കന്നായുമായി ചില കണക്കു തീർക്കലുകൾ ബാക്കിയുണ്ട്. അക്കാലത്ത് മാർഷലിന്റെ ഇടപെടലിന്റെ ഫലമായി അയാള്ക്ക് അവിടെ നിന്ന് ഓടിപ്പോകേണ്ടി വന്നിരുന്നു. മക്കന്നയുടെ പഴയകാല കാമുകിയായ അപ്പാച്ചെ യുവതി ഹാഷ്കെ '''(Julie Newmar)''' യും കൊളറാഡോയുടെ സംഘത്തില്ത്തന്നെയുണ്ട്.
അടുത്ത ദിവസം രാവിലെ കൊളറാഡോയുടെ പഴയ സുഹൃത്തായ ബെൻ ബക്കർ '''(Eli Wallach)''' എന്ന ചൂതാട്ടക്കാരൻ ടൌണില് നിന്നുള്ള ഒരു സംഘവുമായെത്തി. അവരും സ്വർണ്ണവേട്ടയ്ക്കിറങ്ങയതായിരുന്നു. ഈ ബെൻ ബക്കറും ഹാഡിൽബർഗിൽ നിന്നള്ളയാള് ആയിരുന്നു. നിധിയെക്കുറിച്ചുള്ള ബെന്നിന്റെ വർത്തമാനം ഒളിഞ്ഞുനിന്നു കേട്ട രണ്ട് ഇംഗ്ലീഷുകാരുമുണ്ട് '''(Anthony Quayle and J. Robert Porter)''' പുതിയതായി എത്തിയ സംഘത്തോടൊപ്പം. പിന്നെ സംഘത്തിലുള്ളവർ ഒരു പത്രാധിപർ '''(Lee J. Cobb)'''; ഒരു കലവറ സൂക്ഷിപ്പുകാരൻ '''(Burgess Meredith)''', തന്റെ വിഹിതമായി കിട്ടുന്ന സ്വർണ്ണം ഉപയോഗിച്ച് ഒരു ആരാധനാലയം പണിയണമെന്നു കണക്കു കൂട്ടി വന്നിരിക്കുന്ന ഒരു വൈദികൻ '''(Raymond Massey)''' (ഇദ്ദേഹം സ്വയം വിചാരിച്ചിരിക്കുന്നത് ഈ ഉദ്യമത്തിനു ദൈവം തന്നെ നേരിട്ട് നിയോഗിച്ചതാണെന്നാണ്) പിന്നെയൊരു അന്ധൻ (പഴയ നിധി നേരിട്ടു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന കിളവൻ ആഡംസ് (Edward G. Robinson). കൊളറാഡൊ ആഡംസിനോട് താൻ സ്വർണ്ണം ഒളിഞ്ഞിരിക്കുന്ന മലയിടുക്കു കണ്ടെത്തിയതും പിന്നീട് അപ്പാച്ചെകളാൽ എങ്ങനെ അന്ധനാക്കപ്പെട്ട് മരുഭൂമിയിൽ ഏകനായി ഉപേക്ഷിക്കപ്പെട്ടുവെന്നുള്ള കഥ മറ്റുള്ളവരോടു പറയുവാൻ പ്രേരിപ്പിച്ചു. ഈ കഥ സംഘാംഗങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കി. മക്കന്ന ടൌണിൽ നിന്നു വന്ന സംഘത്തെ സർജന്റ് ടിബ്സിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളത്തിന്റെ അകമ്പടിയിൽ പോകുവാൻ പ്രേരിപ്പിച്ചുവെങ്കിലും കൊളറാഡൊ അതിന് ഇടങ്കോലിട്ടു. കൊളറാഡോ ടൌണിലെ സംഘത്തോട് അവരുടെ സ്ഥലത്തെ ജഡ്ജ് മരണമടഞ്ഞത് അപകടത്തിലാണെന്നും പ്രയറിഡോഗിനെ വെടിവച്ചു വധിച്ചത് ജോൺമക്കന്ന ആണെന്നു പറഞ്ഞു ധരിപ്പിക്കുകയും തങ്ങളുടെ പിന്നാലെ തന്ന തുടരുവാൻ നിർദ്ദേശിക്കുയും ചെയ്തു. കുതിരപ്പട്ടാളം തമ്പടിച്ചിരിക്കുന്നതിനു സമീപം കൊളറാഡോയുടെ സംഘം കടന്നു പോയി. അവസാന വിശ്രമസ്ഥലമായ വെള്ളച്ചാട്ടത്തിനു സമീപം അവരെത്തിച്ചേർന്നു. അവിടെവച്ച് കുതിരപ്പട്ടാളം അവരെ പതിയിരുന്നാക്രമിക്കുകയും മക്കന്ന, കൊളറാഡൊ, ഇന്ഗ, ഹാഷ്-കെ, ഹചിത, ഏതാനും ചില സംഘാംഗങ്ങൾ ഒഴികെയുള്ളവരുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും അവർ കുതിരപ്പടയാളികളുടെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്തു. കുതിരപ്പട്ടാളത്തിന് അമേരിക്കൻ ഇന്ത്യാക്കാരിൽ നിന്ന് കൊള്ളക്കാരുടെ എല്ലാ വിവരങ്ങളും ലഭിച്ചത്. അമേരിക്കൻ ഇന്ത്യൻസിനു നിധി മറ്റുള്ളവരുടെ കണ്ണില്പെടാതെ സൂക്ഷിക്കേണ്ടതുമുണ്ടായിരുന്നു. ഈ ആക്രമണത്തിനിടെ പ്രയറിഡോഗിന്റെ മൃതശരീരം എവിടെയോ നഷ്ടമായി. ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ബാക്കി നിധിവേട്ട സംഘാംഗങ്ങൾ മലയിടുക്കിനു സമീപം തമ്പടിച്ചു. ഈ സമയം ഇന്ഗ മക്കന്നായുമായി പ്രണയത്തിലായി. അസൂയാലുവായ ഹാഷ്-കെ ഇന്ഗയെ നദിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും മക്കന്നയുടെ ഉദ്യമത്തിൽ ഇന്ഗ രക്ഷപ്പെടുത്തപ്പെടുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/മക്കെന്നാസ്_ഗോൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്