"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
 
കേളി:
സ്വിറ്റ്സർലന്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെതായി 1998 ൽ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ്‌ കേളി. വിദേശത്ത് വന്ന് താമസ്സിക്കുമ്പോൾ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തിൻറെ സ്പന്ദനങ്ങളും മനസിലാക്കിമനസ്സിലാക്കി സമാനമായ കാഴ്ചപാടുകൾ ഉള്ള ഏതാനും യുവാക്കൾ ചേർന്ന് "കേളി" എന്ന സംഘടനക്ക് തുടക്കം കുറിച്ചു. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാനചിന്താഗതിക്കാരുടെ ചിന്തയിൽ പിറവി എടുത്തതാണ് കേളി. സ്വിറ്റ്സർലാൻഡിൽ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ കേളി മറ്റു വിവിധ സംഘടനങ്ങൾക്കും കാരുണ്യ പ്രവർത്തനം ചെയ്യുവാൻ ഊർജംഊർജ്ജം നൽകി .
 
എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് കേളി. എല്ലാ രണ്ടു വർഷം കൂടുമ്പോൾ പൊതുയോഗം തിരഞ്ഞെടുക്കുന്ന എക്സി ക്യുട്ടീവ് കമ്മിറ്റി കേളിയുടെ ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്റ്റ്കളും ഒരു കൺവീനറുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയും എക്സി ക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമന സ്സുകളായ എല്ലാവരും കേളി അംഗങ്ങളും നൽകുന്ന സംഭാവനകളും വോളന്റീയർ സേവനവും ആണ് കേളിയുടെ അടിത്തറ. പ്രവാസികളുടെ മൂന്ന് തലമുറകളിൽ നിന്നുമായി ഇരുന്നൂറോളം കുടുംബങ്ങൾ "കേളി"യിൽ അംഗങ്ങളാണ്. കേളിക്കും പ്രൊജക്റ്റു കളായ കലാമേള ,കിൻറർ ഫോർ കിൻറർ എന്നിവക്കും സ്വന്തമായി വെബ്‌ സൈറ്റുകൾ ഉണ്ട്.(www.keliswiss.org,www.kalamela.com,www.kinderforkinder.org)കേളി യിലെ ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു.
വരി 10:
പ്രവാസി മലയാളികളുടെ ഇടയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് കേളി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യയുടെ ആദ്യ പാശ്ചാത്യ ചാപ്റ്റർ തുടങ്ങിയത് കേളിയാണ്.കേളിയെ അനുകരിച്ചു പിന്നിട് യൂറോപ്പ്യൻ, അമേരിക്കൻ, ആസ്ട്രേലിയൻ രാജ്യങ്ങളിൽ സുര്യ ചാപ്റ്റർകൾ ആരംഭിക്കപ്പെട്ടു.
 
പദ് മഭൂഷൺ ഡോ .കെ.ജെ.യേശുദാസ് , ജ്ഞാനപീഠം എം.ടി.വാസുദേവൻ‌ നായർ , പ്രമുഖ എഴുത്തുകാരൻ സക്കറിയ, സാഹിത്യ പ്രതിഭ സേതു,പദ് മ അവാർഡ്‌ നല്കി രാജ്യം ആദരിച്ചവരായ പദ്മശ്രീ കുന്നക്കുടി, പദ്മശ്രീ സി.സുധ വർഗീസ്‌ പദ്മശ്രീ ധനജ്ഞയൻധനഞ്ജയൻ ,പദ്മശ്രീ അലമേർ വല്ലി , പദ്മശ്രീ ശോഭന തുടങ്ങിയവർക്ക് ആതിഥ്യം നൽകിയ കേളി ഇരുപതോളം പദ്മ അവാർഡ്‌ ജേതാക്കളെ ആദരിച്ചിട്ടുണ്ട്.
 
ലോക മലയാള സമുഹത്തിന്റെ ദേശിയ ഉത്സവമായ ഓണം, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ മത്സരത്തിലൂടെ മാറ്റുരക്കുന്ന കലാമേള എന്നിവ കേളിയുടെ നേതൃത്വത്തിൽ സ്വിറ്റ്സർലാൻഡിൽ എല്ലാ വർഷവും നടത്തപ്പെടുന്നു.കേരളത്തിൽ വച്ച് 2008 ൽ പിപുലമായ രീതിയിൽ പ്രവാസിമേള എന്ന പേരിൽ ഒരു കലാമേള നടത്തുകയുണ്ടായി. കൊച്ചി കലൂര് റിനേവൽ സെന്ററിൽ വച്ച് നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിൽ കേരളത്തിന് പുറമെ അനേകം വിദേശ രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കക ഉണ്ടായി.കേളി കുടുംബങ്ങളുടെ മാത്രമായി കുടുംബസമ്മേളനവും എല്ലാ വർഷവും നടത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്