"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലോകനം:  കൺഫെഷൻസ്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 5:
== അവലോകനം ==
 
പാശ്ചാത്യ ലോകത്തെ ആദ്യത്തെ ആത്മകഥയായി കണക്കാക്കപ്പെടുന്ന കൺഫെഷൻസ് മദ്ധ്യ യുഗങ്ങളുടെ ആയിരത്തോളം വർഷം, ക്രിസ്തീയ ലേഖകന്മാരെ ഏറെ സ്വാധീനിച്ച ഒരു മാതൃകയായി നിലകൊണ്ടു. [[ദൈവനഗരം]] എന്ന ബൃഹദ്‌രചനയും, [[ത്രിത്വം|ദൈവീകത്രിത്വത്തെക്കുറിച്ചുള്ളദൈവികത്രിത്വത്തെക്കുറിച്ചുള്ള]] De Trinitate എന്ന പ്രഖ്യാത കൃതിയും ഉൾപ്പെടെ, അഗസ്തീനോസിന്റെ പ്രധാന രചനകളെല്ലാം വെളിച്ചം കണ്ടത് കൺഫെഷൻസിനു ശേഷമാണ്‌. [[പെലേജിയനിസം|പെലേജിയനിസത്തിനും]] [[ഡോണറ്റിസം|ഡോണറ്റിസത്തിനും]] മറ്റും എതിരായുള്ള ഗ്രന്ഥകാരന്റെ ചരിത്ര പ്രാധാന്യമുള്ള ആശയ സമരങ്ങളുടെ കാലവും കൺഫെഷൻസിന്റെ രചനയ്ക്കു ശേഷമാണ്‌. 76 വർഷം ജീവിച്ച അഗസ്തീനോസിന്റെ 33 വയസ്സുവരെയുള്ള കഥ മാത്രം പറയുന്ന ഈ രചന സമ്പൂർണ്ണ ആത്മകഥയുടെ അടുത്തെങ്ങും എത്തുന്നില്ല. എങ്കിലും അഗസ്തീനോസിന്റെ ചിന്തയുടെ വികാസത്തിന്റെ സമ്പൂർണ്ണ ചിത്രം തരുന്ന ഈ കൃതി നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അത്തരത്തിലുള്ള ഏക രേഖയാണ്‌. ശ്രദ്ധേയമായ ഒരു ദൈവശാസ്ത്ര രചനയെന്ന നിലയിലും കൺഫെഷൻസ് പ്രധാനമാണ്‌.
 
 
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്